scorecardresearch

ഗില്ലിന്റെ ഇന്നിങ്സ് ഡിക്ലയറേഷൻ ബിസിസിഐയെ കുരുക്കിലാക്കിയേക്കും; കരാർ ലംഘനം?

Shubman Gill Declaration: രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസ് എന്ന നിലയിൽ നിൽക്കെയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ജഡേജയും വാഷിങ്ടൺ സുന്ദറുമായിരുന്നു ഈ സമയം ക്രീസിൽ

Shubman Gill Declaration: രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസ് എന്ന നിലയിൽ നിൽക്കെയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ജഡേജയും വാഷിങ്ടൺ സുന്ദറുമായിരുന്നു ഈ സമയം ക്രീസിൽ

author-image
Sports Desk
New Update
Shubman Gill Innings Declaration at Edgbaston

Shubman Gill's Innings Declaration at Edgbaston: (Source: X)

600ന് മുകളിൽ വിജയ ലക്ഷ്യം നാലാം ഇന്നിങ്സിന് ഇറങ്ങുന്ന ഇംഗ്ലണ്ടിന് മുൻപിൽ വെച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഡിക്ലയർ ചെയ്തത്. എന്നാൽ ഗില്ലിന്റെ ഈ ഇന്നിങ്സ് ഡിക്ലയറേഷൻ ബിസിസിഐയെ വെട്ടിലാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ക്രീസിലുള്ള ബാറ്റർമാരെ ഡ്രസ്സിങ് റൂമിലേക്ക് തിരികെ വിളിക്കുമ്പോൾ ഗിൽ അണിഞ്ഞിരുന്ന നൈക്കിന്റെ വെസ്റ്റ് ചിലപ്പോൾ ബിസിസിഐയെ നിയമപോരാട്ടത്തിലേക്ക് വലിച്ചിഴച്ചേക്കും. 

Advertisment

ഇന്ത്യൻ ഇന്നിങ്സിന്റെ 83ാം ഓവറിൽ ആണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുന്നത്. ഡ്രിങ്ക്സ് ബ്രേക്കിന്റെ സമയമായപ്പോൾ ഗിൽ ഡ്രസ്സിങ് റൂമിൽ നിന്ന് തന്റെ കറുത്ത നിറത്തിലെ ബ്ലാക്ക് നൈക്കി വെസ്റ്റ് അണിഞ്ഞ് ഇന്ത്യൻ ബാറ്റർമാരെ തിരികെ വിളിക്കുകയായിരുന്നു. അഡിഡാസുമായാണ് ബിസിസിഐക്ക് 2028 വരെ കരാർ എന്നതാണ് ഇവിടെ പ്രശ്നമാവുന്നത്. 

Also Read: india Vs England Test: ചരിത്ര ജയം ഏഴ് വിക്കറ്റ് അകലെ; ഇന്ത്യക്ക് മുൻപിൽ മഴ വില്ലനാവുമോ?

Advertisment

ഇന്ത്യൻ പുരുഷ, വനിതാ, യൂത്ത് ടീമുകൾക്കുള്ള കിറ്റുകൾ തയ്യാറാക്കാനുള്ള കരാർ സ്വന്തമാക്കിയിരിക്കുന്നത് ജർമൻ ബ്രാൻഡായ അഡിഡാസ് ആണ്. നൈക്കിന്റെ വെസ്റ്റ് അണിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ പ്രത്യക്ഷപ്പെട്ടത് ബിസിസിഐയുടെ അഡിഡാസുമായുള്ള കരാർ ലംഘനമാവുമോ എന്നാണ് ചോദ്യം വരുന്നത്. 

Also Read: "വൈഭവിന് എൻഡോഴ്സ്മെന്റ് ഡീലുകളുടെ പ്രളയം; ദ്രാവിഡിന്റെ കരുതൽ ഒപ്പമുണ്ട്"

നൈക്കിന്റെ വെസ്റ്റ് അണിഞ്ഞ് പ്രത്യക്ഷപ്പെട്ട ഗിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. അഡിഡാസുമായി 2023ൽ ആണ് ബിസിസിഐ കരാറിലെത്തുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ആണ് അഡിഡാസ് കിറ്റ് ആണിഞ്ഞ് ഇന്ത്യ ആദ്യമായി ഇറങ്ങിയത്. 250 മുതൽ 300 കോടി രൂപയ്ക്ക് അടുത്ത് വരുന്ന ഡീൽ ആണ് അഡിഡാസുമായി ബിസിസിഐ ഒപ്പിട്ടിരിക്കുന്നതെന്നാണ് സൂചന.

Also Read: Vaibhav Suryavanshi: പുതുചരിത്രമെഴുതി വൈഭവ്; 78 പന്തിൽ അടിച്ചുകൂട്ടിയത് 143 റൺസ്

രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസ് എന്ന നിലയിൽ നിൽക്കെയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ജഡേജയും വാഷിങ്ടൺ സുന്ദറുമായിരുന്നു ഈ സമയം ക്രീസിൽ. നാലാം ഇന്നിങ്സിൽ 608 റൺസ് എന്ന വിജയ ലക്ഷ്യമാണ് ബെൻ സ്റ്റോക്ക്സിനും സംഘത്തിനും മുൻപിൽ ഇന്ത്യ വെച്ചത്. 

Read More: KCL Auction: സഞ്ജുവിന് 26.80 ലക്ഷം; പണം വാരിയെറിഞ്ഞ് കൊച്ചി ബ്ലൂ ടൈഗേഴ്സ്

Subhmann GIll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: