/indian-express-malayalam/media/media_files/2024/12/11/Rztc75NKG3hrnbborByT.jpg)
Indian Cricket Team (Photo: X)
രോഹിത് ശർമയുടെ ക്യാപ്റ്റൻസിയും ബാറ്റിങ്ങും വിമർശന വിധേയമാവുമ്പോൾ അടുത്ത റെഡ് ബോൾ ടീം ക്യാപ്റ്റൻ ആരെന്ന ചോദ്യം ശക്തമാണ്. എന്നാൽ ഇതിന് ഇടയിൽ ഇന്ത്യൻ ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം ശരിയായ നിലയിൽ അല്ല എന്ന റിപ്പോർട്ടുകളും വരുന്നു. താത്കാലിക ക്യാപ്റ്റൻ എന്ന നിലയിൽ ടീമിലെ ഒരു മുതിർന്ന താരം പ്രശ്ന പരിഹാരത്തിനുള്ള നിർദേശങ്ങൾ മുൻപോട്ട് വെച്ചു എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മെൽബണിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിൽ പരിശീലകൻ ഗംഭീർ രൂക്ഷമായി പ്രതികരിച്ചു. ഓരോ താരങ്ങളുടേയും മോശം പ്രകടനത്തെ എടുത്ത് പറഞ്ഞായിരുന്നു ഗംഭീർ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ഇതിനിടയിൽ ക്യാപ്റ്റൻസി സ്ഥാനത്തിലേക്ക് കണ്ണുവയ്ക്കുന്ന ഏതാനും താരങ്ങൾ, പരമ്പരയിൽ പ്രത്യേകമായി നമ്മൾ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു എന്ന നിലപാട് ഡ്രസ്സിങ് റൂമിലെ ചർച്ചയിൽ പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ താത്കാലിക ക്യാപ്റ്റൻ എന്ന റോൾ ഏറ്റെടുക്കാൻ താത്പര്യപ്പെട്ട് നിൽക്കുന്ന ആ താരം, യുവ താരങ്ങൾ ഇപ്പോൾ ക്യാപ്റ്റൻസി ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാകപ്പെട്ടിട്ടില്ല എന്ന നിലപാട് സ്വീകരിക്കുന്നതായും റിപ്പോർട്ടുകൾ വരുന്നു. എന്നാൽ ഈ താരത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
കഴിഞ്ഞ അഞ്ച് ടെസ്റ്റ് ഇന്നിങ്സിൽ നിന്ന് 3,6,10.3,9, 5 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്കോർ. ഓസ്ട്രേലിയയിലേക്ക് എത്തുന്നതിന് മുൻപ് നാല് ഇന്നിങ്സിൽ നിന്ന് 42 റൺസ് ആണ് രോഹിത് സ്കോർ ചെയ്തത്. ന്യൂസിലൻഡിന് എതിരായ പരമ്പരയിൽ രോഹിത് സ്കോർ ചെയ്തത് 91 റൺസും. പെർത്ത് ടെസ്റ്റിൽ വിട്ട് നിന്നതിന് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങി എത്തിയ രോഹിത് ടീമിനറെ വിന്നിങ്ങ് ഫോർമുലയിൽ മാറ്റം വരുത്തേണ്ട എന്ന നിലപാട് എടുത്ത് രാഹുലിനെ ഓപ്പണിങ്ങിൽ തുടരാൻ അനുവദിച്ചിരുന്നു.
എന്നാൽ ആറാമത് ബാറ്റിങ്ങിന് ഇറങ്ങിയിട്ടും രോഹിത്തിന് റൺസ് സ്കോർ ചെയ്യാൻ സാധിച്ചില്ല. മെൽബൺ ടെസ്റ്റിൽ ഓപ്പണിങ്ങിലേക്ക് മടങ്ങിയെത്തിയിട്ടും രോഹിത്തിന് ബാറ്റിങ്ങിൽ താളം വീണ്ടെടുക്കാൻ സാധിച്ചില്ല. ക്യാപ്റ്റൻ അല്ലായിരുന്നു എങ്കിൽ രോഹിത്തിന് ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഇപ്പോൾ അവസരം ലഭിക്കുമായിരുന്നില്ല എന്ന് ഇന്ത്യൻ മുൻ താരം ഇർഫാൻ പഠാൻ പറയുന്നു.
'രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി 20,000ളം റൺസ് സ്കോർ ചെയ്ത താരം. എന്നിട്ടും രോഹിത് ഇപ്പോൾ പ്രയാസപ്പെടുകയാണ്. ഫോമിലേക്ക് വരാൻ രോഹിത്തിന് സാധിക്കുന്നില്ല. ഇപ്പോൾ സംഭവിക്കുന്നത് എന്താണ് എന്ന് വെച്ചാൽ, അദ്ദേഹമാണ് ക്യാപ്റ്റൻ, അതുകൊണ്ട് രോഹിത്തിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കുന്നു. അല്ലായിരുന്നു എങ്കിൽ രോഹിത്തിന് കളിക്കാൻ അവസരം ലഭിക്കില്ല. ഒരു സെറ്റായ ടീമിനെയാണ് നമുക്ക് വേണ്ടത്', ഇർഫാൻ പഠാൻ പറയുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.