scorecardresearch

India Vs England: 84-5ൽ നിന്ന് 407 തൊട്ട ബാസ്ബോൾ കരുത്ത്; നാലാം ദിനം റൺമല പടുത്തുയർത്താൻ ഇന്ത്യ

India Vs England 2nd Test: മൂന്നാം ദിനം മുഹമ്മദ് സിറാജിന്റെ ഇരട്ട പ്രഹരത്തോടെയാണ് ഇംഗ്ലണ്ട് 84-5ലേക്ക് വീണത്. എന്നാൽ പിന്നെ ഇന്ത്യ ബാസ്ബോളിന്റെ കരുത്തറിഞ്ഞു

India Vs England 2nd Test: മൂന്നാം ദിനം മുഹമ്മദ് സിറാജിന്റെ ഇരട്ട പ്രഹരത്തോടെയാണ് ഇംഗ്ലണ്ട് 84-5ലേക്ക് വീണത്. എന്നാൽ പിന്നെ ഇന്ത്യ ബാസ്ബോളിന്റെ കരുത്തറിഞ്ഞു

author-image
Sports Desk
New Update
Mohammed Siraj Fifer Against England

Mohammed Siraj Fifer Against England: (Indian Cricket Team, Instagram)

84-5 എന്ന നിലയിൽ നിന്ന് 407 റൺസിലേക്ക് എത്തിയ ഇംഗ്ലണ്ടിനെ എഡ്ജ്ബാസ്റ്റണിൽ വീഴ്ത്താൻ ഇന്ത്യക്കാവുമോ? രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യക്ക് 244 റൺസിന്റെ ലീഡാണുള്ളത്. രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ് ഇന്ത്യ. യശസ്വിയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. 

Advertisment

മൂന്നാം ദിനം മുഹമ്മദ് സിറാജിന്റെ ഇരട്ട പ്രഹരത്തോടെയാണ് ഇംഗ്ലണ്ട് 84-5ലേക്ക് വീണത്. പക്ഷേ പിന്നെ ഇന്ത്യ ബാസ്ബോളിന്റെ കരുത്തറിഞ്ഞു.  300 റൺസിന് മുകളിൽ കൂട്ടുകെട്ട് ഉയർത്തി ഹാരി ബ്രൂക്കും ജേമി സ്മിത്തുമാണ് ഇന്ത്യക്ക് മുൻപിൽ വിലങ്ങുതടിയായി നിന്നത്. 

Also Read: ഗുഡ്ബൈ പ്രസിദ്ധ്! ഒരോവറിൽ 23 റൺസ്; ഇനി ടെസ്റ്റ് കളിപ്പിക്കരുതെന്ന് മുറവിളി

യഥേഷ്ടം സ്ട്രൈക്ക് കൈമാറിയും ബൗണ്ടറികൾ കണ്ടെത്തിയും ഇരുവരും സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിച്ച് പ്രത്യാക്രമണം നടത്തി. 80 പന്തിൽ നിന്നാണ് ജേമി സ്മിത്ത് സെഞ്ചുറി നേടിയത്. ജേമിയുടെ ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ സെഞ്ചുറിയാണ് ഇത്. 

Advertisment

234 പന്തുകളിൽ നിന്ന് 17 ഫോറും ഒരു സിക്സും പറത്തിയാണ് ഹാരി ബ്രൂക്ക് 158 റൺസ് കണ്ടെത്തിയത്. ജേമി സ്മിത്ത് 207 പന്തിൽ നിന്ന് 21 ഫോറും നാല് സിക്സും പറത്തി 184 റൺസോടെ പുറത്താവാതെ നിന്നു. ജേമി സ്മിത്തിന് ഇരട്ട ശതകത്തിലേക്ക് എത്താൻ പാകത്തിൽ പിന്തുണ നൽകാൻ ഹാരി ബ്രൂക്ക് പുറത്തായതോടെ മറ്റ് ബാറ്റർമാർക്കായില്ല. 

Also Read: India Vs England Test: 100 കിമീ യാത്ര ചെയ്ത് വൈഭവും കൂട്ടരും; ആ ചരിത്ര നേട്ടം നേരിൽ കണ്ട് കുട്ടിപ്പട

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 387 എന്ന നിലയിൽ നിന്നാണ് 407ന് ഇംഗ്ലണ്ട് ഓൾഔട്ടായത്. എഡ്ജ്ബാസ്റ്റണിൽ മൂന്നാം ദിനം അവസാന സെഷനിൽ 27.3 ഓവറിൽ 116 റൺസ് ആണ് വന്നത്. ആറ് വിക്കറ്റും വീണു. 28 റൺസ് എടുത്ത് യശസ്വി മടങ്ങിയെങ്കിലും ഇതിനിടയിൽ 2000 ടെസ്റ്റ് റൺസ് താരം പിന്നിട്ടു. 

Also Read: Shubman Gill Double Century: ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യൻ രാജകുമാരന്റെ തേരോട്ടം; ക്ലാസിക് ഇരട്ട ശതകം

നാലാം ദിനം ഇംഗ്ലണ്ടിന് മേലാണ് സമ്മർദം കൂടുതൽ. രാഹുലും കരുൺ നായരുമാണ് ക്രീസിൽ. പിന്നാലെ ഒന്നാം ഇന്നിങ്സിലെ ഫോം ഗിൽ തുടരുക കൂടി ചെയ്താൽ ഇന്ത്യക്ക് മികച്ച ലീഡിലേക്ക് എത്താം. വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തും സ്കോർ ഉയർത്തിയാൽ ഇന്ത്യക്ക് നില ഭദ്രമാക്കാനാവും. 

Read More: India Vs England Test: 'ആത്മാർഥത കൂടുതലാണ്'; ബിസിസിഐ ചട്ടം ലംഘിച്ച് രവീന്ദ്ര ജഡേജ

india vs england

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: