/indian-express-malayalam/media/media_files/2025/06/27/cristiano-ronaldo-al-nassr-contract-renewal-details-2025-06-27-11-27-56.jpg)
Cristiano Ronaldo Al Nassr Contract Renewal Details: (Source: Cristiano Ronaldo, Instagram)
Cristiano Ronaldo Al Nassr Contract Renewal: സൗദി പ്രോ ലീഗിൽ രണ്ട് വർഷം കൂടി തുടരാനാണ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനം. റൊണാൾഡോയെ ക്ലബിൽ നിലനിർത്താൻ ഏറെ ആകർഷകമായ ഓഫറുകളാണ് കരാറിൽ അൽ നസർ ഉൾപ്പെടുത്തിയിരിക്കുന്നത്. അൽ നസറിന്റെ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വമ്പൻ കരാറാണ് ഇത്.
പ്രതിദിവസം റൊണാൾഡോയ്ക്ക് ലഭിക്കുന്ന പ്രതിഫലം 488,000 പൗണ്ട് ആണ്(അഞ്ച് കോടി രൂപയ്ക്കടുത്ത് വരും ഇത്). രണ്ട് വർഷത്തേക്ക് കൂടി കരാർ ദീർഘിപ്പിച്ചിരിക്കുന്നത് വഴി 492 മില്യൺ പൗണ്ട് ആണ് പോർച്ചുഗൽ സൂപ്പർ താരത്തിന് ലഭിക്കുന്നത്. എന്നാൽ കരാറിലെ അമ്പരപ്പിക്കുന്ന ഓഫറുകൾ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല.
Also Read: Cristiano Ronaldo Contract: അൽ നസറുമായി കരാർ പുതുക്കി റൊണാൾഡോ; നീക്കം മറ്റ് വഴികൾ അടഞ്ഞതോടെയോ?
ഡ്രീം അംബാസിഡറാവുന്നതോടെ 500 മില്യൺ പൗണ്ട് കൂടി
സൗദി അറേബ്യയുടെ 'ഡ്രീം അംബാസിഡർ' എന്ന പദവിയും റൊണാൾഡോയിലേക്ക് വരുന്നതായി ദ് സൺ റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ അടുത്ത രണ്ട് വർഷത്തേക്കായി അഞ്ഞൂറ് മില്യൺ പൗണ്ട് റൊണാൾഡോയ്ക്ക് ലഭിക്കും.
അൽ നസർ ക്ലബിന്റെ ഉടമസ്ഥതയിൽ ചെറിയൊരു ഷെയർ റൊണാൾഡോയുടെ കൈകളിലേക്ക് ഈ കരാറിലൂടെ വരും. ഇത് 33 മില്യൺ പൗണ്ട് വരുമെന്നാണ് കണക്കാക്കുന്നത്. കരാർ ഓപ്പിടുന്നതിലെ സൈനിങ് ബോണസായി 24.5 മില്യൺ പൗണ്ടും റൊണാൾഡോയ്ക്ക് ലഭിക്കും.
Also Read: 'ലിവർപൂളിൽ നിന്ന് ഞാൻ എല്ലാം ജയിക്കും'; ജർമൻ പ്ലേമേക്കർ ഇനി ആൻഫീൽഡിന് സ്വന്തം
സൗദി പ്രോ ലീഗിൽ ഗോൾഡൻ ബൂട്ട് നേടിയാൽ എട്ട് മില്യൺ പൗണ്ട് ആണ് റൊണാൾഡോയ്ക്ക് അൽ നസർ നൽകുക. അൽ നസർ കിരീടത്തിലേക്ക് എത്തിയാൽ എട്ട് മില്യൺ പൗണ്ടും നൽകും. റൊണാൾഡോയുടെ കരാറിലെ ഓഫറുകൾ ഇതുകൊണ്ടും അവസാനിക്കുന്നില്ല.
16 ആളുകൾ റൊണാൾഡോയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ 24 മണിക്കൂറും എല്ലായ്പ്പോഴും ഒപ്പമുണ്ടാവും. മൂന്ന് ഡ്രൈവർമാർ, നാല് ഹൗസ്കീപ്പേഴ്സ്, രണ്ട് ഷെഫ്സ്, പൂന്തോട്ടം പരിപാലിക്കാൻ മൂന്ന് പേർ, നാല് സുരക്ഷാ ഉദ്യോഗസ്ഥരും. ഇവർക്കെല്ലാം പ്രതിഫലം നൽകുന്നത് അൽ നസറാണ്. ഇവരുടെയെല്ലാ പ്രതിഫലമായി ക്ലബ് കണക്കാക്കുന്നത് 1.4 മില്യൺ പൗണ്ട് ആണ്.
Also Read: Lionel Messi: 'ദൈവത്തിന്റെ സ്പർശം'; അത്ഭുത ഫ്രീകിക്കിന് പിന്നിലെ തന്ത്രം പറഞ്ഞ് മെസി
സ്വകാര്യ ജെറ്റ് ഉപയോഗിക്കുന്നതിനായി നാല് മില്യൺ പൗണ്ടും റൊണാൾഡോയ്ക്ക് ലഭിക്കും. പല സൗദി കമ്പനികളുമായി റൊണാൾഡോയ്ക്ക് അൽ നസർ സ്പോർൺസർഷിപ്പ് ഡീലുകളും ഉറപ്പ് നൽകുന്നുണ്ട്.
Also Read: ഡിസംബറിൽ മെസി കൊൽക്കത്തയിലെത്തും? മുംബൈയും ഡൽഹിയും സന്ദർശിക്കുമെന്നും റിപ്പോർട്ട്
റൊണാൾഡോ കരാർ പുതുക്കിയത് മറ്റ് വഴികൾ അടഞ്ഞതോടെ?
സൗദി പ്രോ ലീഗ് സീസൺ അവസാനിച്ചതോടെ റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് താരം ക്ലബ് വിടുന്ന എന്ന സൂചന നൽകിയത്. ഈ അധ്യായം അവസാനിച്ചു എന്നാണ് ക്രിസ്റ്റ്യാനോ കുറിച്ചത്. അൽ നസറുമായുള്ള കരാർ റൊണാൾഡോ പുതുക്കില്ല എന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത് എന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. റൊണാൾഡോ മറ്റ് ക്ലബുകളിലേക്കുള്ള സാധ്യതകൾ പരിഗണിച്ചതായാണ് സൂചന. എന്നാൽ വമ്പൻ ഓഫർ മുൻപിൽ വെച്ച് കരാർ പുതുക്കാൻ റൊണാൾഡോയെ സമ്മതിപ്പിക്കാൻ അൽ നസറിനായി.
2022ൽ ആണ് മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്ന് റൊണാൾഡോ സൗദിയിലേക്ക് എത്തുന്നത്. അന്ന് 250 മില്യൺ ഡോളറിനാണ് റൊണാൾഡോയെ അൽ നസർ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. റൊണാൾഡോ വന്നതിന് പിന്നാലെ നെയ്മർ ഉൾപ്പെടെയുള്ള കളിക്കാരും സൗദി പ്രോ ലീഗിലേക്ക് വന്നു.
Read More: എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഗോൾകീപ്പറിനാവില്ല; പുതിയ നിയമം ക്ലബ് ലോകകപ്പ് മുതൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us