/indian-express-malayalam/media/media_files/2024/12/09/T93yCSXXlo31eVKBhaTv.jpg)
Rohit sharma, Ravi shastri(File Photo)
ബാറ്റിങ്ങിൽ റൺസ് കണ്ടെത്താനാവാതേയും ടീമിനെ ജയത്തിലേക്ക് നയിക്കാനാവാതേയും വലയുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഹൃദയം തൊടുന്ന സന്ദേശവുമായി മുൻ താരം രവി ശാസ്ത്രി. പോയി അടിച്ചു തകർക്കൂ എന്നാണ് രവി ശാസ്ത്രി രോഹിത്തിനോട് പറയുന്നത്. സിഡ്നി ടെസ്റ്റിൽ നിന്ന് രോഹിത് ശർമ വിട്ടുനിൽക്കും എന്ന റിപ്പോർട്ടുകൾ വരുന്നതിന് ഇടയിലാണ് രവി ശാസ്ത്രിയുടെ വാക്കുകൾ.
പോയി അടിച്ചു തകർക്കൂ, രോഹിത് ശർമയുടെ അടുത്ത് ഞാൻ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ആയിരിക്കും ഞാൻ രോഹിത്തിനോട് പറയുക. ഇപ്പോൾ കളിക്കുന്ന വിധം ശരിയായി തോന്നുന്നില്ല. ഗ്രൌണ്ടിലിറങ്ങി എതിരാളികൾക്ക് നേരെ ആക്രമണം അഴിച്ചുവിടു. എന്നിട്ട് നമുക്ക് നോക്കാം എന്താണ് സംഭവിക്കുന്നത് എന്ന്, ഐസിസി റിവ്യുയിൽ സംസാരിക്കുമ്പോൾ രവി ശാസ്ത്രി പറഞ്ഞു.
രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചാൽ അത് എന്നെ അത്ഭുതപ്പെടുത്തില്ല. കാരണം രോഹിത് ചെറുപ്പമായിക്കൊണ്ടിരിക്കുകയല്ല. യുവ താരങ്ങൾ ഒരു വശത്ത് കാത്ത് നിൽക്കുന്നുണ്ട്. 2024ൽ 40 എന്ന ശരാശരി കണ്ടെത്തിയ ശുഭ്മാൻ ഗിൽ എന്ന ക്വാളിറ്റിയുള്ള താരം കളിക്കാനാവാതെ മാറി നിൽക്കുകയാണ്, ശാസ്ത്രി ചൂണ്ടിക്കാണിച്ചു.
ബോർഡർ ഗാവസ്കർ ട്രോഫിയിലെ കഴിഞ്ഞ അഞ്ച് ഇന്നിങ്സിൽ നിന്ന് 31 റൺസ് മാത്രമാണ് രോഹിത്തിന് സ്കോർ ചെയ്യാനായത്. ബാറ്റിങ് ശരാശരി 6.2 മാത്രം. സിഡ്നി ടെസ്റ്റിനുള്ള ടീമിൽ നിന്ന് താൻ മാറി നിൽക്കുന്നതായി രോഹിത് സെലക്ടർമാരെ അറിയിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രോഹിത്തിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ബുമ്ര സിഡ്നിയിൽ ഇന്ത്യയെ നയിക്കാനാണ് സാധ്യത.
സിഡ്നി ടെസ്റ്റിൽ ജയിച്ച് പരമ്പര 2-2ന് സമനിലയിലാക്കിയാൽ ഇന്ത്യക്ക് മുൻപിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ നേരിയ പ്രതീക്ഷ തെളിയും. അങ്ങനെ വന്നാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കൂടി കളിച്ച് റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനാവും രോഹിത് പദ്ധതിയിടുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.