/indian-express-malayalam/media/media_files/2025/02/12/yOtm9ufjW1PXirgZtOo2.jpg)
ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി ശുഭ്മാൻ ഗിൽ: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
india Vs England ODI: തന്നിലേക്ക് എത്തിയ വൈസ് ക്യാപ്റ്റൻ എന്ന ഉത്തരവാദിത്വം ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ് യുവതാരം ശുഭ്മാൻ ഗിൽ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തിൽ സെഞ്ചുറിയിലേക്ക് എത്തി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തന്റെ കയ്യിൽ സുരക്ഷിതം എന്ന് പ്രഖ്യാപിച്ചുകയാണ് ശുഭ്മാൻ ഗിൽ. അഹമ്മദാബാദ് ഏകദിനത്തിൽ 95 പന്തിൽ നിന്നാണ് ശുഭ്മാൻ ഗിൽ സെഞ്ചുറിയിലേക്ക് എത്തിയത്.
ശുഭ്മാൻ ഗില്ലിന്റെ കരിയറിലെ ഏഴാമത്തെ സെഞ്ചുറിയാണ് ഇത്. അഹമ്മദാബാദ് സ്റ്റേഡിയതിൽ ഏകദിനത്തിലും ട്വന്റി20യിലും ടെസ്റ്റിലും സെഞ്ചുറി എന്ന നേട്ടം തൊടുന്ന താരമായും ഗിൽ മാറി. തന്റെ 50ാം ഏകദിനത്തിൽ സെഞ്ചുറിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവും ശുഭ്മാൻ ഗിൽ സ്വന്തമാക്കി. 102 പന്തിൽ നിന്ന് 112 റൺസ് എടുത്താണ് ഗിൽ പുറത്തായത്. 14 ഫോറും മൂന്ന് സിക്സും ഗില്ലിന്റെ ബാറ്റിൽ നിന്ന് വന്നു.
ഫോമിൽ തുടരാനാവാതെ രോഹിത്
ഇന്ത്യൻ സ്കോർ ആറിൽ നിൽക്കുമ്പോഴേക്കും ക്യാപ്റ്റൻ രോഹിത് ശർമയ ഇന്ത്യക്ക് നഷ്ടമായിരുന്നു. കഴിഞ്ഞ കളിയിൽ സെഞ്ചുറിയോടെ തകർത്തടിച്ച രോഹിത് ശർമയ്ക്ക് രണ്ട് പന്തിൽ നിന്ന് ഒരു റൺസ് മാത്രമാണ് നേടാനായത്. ബാറ്ററെ ഡ്രൈവ് കളിക്കാൻ പ്രേരിപ്പിക്കുന്ന ഡെലിവറിയാണ് മാർക്ക് വുഡിൽ നിന്ന് രോഹിത്തിന് നേർക്ക് വന്നത്. എന്നാൽ ഔട്ട്സൈഡ് എഡ്ജ് ആയി പന്ത് വിക്കറ്റ് കീപ്പറുടെ വലത് വശത്തേക്ക് എത്തി. തന്റെ വലത്തേക്ക് ഫുൾ സ്ട്രെച്ച് ഡ്രൈവ് ചെയ്ത് ഫിൽ സോൾട്ട് പന്ത് കൈക്കലാക്കിയതോടെ രോഹിത് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.
എന്നാൽ ഫോമിലേത്ത് തിരികെ എത്തുന്നതിന്റെ സൂചന നൽകിയാണ് കോഹ്ലി ബാറ്റ് വീശിയത്. അർധ ശതകം പിന്നിട്ട കോഹ്ലി ഗില്ലിനൊപ്പം ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തി. 107 പന്തിൽ നിന്ന് 116 റൺസ് ആണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. 55 പന്തിൽ നിന്ന് 52 റൺസ് എടുത്താണ് കോഹ്ലി മടങ്ങിയത്. ആദിൽ റാഷിദിന്റെ പന്തിൽ കോഹ്ലിയുടെ ബാറ്റിലുരസി പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തി.
ഗില്ലിന്റെ സെഞ്ചുറി കൂട്ടുകെട്ടുകൾ
ഏഴ് ഫോറും ഒരു സിക്സും കോഹ്ലിയുടെ ബാറ്റിൽ നിന്ന് വന്നു. കോഹ്ലിയുടെ വിക്കറ്റ് വീണതോടെ ഇന്ത്യ 122-2 എന്ന സ്കോറിലായി. എന്നാൽ തുടരെ മൂന്നാം ഏകദിനത്തിലും ശ്രേയസ് അയ്യർ മികച്ച ബാറ്റിങ് പുറത്തെടുത്തു. ശുഭ്മാൻ ഗിൽ ശ്രേയസിനൊപ്പം ചേർന്നും സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തി. 93 പന്തിൽ നിന്ന് 104 റൺസ് ആണ് ഗില്ലും ശ്രേയസും ചേർന്ന് കൂട്ടിച്ചേർത്തത്. ശ്രേയസ് തുടരെ മൂന്നാം ഏകദിനത്തിലും അർധ ശതകം പിന്നിട്ടു.
Read More
- രഞ്ജി ട്രോഫി; കേരളത്തിന് കടക്കാൻ വലിയ കടമ്പ; ക്വാർട്ടർ ഫൈനല് ആവേശകരമായ അന്ത്യത്തിലേക്ക്
- ആഘോഷത്തിന് അതിരു നിശ്ചയിക്കുമ്പോൾ നഷ്ടമാകുന്ന ഫുട്ബോൾ
- 'നീ എന്നെ ശപിക്കുന്നുണ്ടാവും'; അന്ന് രോഹിത് പറഞ്ഞു; പന്തിനെ കാത്തിരിക്കുന്നതും സഞ്ജുവിന് സംഭവിച്ചത്?
- കളിക്കും മുൻപേ ബ്ലാസ്റ്റേഴ്സ് തോറ്റോ? മോഹൻ ബഗാന് മുൻപിൽ പേടിച്ചരണ്ട മഞ്ഞപ്പട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us