scorecardresearch

Club World Cup: 17 മിനിറ്റിൽ ഹാട്രിക്; നിറഞ്ഞാടി 'ജർമൻ മെസി'; ദയയില്ലാതെ ബയേൺ

Club World Cup Jamal Musiala Hatrick: ക്ലബ് ലോകകപ്പിലെ ബയേണിന്റെ ആദ്യ മത്സരത്തിൽ മുസിയാല സ്റ്റാർട്ട് ലൈനപ്പിൽ ഉണ്ടായിരുന്നില്ല. 61ാം മിനിറ്റിലാണ് മുസിയാല കളത്തിലേക്ക് വരുന്നത്

Club World Cup Jamal Musiala Hatrick: ക്ലബ് ലോകകപ്പിലെ ബയേണിന്റെ ആദ്യ മത്സരത്തിൽ മുസിയാല സ്റ്റാർട്ട് ലൈനപ്പിൽ ഉണ്ടായിരുന്നില്ല. 61ാം മിനിറ്റിലാണ് മുസിയാല കളത്തിലേക്ക് വരുന്നത്

author-image
Sports Desk
New Update
Jamal Musiala Hatrick

Jamal Musiala : (Jamal Musiala, Instagram)

Jamal Musiala Hatrick Club World Cup: അടുത്ത മെസി എന്ന് വാഴ്തപ്പെട്ടിരുന്ന താരമാണ് ബയേണിന്റെ ജമാൽ മുസിയാല. ബാഴ്സയുടെ പതിനേഴുകാരൻ ലാമിൻ യമാലിലേക്ക് ഇപ്പോൾ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധയെല്ലാം എത്തുമ്പോൾ തന്റെ കളി മികവുമായി വീണ്ടും വാർത്തകളിൽ നിറയുകയാണ് ജമാൽ മുസിയാല. ഫുട്ബോൾ ലോകം അടക്കി വാഴാനുള്ള അടുത്ത തലമുറയിൽ താനും മുൻപിലുണ്ടാവും എന്ന് മുസിയാല പ്രഖ്യാപിക്കുന്നു. 17 മിനിറ്റിനിടയിൽ ഹാട്രിക്ക്. അതും പകരക്കാരനായി കളത്തിലിറങ്ങി 23 മിനിറ്റിനുള്ളിൽ..

Advertisment

ക്ലബ് ലോകകപ്പിൽ ഒക്ലൻഡ് സിറ്റിയെ ഒരു ദയയും ഇല്ലാതെ 10-0ന് തകർത്ത മത്സരത്തിലാണ് മുസിയാലയും നിറഞ്ഞാടിയത്. ക്ലബ് ലോകകപ്പിലെ ബയേണിന്റെ ആദ്യ മത്സരത്തിൽ മുസിയാല സ്റ്റാർട്ട് ലൈനപ്പിൽ ഉണ്ടായിരുന്നില്ല. 61ാം മിനിറ്റിലാണ് മുസിയാല കളത്തിലേക്ക് വരുന്നത്. 67, 73, 84 മിനിറ്റുകളിൽ മുസിയാലയിൽ നിന്ന് ഗോൾ വന്നു. 

Also Read: മോഹൻ ബഗാനോട് ഗുഡ്ബൈ പറഞ്ഞ് ആഷിഖ്; ഒടുവിൽ ബെംഗളൂരുവിലേക്ക് മടങ്ങുന്നു

Advertisment

ക്ലബ് ലോകകപ്പിന്റെ ചരിത്രത്തിൽ ഹാട്രിക് നേടുന്ന അഞ്ചാമത്തെ മാത്രം താരമായി മുസിയാല മാറി. പകരക്കാരനായി ഇറങ്ങി ക്ലബ് ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ താരവുമായി മുസിയാല. ക്ലബ് ലോകകപ്പിൽ രണ്ടാം പകുതിയിൽ ഹാട്രിക് നേടുന്ന ആദ്യ താരം എന്ന നേട്ടവും മുസിയാലയ്ക്ക് സ്വന്തം. 

11 മിനിറ്റിനുള്ളിൽ ഹാട്രിക് തികച്ച ഗാരെത് ബെയ്ലിന്റെ പേരിലാണ് ഏറ്റവും വേഗമേറിയ ഹാട്രിക്കിന്റെ റെക്കോർഡ്. 2018ൽ ആണ് ബെയ്ലിൽ അതിവേഗം  മൂന്ന് ഗോളടിച്ച് ആരാധകരെ ത്രില്ലടിപ്പിച്ചത്. 

Also Read: Cristiano Ronaldo: കണക്കുകൾ നോക്കു, എന്നിട്ട് പറയൂ; റൊണാൾഡോയെ വാഴ്ത്തി കാർലസ് പുയോൾ

ആറാം മിനിറ്റിൽ വല കുലുക്കി തുടങ്ങിയ ബയേൺ പിന്നെ ഒക്ലൻഡിനോട് ഒരു ദയയും കാണിച്ചില്ല. എന്നാൽ ക്ലബ് ലോകകപ്പ് ചരിത്രത്തിലെ തന്നെ വലിയ മാർജിനിൽ ബയേൺ ജയിച്ച് കയറിയിട്ടും ഹാരി കെയ്ൻ മങ്ങി കളിച്ചത് ക്ലബിന് തലവേദനയാണ്. ബയേൺ 10 ഗോളുകൾ അടിച്ചപ്പോൾ ഓൺ ടാർഗറ്റിലേക്ക് ഒരു ഗോൾ പോലും ഹാരി കെയ്നിൽ നിന്ന് വന്നില്ല. 2013ലും 2020ലും ക്ലബ് ലോകകപ്പ് ജയിച്ച ബയേൺ ഇത്തവണയും കിരീട പോരിൽ മുൻപിലുണ്ട്. 

Read More: എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഗോൾകീപ്പറിനാവില്ല; പുതിയ നിയമം ക്ലബ് ലോകകപ്പ് മുതൽ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: