/indian-express-malayalam/media/media_files/2025/10/11/shubman-gill-century-against-west-indies-2025-10-11-15-01-44.jpg)
Shubman Gill: (Source: Express Photo by Praveen Khanna)
വെസ്റ്റ് ഇൻഡീസിന് എതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിലും റൺമല പടുത്തുയർത്തി ഇന്ത്യ. ഒന്നാം ടെസ്റ്റിലേതിന് സമാനമായി ഇന്നിങ്സ് ജയമാണ് ഡൽഹിയിലും ഇന്ത്യ ലക്ഷ്യമിടുന്നത്. ഇരട്ട സെഞ്ചുറിയിലേക്ക് എത്താനാവാതായെ യശസ്വി ജയ്സ്വാളിന് റൺഔട്ടായി മടങ്ങേണ്ടി വന്നത് ഇന്ത്യൻ ആരാധകരെ രണ്ടാം ദിനം നിരാശപ്പെടുത്തി. എന്നാൽ ഇന്ത്യൻ ക്യാപ്റ്റനായതിന് ശേഷമുള്ള ഏഴാം ടെസ്റ്റിൽ നിന്ന് അഞ്ച് സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ ഇന്ത്യയെ മുൻപിൽ നിന്ന് നയിച്ചു. ഈ വർഷം ഗിൽ ടെസ്റ്റിലെ റൺസ് വാരിക്കൂട്ടിയുള്ള തേരോട്ടം തുടരുകയാണ്.
വെസ്റ്റ് ഇൻഡീസിന് എതിരെ 177 പന്തിൽ നിന്നാണ് ശുഭ്മാൻ ഗിൽ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായതിന് ശേഷമുള്ള തന്റെ അഞ്ചാം സെഞ്ചുറി തൊട്ടത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് എന്ന നിലയിൽ ആണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഇന്നിങ്സ് ഡിക്ലയർ ചെയ്യുമ്പോൾ ഗില്ലിന്റെ സ്കോർ 129 റൺസ്. 14 ഫോറും ഒരു സിക്സും ഗില്ലിൽ നിന്ന് വന്നു.
Also Read: മഹികയുമായുള്ള പ്രണയം ഇനി രഹസ്യമല്ല! ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് ഹർദിക്കും നടിയും
വെസ്റ്റ് ഇൻഡീസിന് എതിരായ സെഞ്ചുറിയോടെ ശുഭ്മാൻ ഗിൽ തന്റെ കരിയർ ബാറ്റിങ് ശരാശരി 43.47ലേക്ക് ഉയർത്തി. ഇന്ത്യൻ ക്യാപ്റ്റനായതിന് ശേഷമുള്ള ഗില്ലിന്റെ ബാറ്റിങ് ശരാശരി 84.81 ആണ്. ഒൻപത് ടെസ്റ്റ് സെഞ്ചുറികളാണ് ഇതുവരെ ഗിൽ ടെസ്റ്റിൽ സ്കോർ ചെയ്തത്.
View this post on InstagramA post shared by Team india (@indiancricketteam)
Also Read: പുതുപുത്തൻ ഫെറാറി വി12ൽ കറങ്ങി അഭിഷേക് ശർമ; വില 5 കോടിക്കും മുകളിൽ
70 ടെസ്റ്റ് ഇന്നിങ്സിൽ നിന്ന് 2697 റൺസ് ആണ് ശുഭ്മാൻ ഗിൽ ഇതുവരെ കണ്ടെത്തിയത്. 269 ആണ് ഗില്ലിന്റെ ഉയർന്ന സ്കോർ. ബാറ്റിങ് ശരാശരി 41.49. 55 ഏകദിനങ്ങൾ കളിച്ചതിന് ശേഷമാണ് ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനാവുന്നത്. 55 ഏകദിന ഇന്നിങ്സിൽ നിന്ന് 2775 റൺസ് ഗിൽ തന്റെ അക്കൗണ്ടിലേക്ക് ചേർത്തു. ഏകദിനത്തിൽ ഇരട്ട ശതകം നേടിയ കളിക്കാരിൽ തന്റെ പേരും ഗിൽ ചേർത്തിട്ടുണ്ട്. 59 ആണ് ഗില്ലിന്റെ ഏകദിനത്തിലെ ബാറ്റിങ് ശരാശരി.
Also Read: ഇത്തവണ കിരീടം തൂക്കണം; അസ്ഹറുദ്ദീൻ നയിക്കും; രഞ്ജി ട്രോഫി സ്ക്വാഡിനെ പ്രഖ്യാപിച്ച് കേരളം
2025 ഗില്ലിന്റെ മികച്ച വർഷങ്ങളിൽ ഒന്നായി മാറുകയാണ്. ഈ കലണ്ടർ വർഷം 14 ഇന്നിങ്സിൽ നിന്ന് 940 റൺസ് ആണ് ഗിൽ സ്കോർ ചെയ്തത്. ഈ വർഷത്തെ ശുഭ്മാൻ ഗില്ലിന്റെ ടെസ്റ്റിലെ ബാറ്റിങ് ശരാശരി 72.3 ആണ്. അഞ്ച് സെഞ്ചുറിയാണ് ഈ വർഷം ഗിൽ അടിച്ചെടുത്തത്. ഒരു അർധ ശതകവും.
Read More:മുംബൈ ഇന്ത്യൻസിലേക്ക് എം എസ് ധോണി? മുംബൈ ലോഗോയുള്ള ടാങ്ക് ടോപ്പ് ധരിച്ച് 'തല'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.