scorecardresearch

ഡിസംബറിൽ മെസി കൊൽക്കത്തയിലെത്തും? മുംബൈയും ഡൽഹിയും സന്ദർശിക്കുമെന്നും റിപ്പോർട്ട്

Lionel Messi's India Visit: ഡിസംബർ 13 മുതൽ 15 വരെയുള്ള ദിവസങ്ങളിലായി ഇന്ത്യയിലെ മൂന്ന് നഗരങ്ങളിൽ മെസി പരിപാടികളിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്

Lionel Messi's India Visit: ഡിസംബർ 13 മുതൽ 15 വരെയുള്ള ദിവസങ്ങളിലായി ഇന്ത്യയിലെ മൂന്ന് നഗരങ്ങളിൽ മെസി പരിപാടികളിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്

author-image
Sports Desk
New Update
Copa America 2024

Lionel Messi, Rodrigo De Paul (Instagram)

Lionel Messi's india Visit: കേരളത്തിലേക്ക് മെസി ഉൾപ്പെട്ട അർജന്റീന ടീം എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മെസി വരുമെന്ന് കായിക മന്ത്രി ഉറപ്പിച്ച് പറയുമ്പോഴും ചോദ്യങ്ങൾ നിരവധിയാണ്. എന്നാൽ അതിനിടയിൽ ഇപ്പോൾ മറ്റൊരു റിപ്പോർട്ടും വരുന്നു. ഡിസംബറിൽ മെസി കൊൽക്കത്ത, മുംബൈ, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിലെത്തും എന്നാണ് മൈഖേൽ റിപ്പോർട്ട് ചെയ്യുന്നത്. 

Advertisment

ഡിസംബർ 13 മുതൽ 15 വരെയുള്ള ദിവസങ്ങളിലായി ഇന്ത്യയിലെ മൂന്ന് നഗരങ്ങളിൽ മെസി വിവിധ പരിപാടികളിൽ പങ്കെടുക്കും എന്നാണ് മൈഖേലിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. 

Also Read: Club World Cup: 17 മിനിറ്റിൽ ഹാട്രിക്; നിറഞ്ഞാടി 'ജർമൻ മെസി'; ദയയില്ലാതെ ബയേൺ

ഈഡൻ ഗാർഡൻസിൽ നടക്കുന്ന ചടങ്ങിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മെസിയെ ആദരിക്കും എന്ന് സീ 24 ഘാന്റയെ ഉദ്ധരിച്ചുള്ള മൈഖേലിന്റെ റിപ്പോർട്ടിൽ പറയുന്നു. കൊൽക്കത്തയിൽ കുട്ടികൾക്കായുള്ള വർക്ക് ഷോപ്പിൽ മെസി പങ്കെടുക്കുകയും ഒരു ഫുട്ബോൾ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. 

Also Read: മോഹൻ ബഗാനോട് ഗുഡ്ബൈ പറഞ്ഞ് ആഷിഖ്; ഒടുവിൽ ബെംഗളൂരുവിലേക്ക് മടങ്ങുന്നു

മെസിയെ ആദരിക്കുന്നതിനായി ഗോട്ട് കപ്പ്(GOAT Cup) എന്ന പേരിൽ ഈഡൻ ഗാർഡൻസിൽ ടൂർണമെന്റ് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിൽ എത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുമെന്നും പിന്നാലെ മുംബൈയിലെ ബ്രബോൺ സ്റ്റേഡിയത്തിൽ സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ളവർക്കൊപ്പം പരിപാടിയിൽ പങ്കെടുക്കുമെന്നും മൈഖേൽ റിപ്പോർട്ട് ചെയ്യുന്നു. 

Also Read: Cristiano Ronaldo: കണക്കുകൾ നോക്കു, എന്നിട്ട് പറയൂ; റൊണാൾഡോയെ വാഴ്ത്തി കാർലസ് പുയോൾ

ഇതിന് മുൻപ് 2011ൽ ആണ് മെസി കൊൽക്കത്തയിൽ വന്നിട്ടുള്ളത്. വെനസ്വേലക്കെതിരെ അന്ന് സൗഹൃദ മത്സരം കളിച്ചിരുന്നു. അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന ജയിച്ചു. ഈ വർഷം ഒക്ടോബറിലാണ് മെസി ഉൾപ്പെട്ട അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്നും സൗഹൃദ മത്സരം കളിക്കുമെന്നും പറയപ്പെടുന്നത്. എന്നാൽ ഇത് യാഥാർഥ്യമാവുമോ എന്നതിലേക്ക് ആകാംക്ഷയോടെ നോക്കുകയാണ് ആരാധകർ. 

Read More: എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഗോൾകീപ്പറിനാവില്ല; പുതിയ നിയമം ക്ലബ് ലോകകപ്പ് മുതൽ

Lionel Messi Argentina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: