scorecardresearch

മാഗി മാത്രം കഴിച്ച് വിശപ്പടക്കിയ കാലം; ഹർദിക്കിന്റെ ഇന്നത്തെ ആസ്തി അറിയുമോ?

Hardik Pandya Net Worth: മുംബൈ ഇന്ത്യൻസ് ഇവരെ കണ്ടെത്തിയതോടെ ഇരുവരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് ഒറ്റ നിമിഷത്തിൽ എത്തിയത് 50 ലക്ഷം രൂപ വീതമാണ്

Hardik Pandya Net Worth: മുംബൈ ഇന്ത്യൻസ് ഇവരെ കണ്ടെത്തിയതോടെ ഇരുവരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് ഒറ്റ നിമിഷത്തിൽ എത്തിയത് 50 ലക്ഷം രൂപ വീതമാണ്

author-image
Sports Desk
New Update
Hardik Pandya, Rohit Sharma new

ഹർദിക് പാണ്ഡ്യ, രോഹിത് ശർമ: (ഫയൽ ഫോട്ടോ)

ഇന്ത്യൻ റെഡ് ബോൾ ക്രിക്കറ്റിന്റെ ഭാഗമല്ല ഹർദിക് പാണ്ഡ്യ ഇപ്പോൾ. ഐപിഎല്ലിന് ശേഷം മകൻ അഗസ്ത്യയ്ക്കൊപ്പം സമയം ചിലവഴിക്കുകയും പരിശീലനം തുടരുകയുമാണ് താരം. ഇന്ത്യയുടെ ട്വന്റി20 ലോക കിരീട ജയത്തിൽ നിർണായക പങ്കുവഹിച്ച ഹർദിക് പാണ്ഡ്യയുടെ നെറ്റ് വർത്ത് എത്രയാണ് എന്നറിയാമോ? 

Advertisment

ഹർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും പിന്നിട്ട പ്രയാസകരമായ വഴികൾ ആരാധകർക്ക് നന്നായി അറിയാം. മാഗി കഴിച്ച് വിശപ്പടക്കിയിരുന്ന നാളുകളെ കുറിച്ച് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ മുംബൈ ഇന്ത്യൻസ് ഇവരെ കണ്ടെത്തിയതോടെ ഇരുവരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് ഒറ്റ നിമിഷത്തിൽ എത്തിയത് 50 ലക്ഷം രൂപ വീതമാണ്. പിന്നെ ഹർദിക്കിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

 Also Read: Diogo Jota Net Worth: ടർബോ ചാർജ്ഡ് കാറുകളോട് ഇഷ്ടം; ജോട്ടയുടെ ആസ്തി ഞെട്ടിക്കുന്നത്

തന്റെ ജീവിതം മാറ്റി മറിച്ച മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസിയും ഒടുവിൽ ഹർദിക്കിന്റെ കൈകളിലേക്ക് എത്തി. ഈ വർഷങ്ങൾ കൊണ്ട് ഹർദിക്ക് സമ്പാദിച്ചത് എത്രമാത്രം എന്നറിയണ്ടേ? 2025ലേക്ക് എത്തി നിൽക്കുമ്പോൾ 98.25 കോടി രൂപയാണ് ഹർദിക് പാണ്ഡ്യയുടെ നെറ്റ് വർത്ത്. 

Advertisment

ബിസിസിഐ വാർഷിക കരാർ, ഐപിഎല്ലിൽ നിന്നുള്ള പ്രതിഫലം, ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾ എന്നിവയിൽ നിന്നാണ് ഹർദിക്കിന്റെ വരുമാനം. ഇതിന് പുറമെ മാച്ച് ഫീയായും പണം ഹർദിക്കിന്റെ അക്കൗണ്ടിലേക്ക് എത്തുന്നു. 

ഡ്രീം 11, ഒപ്പോ, റിലയൻസ് ഉൾപ്പെടെയുള്ളവയുടെ പരസ്യങ്ങളിൽ നിന്നാണ് ഹർദിക്കിലേക്ക് കൂടുതൽ പണം വരുന്നത്. വമ്പൻ ബ്രാൻഡുകളായ ഫാൻകോഡ് ഷോപ്പ്, ലെൻഡെൻക്ലബ് ഉൾപ്പെടെയുള്ള ബിസിനസ് സംരംഭങ്ങളിൽ ഹർദിക്കിന് നിക്ഷേപമുണ്ട്. 

Also Read: ലോക്ക് ഡൗൺ സമയത്താണ് ഞാൻ ഏറ്റവും കൂടുതൽ പൈസ ഉണ്ടാക്കിയത്: ഗോവിന്ദ് പത്മസൂര്യ

ബിസിസിഐയുടെ ഗ്രേഡ് എ കരാറിലാണ് ഹർദിക് പാണ്ഡ്യയുടെ പേര് ഉൾപ്പെട്ടിരിക്കുന്നത്. ഇതിലൂടെ പ്രതിവർഷം ഹർദിക്കിന് ലഭിക്കുന്നത് അഞ്ച് കോടി രൂപയാണ്. ടെസ്റ്റിലെ ഹർദിക്കിന്റെ മാച്ച് ഫീ 15 ലക്ഷം രൂപയും ഏകദിനത്തിലെ മാച്ച് ഫീ ആറ് ലക്ഷം രൂപയും ട്വന്റി20യിലെ മാച്ച് ഫീ മൂന്ന് ലക്ഷം രൂപ വീതവുമാണ്. 

എൻഡോഴ്സ്മെന്റുകൾ വഴി 28 മുതൽ 30 കോടി രൂപ വരെ ഹർദിക്ക് സമ്പാദിച്ചതായാണ് റിപ്പോർട്ടുകൾ. ബിസിനസ് സംരംഭങ്ങളിലെ നിക്ഷേപങ്ങൾ വഴി 22 മുതൽ 25 കോടി രൂപ വരെ നേടി. സോഷ്യൽ മീഡിയോ സ്പൺസർഷിപ്പ് വഴി 12 മുതൽ 15 കോടി രൂപയും ഉൾപ്പെട്ടതാണ് ഹർദിക്കിന്റെ 98 കോടിയുടെ നെറ്റ് വർത്ത്. 

Also Read: സായ് പല്ലവിയുടെ ആസ്‌തി എത്രയെന്നറിയാമോ?

ഓരോ ബ്രാൻഡ് എൻഡോഴ്സ്മെന്റിനും മൂന്ന് കോടി രൂപ വരെയാണ് ഹർദിക് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. പാണ്ഡ്യ സ്റ്റോർ എന്ന പേരിൽ ഹർദിക്കിന് റിറ്റെയ്ൽ ബ്രാൻഡ് ഉണ്ട്. സ്പോൺസേർഡ് ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ പ്രതിവർഷം 15 കോടി രൂപ വരെ ഹർദിക്കിന് ലഭിക്കുന്നു. 

വമ്പർ കാർ ശേഖരം

റേഞ്ച് റോവർ വോഗ്- വില മൂന്ന് കോടി
ലംബോർഗിനി ഹുറാക്കൻ- വില 3.5 കോടി
മെഴ്സിഡസ് ബെൻസ് ജി63 എഎംജി- വില 2.5 കോടി
ഔഡി ക്യു7- വില ഒരു കോടി
ബിഎംഡബ്ല്യു എം5- വില 1.5 കോടി രൂപ.
പോർഷേ 911- വില 1.7 കോടി

Also Read: മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?

Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: