/indian-express-malayalam/media/media_files/2025/05/28/2bAfUf2vHfnpsL2eyTq5.jpg)
Cristiano Ronaldo Renew Contract with Al Nassr (Source: Cristiano Ronaldo, Instagram)
Cristiano Ronaldo Renew Contract with Al Nassr: ഒടുവിൽ അൽ നസറുമായുള്ള കരാർ പുതുക്കി പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പുതിയ കരാർ അനുസരിച്ച് 2027 വരെ റൊണാൾഡോ അൽ നസറിൽ തുടരും. റൊണാൾഡോയുടെ ഭാവി സംബന്ധിച്ച് മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കാണ് ഇതോടെ അവസാനമാവുന്നത്.
സൗദി പ്രോ ലീഗ് സീസൺ അവസാനിച്ചതോടെ റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് താരം ക്ലബ് വിടുന്ന എന്ന സൂചന നൽകിയത്. ഈ അധ്യായം അവസാനിച്ചു എന്നാണ് ക്രിസ്റ്റ്യാനോ കുറിച്ചത്. അൽ നസറുമായുള്ള കരാർ റൊണാൾഡോ പുതുക്കില്ല എന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത് എന്ന റിപ്പോർട്ടുകൾ ശക്തമായി.
Also Read: 'ലിവർപൂളിൽ നിന്ന് ഞാൻ എല്ലാം ജയിക്കും'; ജർമൻ പ്ലേമേക്കർ ഇനി ആൻഫീൽഡിന് സ്വന്തം
ഇപ്പോൾ അൽ നസറുമായി കരാർ പുതുക്കിയ കാര്യം റൊണാൾഡോയും സ്ഥിരീകരിക്കുന്നു. റൊണാൾഡോ 2027 എന്ന് എഴുതിയ ജഴ്സിമായി താരം നിൽക്കുന്ന ചിത്രം അൽ നസർ പങ്കുവെച്ചു. "ഒരു പുതിയ അധ്യായം തുടങ്ങുന്നു. അതേ അഭിനിവേശം, അതേ സ്വപ്നങ്ങൾ, നമുക്കൊരുമിച്ച് ചരിത്രമെഴുതാം," റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
Ronaldo 2027 🔒 pic.twitter.com/Oabfvq6BLe
— AlNassr FC (@AlNassrFC_EN) June 26, 2025
Also Read: Lionel Messi: 'ദൈവത്തിന്റെ സ്പർശം'; അത്ഭുത ഫ്രീകിക്കിന് പിന്നിലെ തന്ത്രം പറഞ്ഞ് മെസി
റൊണാൾഡോയുടെ പുതിയ കരാറിലെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടെ ഇനിയും പുറത്തുവരാനുണ്ട്. 2022ൽ ആണ് മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്ന് റൊണാൾഡോ സൗദിയിലേക്ക് എത്തുന്നത്. അന്ന് 250 മില്യൺ ഡോളറിനാണ് റൊണാൾഡോയെ അൽ നസർ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. റൊണാൾഡോ വന്നതിന് പിന്നാലെ നെയ്മർ ഉൾപ്പെടെയുള്ള കളിക്കാരും സൗദി പ്രോ ലീഗിലേക്ക് വന്നു.
Also Read: ഡിസംബറിൽ മെസി കൊൽക്കത്തയിലെത്തും? മുംബൈയും ഡൽഹിയും സന്ദർശിക്കുമെന്നും റിപ്പോർട്ട്
അൽ നസറിൽ മൂന്ന് സീസൺ കളിച്ച റൊണാൾഡോ 90ന് മുകളിൽ ഗോളുകൾ നേടിയെങ്കിലും ഒരു പ്രധാന കിരീടം പോലും കണ്ടെത്താനായില്ല. ഇതിൽ റൊണാൾഡോ അസ്വസ്ഥനായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വന്നത്. അൽ നസർ വിട്ട് മറ്റ് ക്ലബുകളിലേക്ക് ചേക്കേറാനുള്ള സാധ്യത റൊണാൾഡോ പരിശോധിച്ചതും ഇതിനെ തുടർന്നാണ് എന്നാണ് സൂചന.
Read More: എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഗോൾകീപ്പറിനാവില്ല; പുതിയ നിയമം ക്ലബ് ലോകകപ്പ് മുതൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.