/indian-express-malayalam/media/media_files/2025/07/03/diogo-jota-net-worth-2025-07-03-21-27-22.jpg)
Diogo Jota Net Worth Revealed: (Diogo Jota, Instagram)
Diogo Jota Death News: പിച്ചിലും പുറത്തും സ്പീഡ് എന്നും ഡിയാഗോ ജോട്ടയെ ത്രില്ലടിപ്പിച്ചിരുന്നു. ലിവർപൂളിന്റെ ഡൈനാമിക് സെക്കൻഡ് സ്ട്രൈക്കർ. ഫൈനൽ തേർഡിൽ പിഴവുകളില്ലാതെ വിസ്മയിപ്പിച്ചിരുന്ന താരം. പോർച്ചുഗലിന്റെ ഈ മുന്നേറ്റനിര താരം എന്നും സ്പീഡിൽ വിട്ടുവീഴ്ചയില്ലാത്ത ലോകത്തിലെ അത്യാഡംബ വാഹനങ്ങളെല്ലാം തന്റ ഗ്യാരേജിലുണ്ടെന്ന് ഉറപ്പാക്കിയിരുന്നു. ആ കൂട്ടത്തിലെ ഒരു ലംബോർഗനിയിലായിരുന്നു ഡിയാഗോ ജോട്ടയുടെ അവസാന യാത്രയും.
പോർഷെ 911 ടർബോ എസും റേഞ്ച് റോവർ സ്പോർട്ടും ഡിയാഗോയുടെ പക്കലുള്ള വമ്പന്മാരായിരുന്നു. ഈ വർഷം മെയിൽ ആൻഫീൽഡിലേക്ക് ജോട്ട എത്തിയത് ടെസ്ല മോഡൽ എക്സിലായിരുന്നു. ബിഎംഡബ്ല്യു ഐ5, ഫെറാറി, മെഴ്സിഡസ് ബെൻസ് ജി63എഎംജി, ലംബോർഗിനി, ഔഡി ക്യു7 എന്നീ വാഹനങ്ങളും ജോട്ട സ്വന്തമാക്കിയിരുന്നു.
Also Read: Diogo Jota Death: ഹൃദയം തകർന്ന് റൊണാൾഡോ; ജോട്ടയുടെ വിയോഗം താങ്ങാനാവാതെ താരം
ഡിയാഗോ ജോട്ടയുടെ ആസ്തി
18 മില്യൺ ഡോളറാണ് ജോട്ടയുടെ നെറ്റ് വർത്ത്. 2020-23 കാലയളവിലെ കരാറിൽ പ്രതിവർഷം ഏഴ് മില്യൺ ഡോളറാണ് ജോട്ടയ്ക്ക് ലിവർപൂളിൽ നിന്ന് ലഭിച്ചിരുന്ന പ്രതിഫലം. രണ്ട് മില്യൺ ഡോളർ പെർഫോമൻസ് ബോണസായും ലഭിച്ചിരുന്നു.
Also Read: Diogo Jota Death: ലംബോർഗിനിയുടെ ടയറുകൾ പൊട്ടി തീപടർന്നു; ജോട്ടയുടെ ജീവനെടുത്ത അപകടം ഇങ്ങനെ
ലിവർപൂളിലേക്ക് ജോട്ട എത്തിയത് 45 മില്യൺ ഡോളറിന്റെ ട്രാൻസ്ഫറിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ കളിക്കാരിൽ ഒരാളായിരുന്നു ജോട്ട ആ സമയം. എൻഡോഴ്സ്മെന്റ് ഡീലുകളിലൂടെ പ്രതിവഷം 1.5 മില്യൺ ഡോളർ ജോട്ടയ്ക്ക് ലഭിച്ചിരുന്നു.
Also Read: Diogo Jota Death: ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു
ഇസ്പോർട്സിലും ജോട്ട നിക്ഷേപിച്ചിരുന്നു. ഇത് ജോട്ടയുടെ ഹോബിയായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലും ജോട്ട നിക്ഷേപം നടത്തിയിരുന്നു. പോർച്ചുഗലിലെ ലിസ്ബണിൽ ജോട്ടയ്ക്ക് മൂന്ന് മില്യൺ ഡോളർ വില വരുന്ന ആഡംബര വില്ലയുണ്ട്. 2021ൽ ലിവർപൂളിൽ 1.5 മില്യൺ ഡോളർ വിലമതിക്കുന്ന ടൗൺഹൗസും ജോട്ട സ്വന്തമാക്കിയിരുന്നു.
Read More: Cristiano Ronaldo: പ്രതിദിന വേതനം 5 കോടി; ക്ലബിന്റെ ഷെയർ; സ്വകാര്യ ജെറ്റ്; ഞെട്ടിക്കുന്ന കരാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.