/indian-express-malayalam/media/media_files/2025/01/01/IhToCgHYpvc9dHrCnpN2.jpg)
ms dhoni new year celebration Photograph: (Screenshot)
പുത്തൻ പ്രതീക്ഷകളുമായി പുതുവത്സരത്തെ ആഘോഷമായി വരവേൽക്കുകയാണ് ലോകം. സെലിബ്രിറ്റികളുടെ പുതുവത്സരാഘോഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇക്കൂട്ടത്തിൽ ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയുടേയും കുടുംബത്തിന്റേയും ന്യൂ ഇയർ ആഘോഷവും ഉണ്ട്. ഡാൻസ് കളിച്ച് പുതുവർഷത്തെ സ്വാഗതം ചെയ്യുകയാണ് ധോണി.
ഗോവയിലാണ് ധോണിയും കുടുംബവും പുതുവർഷം ആഘോഷിച്ചത്. ഇവിടെ ഭാര്യ സാക്ഷിക്കും സുഹൃത്തുക്കൾക്കും ഒപ്പം ധോണി ചുവടുകൾ വെച്ച് ആഘോഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മോർജിം ബീച്ചിലാണ് ധോണി പുതുവർഷം ആഘോഷിച്ചത്. ധോണിക്കും സാക്ഷിക്കും ഒപ്പം മകൾ സിവയും ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.
Cutest Video of the day ♥️
— Chakri Dhoni (@ChakriDhonii) January 1, 2025
Mahi Sakshi 😍#MSDhonipic.twitter.com/3qa3hE4VEw
തിങ്കളാഴ്ച വൈകുന്നേരമാണ് റാഞ്ചിയിൽ നിന്ന് ധോണി കുടുംബത്തിനൊപ്പം ഗോവയിലേക്ക് തിരിച്ചത്. റാഞ്ചി വിമാനത്താവളത്തിലെത്തിയ ധോണിയെ ആരാധകർ തിരിയുകയും ചെയ്തിരുന്നു. റാഞ്ചിയിലെ വീട്ടിലാണ് ധോണി കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിച്ചത്. സാന്റാ ക്ലോസിന്റെ വേഷത്തിലാണ് ക്രിസ്മസിന് ധോണി പ്രത്യക്ഷപ്പെട്ടത്.
MS Dhoni celebrating New Year 2025 at Goa 🤩❤️@MSDhoni#MSDhoni#HappyNewYear2025pic.twitter.com/Ltrbo1Gm4t
— DHONI Era™ 🤩 (@TheDhoniEra) January 1, 2025
ഐപിഎൽ ആരംഭിക്കാൻ ഇനിയും മാസങ്ങൾ മുൻപിൽ നിൽക്കെ കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവിടുകയാണ് ധോണി. 2020ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം കൂടുതൽ സമയം ചിലവിടാനാണ് ധോണി ശ്രമിച്ചിട്ടുള്ളത്. അമേരിക്കയിൽ ഗോൾഫ് കളിക്കാൻ എത്തുന്ന ധോണിയേയും ആരാധകർ ഓരോ വർഷവും കാണുന്നു.
ഭാര്യ സാക്ഷി എത്രമാത്രം തന്നെ സ്വാധീനിക്കുന്നു എന്ന് അടുത്തിടെ ധോണി പറഞ്ഞിരുന്നു. 'ഒരുപാട് പേർ എന്നെ അഭിനന്ദിക്കാറുണ്ട്. എന്നാൽ ജീവിതത്തിൽ നിങ്ങൾ നന്നായെല്ലാം ചെയ്തു എന്ന് ഭാര്യ പറയുന്നതാണ് എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അഭിനന്ദനം. സാക്ഷി എല്ലായ്പ്പോഴും അഭിനന്ദിച്ച് സംസാരിക്കുന്ന ആളല്ല. നമ്മളെല്ലാവരും നമ്മുടെ ഭാര്യമാരെ തൃപ്തിപ്പെടുത്താനല്ലെ ശ്രമിക്കുന്നത്, ധോണി പറയുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us