scorecardresearch

രോഹിത് പുറത്തേക്ക്? ഗംഭീറിന്റെ നിർണായക പ്രതികരണം

രോഹിത് പരമ്പരയിലെ അവസാന ടെസ്റ്റ് കളിക്കുമോ എന്ന ചോദ്യത്തിന് സിഡ്നിയിലെ പിച്ച് പരിശോധിച്ച് തീരുമാനം എടുക്കും എന്നാണ് ഗംഭീർ പറഞ്ഞത്. ബോർഡർ ഗാവസ്കർ ട്രോഫിയിൽ 6.20 ആണ് രോഹിത്തിന്റെ ബാറ്റിങ് ശരാശരി.

രോഹിത് പരമ്പരയിലെ അവസാന ടെസ്റ്റ് കളിക്കുമോ എന്ന ചോദ്യത്തിന് സിഡ്നിയിലെ പിച്ച് പരിശോധിച്ച് തീരുമാനം എടുക്കും എന്നാണ് ഗംഭീർ പറഞ്ഞത്. ബോർഡർ ഗാവസ്കർ ട്രോഫിയിൽ 6.20 ആണ് രോഹിത്തിന്റെ ബാറ്റിങ് ശരാശരി.

author-image
Sports Desk
New Update
rohit sharma new

Rohit Sharma During Practice Photograph: (Rohit Sharma, Instagram)

സിഡ്നി ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പ്ലേയിങ് ഇലവനിൽ ഉണ്ടായേക്കില്ല. ഇത് വ്യക്തമാക്കുന്ന സൂചനയാണ് ഇന്ത്യൻ പരിശീലകൻ ഗംഭീർ നൽകുന്നത്. രോഹിത് പരമ്പരയിലെ അവസാന ടെസ്റ്റ് കളിക്കുമോ എന്ന ചോദ്യത്തിന് സിഡ്നിയിലെ പിച്ച് പരിശോധിച്ച് തീരുമാനം എടുക്കും എന്നാണ് ഗംഭീർ പറഞ്ഞത്. ബോർഡർ ഗാവസ്കർ ട്രോഫിയിൽ 6.20 ആണ് രോഹിത്തിന്റെ ബാറ്റിങ് ശരാശരി. 

Advertisment

പരമ്പരയിൽ മോശം ഫോമിൽ തുടരുന്ന രോഹിത്തിനെ സിഡ്നി ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കണം എന്ന മുറവിളി ശക്തമാണ്. സിഡ്നി ടെസ്റ്റിന് മുൻപായുള്ള വാർത്താ സമ്മേളനത്തിന് മുൻപ് ബുമ്രയുമായി ഗംഭീർ നീണ്ട നേരം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാർത്താ സമ്മേളനം കഴിഞ്ഞതിന് ശേഷവും ബുമ്രയുമായി ഗംഭീർ തന്റെ ചർച്ച തുടരുകയാണ് ചെയ്തത്. 

സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിന് ഇടയിൽ ഫുട്ബോൾ കളിക്കുന്ന രോഹിത്തിനെയാണ് കഴിഞ്ഞ ദിവസം കണ്ടത്. 6, 5, 23, 8, 2, 52, 0, 8,18,11, 3, 6,10, 3, 9 എന്നതാണ് കഴിഞ്ഞ സെപ്തംബർ മുതലുള്ള രോഹിത്തിന്റെ സ്കോറുകൾ. ക്യാപ്റ്റനെ ഒഴിവാക്കി ഇന്ത്യ സിഡ്നിയിൽ കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. സിഡ്നി ടെസ്റ്റിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര 2-2ന് സമനിലയിലാക്കാം.

തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് രോഹിത്തിന് പരമ്പരയിലെ ആദ്യ ടെസ്റ്റ് പെർത്തിൽ കളിക്കാനാവാതെ പോയത്. ഈ ടെസ്റ്റിൽ ഇന്ത്യയെ നയിച്ച ബുമ്രയ്ക്ക് ടീമിനെ ജയിപ്പിക്കാൻ കഴിഞ്ഞു. പെർത്ത് ടെസ്റ്റിൽ രാഹുലും യശസ്വി ജയ്സ്വാളും ചേർന്നാണ് ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. 

രോഹിത്തിന് മുൻപിൽ വാതിലുകൾ അടയുന്നു

Advertisment

പെർത്തിൽ രാഹുലും യശസ്വിയും ചേർന്ന് 201 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് കണ്ടെത്തി. ഇതാണ് ഇന്ത്യൻ ടീമിന്റെ ഇന്നിങ്സിന് അടിത്തറയിട്ടത്. പെർത്ത് ടെസ്റ്റിന് പിന്നാലെ ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ടീമിന്റെ വിന്നിങ് ഫോർമുലേഷൻ മാറ്റാതിരിക്കാൻ ഓപ്പണിങ് സ്ഥാനം വിട്ട് മധ്യനിരയിലാണ് ബാറ്റ് ചെയ്തത്. എന്നാൽ ആറാമത് ബാറ്റിങ്ങിന് ഇറങ്ങിയിട്ടും രോഹിത്തിന് റൺസ് കണ്ടെത്താനായില്ല. 

മെൽബൺ ടെസ്റ്റിൽ ഓപ്പണറുടെ റോളിലേക്ക് രോഹിത് തിരിച്ചെത്തി. എന്നിട്ടും കാര്യമുണ്ടായില്ല. ഒന്നാം ഇന്നിങ്സിൽ മൂന്ന് റൺസും രണ്ടാം ഇന്നിങ്സിൽ 9 റൺസുമാണ് രോഹിത് സ്കോർ ചെയ്തത്. ഇതോടെ രോഹിത് വിരമിക്കൽ പ്രഖ്യാപിക്കണം എന്ന മുറവിളി ശക്തമായി കഴിഞ്ഞു. സിഡ്നി ടെസ്റ്റിലും തോറ്റാൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പ്രതീക്ഷകൾ അവസാനിക്കും. ഇത് രോഹിത്തിന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്യും. 

Read More

Indian Cricket Team Rohit Sharma Indian Cricket Players India Vs Australia indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: