scorecardresearch

India Vs England: ഇംഗ്ലണ്ടിനെ 'ഗ്രില്ലാക്കി' ഗില്ലിന്റെ ഇന്ത്യ; എഡ്ജ്ബാസ്റ്റണിൽ ചരിത്ര ജയം

India Vs England Test: ഇന്ത്യൻ ക്രിക്കറ്റിലെ പുതുയുഗത്തിലെ ആദ്യ ജയം ഇന്ത്യ ഇതുവരെ ജയിച്ചിട്ടില്ലാത്ത എഡ്ജ്ബാസ്റ്റണിൽ. ഇന്ത്യൻ ക്രിക്കറ്റിന് അത് ഇരട്ടി മധുരമാകുന്നു.

India Vs England Test: ഇന്ത്യൻ ക്രിക്കറ്റിലെ പുതുയുഗത്തിലെ ആദ്യ ജയം ഇന്ത്യ ഇതുവരെ ജയിച്ചിട്ടില്ലാത്ത എഡ്ജ്ബാസ്റ്റണിൽ. ഇന്ത്യൻ ക്രിക്കറ്റിന് അത് ഇരട്ടി മധുരമാകുന്നു.

author-image
Sports Desk
New Update
India beat England at Edgbaston

India beat England at Edgbaston: (Indian Cricket Team, Instagram)

ആദ്യമായി എഡ്ജ്ബാസ്റ്റണിൽ ടെസ്റ്റ് മത്സരം ജയിച്ച് ഇന്ത്യ. ഇന്ത്യ എത്ര വിജയലക്ഷ്യം നാലാം ഇന്നിങ്സിൽ വെച്ചാലും തങ്ങളത് മറികടക്കും എന്ന് പ്രഖ്യാപിച്ച ഇംഗ്ലണ്ട് താരങ്ങൾക്ക് മുൻപിലേക്ക് 608 റൺസ് ആണ് ഗില്ലും കൂട്ടരും വെച്ചത്. ഇതോടെ ടെസ്റ്റ് സമനിലയാക്കാനുള്ള ശ്രമത്തിലേക്ക് ബെൻ സ്റ്റോക്ക്സും സംഘവും തിരിഞ്ഞെങ്കിലും റെഡ് ബോളിലെ തന്റെ 10 വിക്കറ്റ് നേട്ടം തൊട്ട ആകാശ് ദീപ് അതിനും അനുവദിച്ചില്ല. 336 റൺസിന്റെ ജയം പിടിച്ച് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ 1-1ന് ഒപ്പത്തിനൊപ്പമെത്തി ഇന്ത്യ. 

Advertisment

ആദ്യ ഇന്നിങ്സിൽ ഇരട്ട ശതകവും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ മുൻപിൽ നിന്ന് നയിച്ചപ്പോൾ സ്റ്റോക്ക്സിന്റെ തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല. രണ്ടാം ഇന്നിങ്സിൽ ആകാശ് ദീപ് ആറ് വിക്കറ്റ് പിഴുതതോടെ രണ്ട് ഇന്നിങ്സിലുമായി ആകാശിന്റെ വിക്കറ്റ് വേട്ട 10ലേക്ക് എത്തി. സ്റ്റാർ പേസർ ബുമ്രയില്ലെങ്കിലും ജയിക്കാനാവുമെന്ന് ഗംഭീറും ഗില്ലും തെളിയിക്കുന്നു.

Also Read: "വൈഭവിന് എൻഡോഴ്സ്മെന്റ് ഡീലുകളുടെ പ്രളയം; ദ്രാവിഡിന്റെ കരുതൽ ഒപ്പമുണ്ട്"

Advertisment

ഇതിന് മുൻപ് എട്ട് ടെസ്റ്റുകളാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ കളിച്ചിരുന്നത്. അതിൽ ഏഴിലും തോറ്റു. ഒരു ടെസ്റ്റ് സമനിലയായി. എന്നാലിപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ പുതുയുഗത്തിലെ ആദ്യ ജയം ഇന്ത്യ ഇതുവരെ ജയിച്ചിട്ടില്ലാത്ത എഡ്ജ്ബാസ്റ്റണിൽ. ഇന്ത്യൻ ക്രിക്കറ്റിന് അത് ഇരട്ടി മധുരമാകുന്നു.

Also Read: Vaibhav Suryavanshi: പുതുചരിത്രമെഴുതി വൈഭവ്; 78 പന്തിൽ അടിച്ചുകൂട്ടിയത് 143 റൺസ്

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം 271 റൺസിൽ അവസാനിച്ചു. 99 പന്തിൽ നിന്ന് 88 റൺസ് എടുത്ത ജേമി സ്മിത്ത് ആണ് ആദ്യ ഇന്നിങ്സിലേത് പോലെ രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിനായി ബാറ്റിങ്ങിൽ തിളങ്ങിയത്. 

Also Read:ദിഗ് വേഷ് രാത്തിക്ക് ലോട്ടറി; ഐപിഎല്ലിനേക്കാൾ ഉയർന്ന പ്രതിഫലം

കപിൽ ദേവിനും ധോണിക്കും കോഹ്ലിക്കും എഡ്ജ്ബാസ്റ്റണിൽ ജയിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഗില്ലിന് അതിനായി. ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 250 റൺസും രണ്ടാം ഇന്നിങ്സിൽ 150 റൺസും പിന്നിടുന്ന ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ താരമായി ചരിത്രമെഴുതിയാണ് ഗിൽ ഇന്ത്യ തന്റെ കൈകളിൽ ഭദ്രം എന്ന് പ്രഖ്യാപിക്കുന്നത്. 

Read More:ഗില്ലിന്റെ ഇന്നിങ്സ് ഡിക്ലയറേഷൻ ബിസിസിഐയെ കുരുക്കിലാക്കിയേക്കും; കരാർ ലംഘനം?

india vs england

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: