/indian-express-malayalam/media/media_files/2025/07/04/ravindra-jadeja-against-england-2025-07-04-15-08-26.jpg)
Ravindra Jadeja Against England: (Indian Cricket Team, Instagram)
india Vs England Test: 203 റൺസിന്റെ കൂട്ടുകെട്ടാണ് രവീന്ദ്ര ജഡേജയും ശുഭ്മാൻ ഗില്ലും ചേർന്ന് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ കണ്ടെത്തിയത്. 89 റൺസുമായി ഇന്ത്യൻ ക്യാപ്റ്റന് ജഡേജ മികച്ച പിന്തുണ നൽകി. എന്നാൽ ഇന്ത്യൻ ടീമിനെ തുണച്ച ബാറ്റിങ് വന്നെങ്കിലും ബിസിസിഐ നിയമങ്ങളിലൊന്ന് രവീന്ദ്ര ജഡേജ ലംഘിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് സംഭവം.
ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ബിസിസിഐ ഇന്ത്യൻ ടീമിനായി പല ചട്ടങ്ങളും കൊണ്ടുവന്നിരുന്നു. അതിലൊന്നാണ് ജഡേജ ഇപ്പോൾ ലംഘിച്ചിരിക്കുന്നത്. ഒരു കളിക്കാരനും ഗ്രൗണ്ടിലേക്കോ തിരിച്ചോ തനിച്ച് പോകരുത് എന്നായിരുന്നു അത്. ടീം ബസിൽ മാത്രമായിരിക്കണം കളിക്കാർ യാത്ര ചെയ്യേണ്ടത്. എന്നാൽ ജഡേജ ഈ നിബന്ധന തെറ്റിച്ച് തനിച്ച് ഗ്രൗണ്ടിലേക്ക് എത്തി.
Also Read: India Vs England Test: 100 കിമീ യാത്ര ചെയ്ത് വൈഭവും കൂട്ടരും; ആ ചരിത്ര നേട്ടം നേരിൽ കണ്ട് കുട്ടിപ്പട
നിയമം ലംഘിച്ചതിന് രവീന്ദ്ര ജഡേജയ്ക്ക് എതിരെ ബിസിസിഐ നടപടി എടുക്കില്ല എന്നാണ് റിപ്പോർട്ടുകൾ. കാരണം നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തുന്നതിനായാണ് ജഡേജ നേരത്തെ ഗ്രൗണ്ടിലേക്ക് എത്തിയത്. അത് ഫലം കാണുകയും ചെയ്തതോടെ രവീന്ദ്ര ജഡേജയ്ക്ക് എതിരെ ബിസിസിഐ നടപടി വന്നേക്കില്ല.
ജഡേജയുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ...
ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യൻ ലോവർ ഓർഡർ ബാറ്റിങ് നിര രണ്ട് ഇന്നിങ്സിലും ചീട്ടുകൊട്ടാരം പോലെ തകർന്നിരുന്നു. എഡ്ജ്ബാസ്റ്റണിൽ 211-5 എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോൾ താൻ റൺസ് കണ്ടെത്തേണ്ടതുണ്ട് എന്ന വ്യക്തമായ ബോധ്യം ജഡേജയ്ക്കുണ്ടായിരുന്നു.
Also Read: Shubman Gill Double Century: ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യൻ രാജകുമാരന്റെ തേരോട്ടം; ക്ലാസിക് ഇരട്ട ശതകം
137 പന്തിൽ നിന്ന് 10 ഫോറും ഒരു സിക്സും പറത്തിയാണ് രവീന്ദ്ര ജഡേജ 89 റൺസ് എടുത്തത്. പിന്നാലെ വാഷിങ്ടൺ സുന്ദറും പുടിച്ചുനിന്നതോടെ ഇന്ത്യൻ സ്കോർ 600നോട് അടുത്തെത്തുകയായിരുന്നു. രണ്ടാം ദിനം ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സുമായി ജഡേജ കൊമ്പുകോർക്കുകയും ചെയ്തിരുന്നു.
Also Read: Vaibhav Suryavanshi: 31 പന്തിൽ 86; യുവിയേയും റെയ്നയേയും മറികടന്നു; വമ്പൻ നേട്ടം വൈഭവിന് മുൻപിൽ
When @imjadeja runs, the fielders panic and commentators react #NavjotSinghSidhu’s reaction is pure Gold!#ENGvIND 👉 2nd TEST, Day 2 | LIVE NOW on JioHotstar ➡ https://t.co/hiGDPrqlbRpic.twitter.com/uWp2anLbDp
— Star Sports (@StarSportsIndia) July 3, 2025
പിച്ചിലെ ഡെയിഞ്ചർ ഏരിയയിലൂടെ ജഡേജ ഓടുന്നു എന്നാണ് സ്റ്റോക്ക്സ് പരാതിപ്പെട്ടത്. എന്നാൽ എനിക്ക് അതിന്റെ ആവശ്യമില്ലെന്നും ഒന്നോ രണ്ടോ വട്ടം അത് അബദ്ധത്തിൽ സംഭവിച്ചിട്ടുണ്ടാവാമെന്നും ജഡേജ പറഞ്ഞു. മനപൂർവം പിച്ചിലെ ഡെയിഞ്ചർ ഏരിയയിലൂടെ താൻ ഓടിയിട്ടില്ലെന്ന് ജഡേജ അംപയറോടെ വ്യക്തമാക്കി.
Read More: India Vs England Test: ഇന്ത്യയുടെ വിശ്വസ്തൻ; രോഹിത്തിന്റെ റെക്കോർഡും മറികടന്ന് യശസ്വി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.