/indian-express-malayalam/media/media_files/2025/01/02/HICQNy1rdZCkyq1Xt987.jpg)
Glenn Maxwell Catch: (Screenshot)
ബിഗ് ബാഷ് ലീഗിൽ തകർപ്പൻ ക്യാച്ചുമായി ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ. ബൌണ്ടറി ലൈനിന് സമീപം സിക്സ് എന്ന് ഉറപ്പിച്ച പന്ത് മാക്സ്വെൽ പറന്നു പിടിച്ച് വിസ്മയിപ്പിക്കുകയായിരുന്നു. ബ്രിസ്ബേൻ ഹീറ്റും മെൽബൺ സ്റ്റാർസും തമ്മിലുള്ള മത്സരത്തിലാണ് മാക്സ് വെല്ലിന്റെ ഒന്നൊന്നര ക്യാച്ച് എത്തിയത്.
ബ്രിസ്ബേൻ ഹീറ്റ് താരം വിൽ പ്രെസ്റ്റ് വിഡ്ജ് ലോങ് ഓണിലൂടെ സിക്സ് പറത്താനാണ് ശ്രമിച്ചത്. എന്നാൽ മാക്സ് വെൽ ഇവിടെ സൂപ്പർമാനായി. ബൌണ്ടറി ലൈനിന് മുൻപിൽ നിന്ന് പന്ത് ചാടിപ്പിടിച്ച മാക്സ് വെൽ പന്ത് ബൌണ്ടറി ലൈനിന് പുറത്തേക്ക് എറിഞ്ഞതിന് ശേഷം വീണ്ടും ചാടി പിടിച്ചു.
GLENN MAXWELL!
— KFC Big Bash League (@BBL) January 1, 2025
CATCH OF THE SEASON. #BBL14pic.twitter.com/3qB9RaxHNb
ഈ വർഷത്തെ ഏറ്റവും മികച്ച ക്യാച്ച് എന്നെല്ലാമാണ് മാക്സ് വെല്ലിന്റെ ക്യാച്ച് ചൂണ്ടി ആരാധകരുടെ പ്രതികരണങ്ങൾ ഉയരുന്നത്. മാക്സ് വെല്ലിന്റെ ക്യാച്ചിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മാക്സ് വെല്ലിന്റെ ഫീൽഡിങ് സ്കില്ലിനേയും അത്ലറ്റിസസത്തിനേയും പ്രശംസിച്ചാണ് വിഡിയോയ്ക്ക് താഴെ കമന്റുകൾ നിറയുന്നത്.
ഐപിഎൽ താര ലേലത്തിന് മുൻപ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മാക്സ് വെല്ലിനെ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തിരുന്നു. മാക്സ് വെല്ലിന്റെ ഫോമില്ലായ്മയെ തുടർന്നായിരുന്നു ഇത്. ഐപിഎൽ താര ലേലത്തിൽ മാക്സ് വെല്ലിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി. 4.2 കോടി രൂപയ്ക്കാണ് മാക്സ് വെല്ലിനെ പഞ്ചാബ് ടീമിലെത്തിച്ചത്. 2014 മുതൽ 2017 വരെ മാക്സ് വെൽ പഞ്ചാബ് കിങ്സിന്റെ ഭാഗമായിരുന്നു.
കളിയിൽ ബ്രിസ്ബേൻ ഹീറ്റ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുത്തു. സ്റ്റോയ്നിസിന്റെ ബാറ്റിങ് മികവിലാണ് മെൽബൺ ജയത്തിലേക്ക് എത്തിയത്. 14-3 എന്ന നിലയിലേക്ക് മെൽബൺ വീണെങ്കിലും നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ഡാനും സ്റ്റോയ്നിസും ചേർന്ന് 132 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തി. 48 പന്തിൽ നിന്നാണ് സ്റ്റോയ്നിസ് 62 റൺസ് നേടിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.