scorecardresearch

'ലിവർപൂളിൽ നിന്ന് ഞാൻ എല്ലാം ജയിക്കും'; ജർമൻ പ്ലേമേക്കർ ഇനി ആൻഫീൽഡിന് സ്വന്തം

florian wirtz liverpool: 136 ദശലക്ഷം യൂറോയുടെ ബ്രിട്ടീഷ് റെക്കോർഡ് കരാർ തുകയിലൂടെയാണ് ലിവർപൂളിന്റെ പ്ലേമേക്കറാവാൻ വിർട്സ് ബുണ്ടസ് ലീഗയിൽ നിന്ന് എത്തുന്നത്.

florian wirtz liverpool: 136 ദശലക്ഷം യൂറോയുടെ ബ്രിട്ടീഷ് റെക്കോർഡ് കരാർ തുകയിലൂടെയാണ് ലിവർപൂളിന്റെ പ്ലേമേക്കറാവാൻ വിർട്സ് ബുണ്ടസ് ലീഗയിൽ നിന്ന് എത്തുന്നത്.

author-image
Sports Desk
New Update
Florian Writs

Florian Writs Photograph: (Florian Writs, Instagram)

ലിവർപൂളിനൊപ്പം നിന്ന് എല്ലാം എനിക്ക് നേടിയെടുക്കണം..ആൻഫീൽഡിലേക്ക് ക്ലബ് റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് എത്തിയ ജർമൻ സൂപ്പർ താരം ഫ്ളോറിയൻ വിർട്സിന്റെ വാക്കുകൾ ഇങ്ങനെ. പ്രീമിയർ ലീഗ് കിരീടം ചൂടിയ സീസണിന് പിന്നാലെ വന്ന ട്രാൻസ്ഫർ വിൻഡോയിലൂടെ പണം വാരിയെറിഞ്ഞ് ഫ്ളോറിയൻ വിർട്സിന്റെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കി ലിവർപൂൾ. 

Advertisment

ലിവർപൂളിന്റെ ട്രാൻസ്ഫർ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്കാണ് ലെവർകൂസനിൽ നിന്ന് വിർട്സ് റെഡ്സിനൊപ്പം ചേരുന്നത്. 136 ദശലക്ഷം യൂറോയുടെ ബ്രിട്ടീഷ് റെക്കോർഡ് കരാർ തുകയിലൂടെയാണ് ലിവർപൂളിന്റെ പ്ലേമേക്കറാവാൻ വിർട്സ് എത്തുന്നത്. 117 ദശലക്ഷം യൂറോയാണ് അഡ്വാൻസ് തുക. 18.8 ദശലക്ഷം യൂറോ പ്രകടനം വിലയിരുത്തിയുള്ള ആഡ് ഓണായും ലഭിക്കുന്ന വിധമാണ് കരാർ. ഒരു ജർമൻ താരത്തിന് ട്രാൻസ്ഫർ വിൻഡോയിൽ ലഭിക്കുന്ന ഉയർന്ന തുകയുമാണ് ഇത്. 

"ഒരുപാട് അഭിമാനവും സന്തോഷവും ഉണ്ട്. ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. ഏറെ നാളായി ഞാൻ കാത്തിരിക്കുകയായിരുന്നു. ജീവിതത്തിന്റെ മുൻപിലെത്തി നിൽക്കുന്ന പുതിയ വെല്ലുവിളിയിലേക്ക് ആകാംക്ഷയോടെയാണ് ഞാൻ നോക്കുന്നത്," ജർമൻ താരം പറഞ്ഞു. 

Also Read: Lionel Messi: 'ദൈവത്തിന്റെ സ്പർശം'; അത്ഭുത ഫ്രീകിക്കിന് പിന്നിലെ തന്ത്രം പറഞ്ഞ് മെസി

Advertisment

2022ൽ ഡാർവിൻ നൂനസിനെ സ്വന്തമാക്കിയ ട്രാൻസ്ഫർ തുകയുടെ റെക്കോർഡ് ആണ് ലിവർപൂൾ ഇവിടെ മറികടക്കുന്നത്. 85 മില്യൺ യൂറോയ്ക്കാണ് ബെൻഫിക്കയിൽ നിന്ന് നൂനസിലെ ലിവർപൂൾ ടീമിലെത്തിച്ചത്. നിലവിൽ അവധി ആഘോഷിക്കുന്ന വിർട്സ് തിരിച്ചെത്തിയതിന് ശേഷം അടുത്ത ആഴ്ചയായിരിക്കും മെഡിക്കൽ. 

Also Read: ഡിസംബറിൽ മെസി കൊൽക്കത്തയിലെത്തും? മുംബൈയും ഡൽഹിയും സന്ദർശിക്കുമെന്നും റിപ്പോർട്ട്

ബുണ്ടസ് ലീഗയിൽ കഴിഞ്ഞ സീസണിൽ പല മത്സരങ്ങളിലും വിർട്സിൽ നിന്ന് മികച്ച പ്രകടനം വന്നിരുന്നു. വിർട്സിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റിയും ട്രാൻസ്ഫർ വിപണിയിൽ ഇറങ്ങിയിരുന്നു എങ്കിലും പിന്നീട് പാക്കേജ് തുക ഉയർന്നതോടെ പിന്മാറി. 

Also Read: Club World Cup: 17 മിനിറ്റിൽ ഹാട്രിക്; നിറഞ്ഞാടി 'ജർമൻ മെസി'; ദയയില്ലാതെ ബയേൺ

22കാരനായ വിർട്സ് തന്റെ സിനിയർ കരിയർ മുഴുവൻ ലെവർകൂസനിലാണ് കളിച്ചത്. സീസണിൽ 25 മത്സരങ്ങളിൽ വിർട്സ് സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടംപിടിച്ചപ്പോൾ 10 ഗോളും 12 അസിസ്റ്റും താരത്തിൽ നിന്ന് വന്നു. യുവേഫ നേഷൻസ് ലീഗ് സെമി ഫൈനലിൽ പോർച്ചുഗലിനോട് ജർമനി തോറ്റപ്പോഴും വിർട്സ് വല കുലുക്കിയിരുന്നു. വിർട്സ്-മുസിയാല സഖ്യം ജർമനിയുടെ ഭാവിയായാണ് വിലയിരുത്തപ്പെടുന്നത്. 

Read More: എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഗോൾകീപ്പറിനാവില്ല; പുതിയ നിയമം ക്ലബ് ലോകകപ്പ് മുതൽ

Liverpool

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: