scorecardresearch

ലോക്ക് ഡൗൺ സമയത്താണ് ഞാൻ ഏറ്റവും കൂടുതൽ പൈസ ഉണ്ടാക്കിയത്: ഗോവിന്ദ് പത്മസൂര്യ

"പുറത്തുനിന്നു നോക്കുന്നവരുടെ കണ്ണിൽ ജിപി സ്ട്രെഗിളിംഗ് സ്റ്റേജിലാവും. പക്ഷേ ഞാൻ സ്ട്രെഗിൾ ചെയ്യുന്നില്ല. ഞാൻ ഇൻകം ടാക്സ് അയക്കുമ്പോൾ ഓരോ തവണയും എന്റെ അവസ്ഥ ബെറ്ററാണ്"

"പുറത്തുനിന്നു നോക്കുന്നവരുടെ കണ്ണിൽ ജിപി സ്ട്രെഗിളിംഗ് സ്റ്റേജിലാവും. പക്ഷേ ഞാൻ സ്ട്രെഗിൾ ചെയ്യുന്നില്ല. ഞാൻ ഇൻകം ടാക്സ് അയക്കുമ്പോൾ ഓരോ തവണയും എന്റെ അവസ്ഥ ബെറ്ററാണ്"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Govind Padmasoorya youtube income

Govind Padmasoorya

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. വ്ളോഗർ എന്ന രീതിയിലും ജിപി ഇന്ന് ഏറെ ശ്രദ്ധേയനാണ്.  ഭാര്യയും നടിയുമായ ഗോപിക അനിലിനൊപ്പം ജിപി നടത്തിയ യാത്ര വ്ളോഗുകളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisment

യൂട്യൂബ് ചാനലിലേക്ക് കടന്നതിനെ കുറിച്ചും വ്ളോഗിംഗിലൂടെ ശ്രദ്ധ നേടിയതിനെ കുറിച്ചുമൊക്കെ അടുത്തിടെ ഒരു പോഡ് കാസ്റ്റിൽ ജിപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.  

Also Read: സായ് പല്ലവിയുടെ ആസ്‌തി എത്രയെന്നറിയാമോ?

"2020 ജനുവരിയിലാണ്  അല വൈകുണ്ഠപുരമുലു എന്ന സിനിമയിറങ്ങിയത്. അതിനു ശേഷം എനിക്കു മൂന്നു തെലുങ്ക് ചിത്രങ്ങൾ വന്നു. എന്നാൽ ആ വർഷം മാർച്ചോടെ ലോക്ക്ഡൗൺ ആയി. ഞാൻ ഏറ്റവും അധികം സമ്പാദിച്ചത് 2021ൽ വീട്ടിൽ ഇരിക്കുമ്പോഴാണ്, അതായത് ലോക്ക്ഡൗൺ സമയത്ത്." 

" മൂന്നു തെലുങ്ക് പ്രൊജക്റ്റുകൾ കയ്യിൽ നിന്നു പോയതോടെ ഡിപ്രഷനിലേക്കു പോവുമെന്നു തോന്നി, എനിക്ക് ഡിപ്രഷനിലേക്ക് പോവേണ്ടായിരുന്നു. ഞാൻ എനിക്കുള്ള വഴി കണ്ടെത്തുകയായിരുന്നു. ഹാപ്പിനെസ്സ് പ്രൊജക്റ്റ്, ജിപി സ്റ്റോറീസ് എന്നൊക്കെ പറഞ്ഞ് എന്റെയുള്ളിലെ ക്രിയേറ്റിവിറ്റി ഞാനേറെ ആസ്വദിച്ച സമയമായിരുന്നു അത്. കണ്ടന്റ് ക്രിയേറ്റർ, സ്റ്റോറി ടെല്ലർ എന്നീ രീതികളിലെല്ലാം സജീവമായി. ഞാൻ രാവിലെ എണീറ്റ് എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരുന്നു."

Advertisment

Also Read: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും

 "ഒരു കൊല്ലം കഴിഞ്ഞപ്പോൾ രണ്ടാമത്തെ ലോക്ക് ഡൗൺ വന്നു. യൂട്യൂബ് ചാനൽ ഓടുന്നത് എന്റെ ഫ്രണ്ട്സിന്റെ കൂടെ യാത്ര പോവുമ്പോൾ മാത്രമാണ്. പിന്നെ കണ്ടന്റ് ഉണ്ടാക്കാൻ പറ്റുന്നില്ല. അങ്ങനെയാണ് ഒരു ദിവസം, നാളെ മുതൽ ഡെയിലി വ്ളോഗ് പോസ്റ്റ് ചെയ്യും എന്നു ഞാൻ യൂട്യൂബ് ചാനലിലൂടെ അനൗൺസ് ചെയ്യുന്നത്. വീട്ടിലെ പൂച്ചയും പൂന്തോട്ടവും ചെടിച്ചട്ടിയുമൊക്കെ വച്ച് ഞാൻ വ്ളോഗ് ചെയ്തു. 101 ദിവസം ഞാൻ എല്ലാ ദിവസവും വ്ളോഗ് ചെയ്തു. അത് മറ്റാരെയും ബോധിപ്പിക്കാനായിരുന്നില്ല, എന്നെ ബോധിപ്പിക്കാൻ ആയിരുന്നു. അതിനിടയിൽ ലോക്ക്ഡൗൺ മാറി ഭംഗരാജു എന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി, എന്നിട്ടും ഞാൻ പരിപാടി നിർത്തിയില്ല. 101 ദിവസം ഞാൻ അതു ചെയ്തു. ആ ദിവസങ്ങൾ ഓരോന്നും ഞാൻ ആസ്വദിച്ചാണ് ജീവിച്ചത്."

"ഇപ്പോൾ എന്റെ മുന്നിൽ ഒരു ഹിറ്റില്ല, 10 കൊല്ലമായി ഞാൻ ഇൻഡസ്ട്രിയിൽ ഹിറ്റ് കൊടുത്തില്ല. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ എനിക്ക് പറയാൻ റെലവന്റായൊരു സംഭവമില്ല. പുറത്തുനിന്നു നോക്കുന്നവരുടെ കണ്ണിൽ ജിപി സ്ട്രെഗിളിംഗ് സ്റ്റേജിലാവും. പക്ഷേ ഞാൻ സ്ട്രെഗിൾ ചെയ്യുന്നില്ല. ഞാൻ ഇൻകം ടാക്സ് അയക്കുമ്പോൾ ഓരോ തവണയും എന്റെ അവസ്ഥ ബെറ്ററാണ്," ജിപി പറഞ്ഞു.

Also Read: World's Richest Beggar: ഏറ്റവും പണക്കാരനായ യാചകൻ; ആസ്തി 7.5 കോടി; എങ്ങനെ എന്നല്ലേ?

എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ. കീ എന്ന ചിത്രത്തിലൂടെ തമിഴിലും 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ജിപി ഏറെ ശ്രദ്ധേയനാണ്.

Also Read: മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?

Youtube

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: