/indian-express-malayalam/media/media_files/2024/12/23/1aEeEDW3P4vQEnTJ154x.jpg)
PV SIndhu(File Photo)
ബാഡ്മിന്റൺ കോർട്ടിൽ പലവട്ടം പി.വി.സിന്ധു നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഒളിംപിക്സിലുൾപ്പെടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ താരം. 2024 കടന്ന് പോകുമ്പോൾ കോർട്ടിലെ നേട്ടങ്ങൾക്കൊപ്പം ജീവിതത്തിലും പല മാറ്റങ്ങളിലൂടെയാണ് സിന്ധു കടന്നു പോയത്. സിന്ധുവിന്റെ വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ സിന്ധുവിന്റെ മറ്റൊരു നേട്ടത്തിന്റെ റിപ്പോർട്ടുകളാണ് വരുന്നത്.
ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന വനിതാ ബാഡ്മിന്റൺ താരം എന്ന നേട്ടം തൊട്ട് പി.വി.സിന്ധു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ അത്ലറ്റുകളുടെ ഫോബ്സിന്റെ പട്ടികയിൽ സിന്ധു മുൻ നിരയിൽ സ്ഥാനം നേടുന്നു. 2024ൽ 7.1 മില്യൺ ഡോളറാണ് സിന്ധു നേടിയത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന വനിതാ കായിക താരവും സിന്ധുവാണ്.
സിന്ധുവിന്റേയും ഭർത്താവ് വെങ്കട ദത്ത സായിയുടേയും ചേർന്നുള്ള ആസ്തിയുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.പോസിഡെക്സ് ടെക്നോളജീസിലെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് സിന്ധുവിന്റെ ഭർത്താവ്. 150 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഓപ്പറേറ്റീങ് ലീഡ് പൊസിഷനിലും സായി പ്രവർത്തിച്ചിട്ടുണ്ട്.
സിന്ധുവിന്റേയും സായിയുടേയും ഒരുമിച്ചുള്ള ആസ്തി 209 കോടി(25 മില്യൺ ഡോളർ) രൂപയാണ്.
ഹൈദരാബാദിഷ മനോഹരമായ ഹിൽടോപ്പ് വസതി സിന്ധുവിനുണ്ട്. ബിഎംഡബ്ല്യു എക്സ്5, മഹീന്ദ്ര ഥാർ എന്നിവയാണ് സിന്ധുവിന്റെ വാഹന ശേഖരത്തിലുള്ള പ്രധാനപ്പെട്ടവ. 2019ൽ ചൈനീസ് ബ്രാൻഡ് ലി നിങ്ങുമായി സിന്ധു 50 കോടിയുടെ ഡീൽ ഒപ്പിട്ടിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.