scorecardresearch

Diogo Jota Death: ഹൃദയം തകർന്ന് റൊണാൾഡോ; ജോട്ടയുടെ വിയോഗം താങ്ങാനാവാതെ താരം

Diogo Jota Death News: ഡിയാഗോ ജോട്ടയും താരത്തിന്റെ സഹോദരൻ ആന്ദ്രെയും സഞ്ചരിച്ചിരുന്ന ലംബോർഗിനിയാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പെയ്ൻ സിവിൽ ഗാർഡ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു

Diogo Jota Death News: ഡിയാഗോ ജോട്ടയും താരത്തിന്റെ സഹോദരൻ ആന്ദ്രെയും സഞ്ചരിച്ചിരുന്ന ലംബോർഗിനിയാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പെയ്ൻ സിവിൽ ഗാർഡ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു

author-image
Sports Desk
New Update
Cristiano Ronaldo and Diogo Jota

Cristiano Ronaldo and Diogo Jota: (Cristiano Ronaldo, Instagram)

Diogo Jota death News: പോർച്ചുഗൽ ടീമിലെ തന്റെ സഹതാരം ഡിയാഗോ ജോട്ടയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും. ദേശിയ ടീമിൽ അടുത്ത ദിവസം വരെ ഒരുമിച്ച് കളിച്ചതല്ലേ എന്നാണ് ജോട്ടയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ റൊണാൾഡോ പറയുന്നത്. 

Advertisment

"ഇത് വിശ്വസിക്കാനാവുന്നില്ല. അടുത്ത ദിവസം വരെ നമ്മൾ ദേശിയ ടീമിനൊപ്പമായിരുന്നില്ലേ, ഈ അടുത്തല്ലേ നീ വിവാഹിതനായത്. നിന്റെ കുടുംബത്തിനും ഭാര്യക്കും മക്കൾക്കും ഇത് സഹിക്കാനുള്ള കരുത്തുണ്ടാവട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. നീ എന്നും ടീമിനൊപ്പം ഉണ്ടാവും എന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളെല്ലാവരും നിന്നെ മിസ് ചെയ്യും," റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

Also Read: Diogo Jota Death: ലംബോർഗിനിയുടെ ടയറുകൾ പൊട്ടി തീപടർന്നു; ജോട്ടയുടെ ജീവനെടുത്ത അപകടം ഇങ്ങനെ

Advertisment

ജൂൺ എട്ടിന് പോർച്ചുഗൽ ടീം യുവേഫ നേഷൻസ് ലീഗ് കിരീടം ഉയർത്തിയപ്പോൾ ജോട്ടയും ടീമിലുണ്ടായിരുന്നു. 10 വർഷത്തിലധികം നീണ്ട പ്രണയത്തിനൊടുവിലാണ് ജോട്ട രണ്ടാഴ്ച മുൻപ് വിവാഹിതനായത്. ഇരുവർക്കും മൂന്ന് മക്കളുണ്ട്. 

Also Read: Diogo Jota Death: ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

വിശ്വസിക്കാനാവാത്ത വാർത്തയാണ് ഫുട്ബോൾ ആരാധകരുടെ മുൻപിലേക്ക് ജൂലൈ മൂന്നിന് എത്തിയത്. ഡിയാഗോ ജോട്ടയും താരത്തിന്റെ സഹോദരൻ ആന്ദ്രെയും സഞ്ചരിച്ചിരുന്ന ലംബോർഗിനിയാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പെയ്ൻ സിവിൽ ഗാർഡ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മറ്റൊരു വാഹനത്തെ ഇവർ ഓവർടേക്ക് ചെയ്യുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്. 

Also Read: Cristiano Ronaldo: റൊണാൾഡോയുടെ ലക്ഷ്യം ലോകകപ്പ്; ഈ നീക്കം അതിനായി

മറ്റൊരു വാഹനത്തെ മറികടക്കുന്നതിന് ഇടയിൽ റോഡിൽ നിന്ന് വാഹനം തെന്നിമാറുകയും ലംബോർഗിനിയുടെ ടയറുകൾ പൊട്ടുകയും ചെയ്തു. പിന്നാലെ കീഴ്മേൽ മറിഞ്ഞ കാറിൽ തീപടരുകയായിരുന്നു. വടക്ക് പടിഞ്ഞാറൻ സ്പെയ്നിലെ സമോറ പ്രവിശ്യയിൽ വെച്ചാണ് അപകടം ഉണ്ടായത്. 

Read More: Cristiano Ronaldo: പ്രതിദിന വേതനം 5 കോടി; ക്ലബിന്റെ ഷെയർ; സ്വകാര്യ ജെറ്റ്; ഞെട്ടിക്കുന്ന കരാർ

Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: