/indian-express-malayalam/media/media_files/17ZKRqMLgOl4LvLSTYBW.jpg)
Shubman Gill (File Photo)
ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്ലിനെ ഗുജറാത്ത് സിഐഡി ക്രൈംബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്യും. 450 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഗില്ലിനൊപ്പം ഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ സായ് സുദർശൻ, രാഹുൽ തെവാട്ടിയ, മോഹിത് ശർമ എന്നിവരേയും ചോദ്യം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.
ഭൂപേന്ദ്രസിങ് സാല എന്ന വ്യക്തിയാണ് നിക്ഷേപ തട്ടിപ്പിന് പിന്നിലെ പ്രധാന സൂത്രധാരൻ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ള താരങ്ങൾ നിക്ഷേപം നടത്തിയതായി അറിഞ്ഞത്. അഹമ്മദാബാദ് മിറർ എന്ന ദിനപത്രമാണ് ശുഭ്മാൻ ഗില്ലിനെ ചോദ്യം ചെയ്യും എന്ന റിപ്പോർട്ട് നൽകുന്നത്.
Cricketer Shubman Gill, along with three other Gujarat Titans players, is expected to be questioned by the Gujarat CID crime branch in connection with a Rs 450 crore Ponzi scam, according to reports.
— The Assam Tribune (@assamtribuneoff) January 2, 2025
The players under investigation include Sai Sudharsan, Rahul Tewatia, and… pic.twitter.com/rwTWXENyZH
നിക്ഷേപിച്ച തുക തിരിച്ചു നൽകാതെ വന്നതോടെയാണ് ഗുജറാത്ത് സിഐഡി ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം ആരംഭിച്ചത്. 450 കോടിയുടെ ചിറ്റ് ഫണ്ട് സ്കീമായിരുന്നു ഇത്. ഗുജറാത്തിലെ പല ഭാഗങ്ങളിലായി ഇയാൾ ഓഫീസ് തുടങ്ങിയിരുന്നു. ഐസിഐസിഐ, ഐഎഫ്സി ബാങ്ക് അക്കൌണ്ടുകളിലൂടെ 6000 കോടിയുടെ ഇടപാട് ഇയാൾ നടത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി ഓസ്ട്രേലിയയിലാണ് ശുഭ്മാൻ ഗിൽ. രോഹിത് ശർമ സിഡ്നി ടെസ്റ്റിൽ നിന്ന് വിട്ടുനിന്നതോടെയാണ് ഗില്ലിന് പ്ലേയിങ് ഇലവനിലേക്ക് തിരികെ വരാനായത്. രോഹിത്തിന്റെ അഭാവത്തിൽ മൂന്നാമനായാണ് ഗിൽ ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാൽ ലഭിച്ച അവസരം മുതലാക്കാൻ ഗില്ലിന് സാധിച്ചില്ല. 64 പന്തിൽ നിന്ന് 20 റൺസ് മാത്രം എടുത്ത് ഗിൽ ലയോണിന് വിക്കറ്റ് നൽകി മടങ്ങി.
2024ൽ 40 എന്ന ബാറ്റിങ് ശരാശരിയിലാണ് ഗിൽ കളിച്ചത്.
ഗില്ലിനെ നിലനിർത്തിയത് 16.5 കോടിക്ക്
ഐപിഎൽ താര ലേലത്തിന് മുൻപ് ശുഭ്മാൻ ഗില്ലിനെ ഗുജറാത്ത് ടൈറ്റൻസ് ടീമിൽ നിലനിർത്തിയിരുന്നു. 16.5 കോടി രൂപയ്ക്കാണ് ഗില്ലിനെ ഗുജറാത്ത് ടീമിൽ നിലനിർത്തിയത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് വേണ്ടി കളിച്ചാണ് ശുഭ്മാൻ ഗിൽ ഐപിഎൽ കരിയർ ആരംഭിച്ചത്. 18ാം വയസിലായിരുന്നു ഇത്. 2018 മുതൽ 2021 വരെ ഗിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിൽ തുടർന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.