scorecardresearch

'രോഹിത്തും ഗംഭീറും മറുപടി നൽകണം'; കടുത്ത നടപടിക്കൊരുങ്ങി ബിസിസിഐ

ഓസ്ട്രേലിയക്കെതിരായ മെൽബൺ ടെസ്റ്റ് തോൽവിക്ക് പിന്നാലെ രോഹിത്തിനോടും പരിശീലകൻ ഗംഭീറിനോടും കടുത്ത നടപടി സ്വീകരിക്കാൻ ബിസിസിഐ എന്ന് റിപ്പോർട്ട്

ഓസ്ട്രേലിയക്കെതിരായ മെൽബൺ ടെസ്റ്റ് തോൽവിക്ക് പിന്നാലെ രോഹിത്തിനോടും പരിശീലകൻ ഗംഭീറിനോടും കടുത്ത നടപടി സ്വീകരിക്കാൻ ബിസിസിഐ എന്ന് റിപ്പോർട്ട്

author-image
Sports Desk
New Update
Rohit Sharma, One HandCatch

ന്യൂസിലൻഡിനെ എതിരെ വൈറ്റ് വാഷ്. പിന്നാലെ ഓസ്ട്രേലിയക്കെതിരെ അഡ്ലെയ്ഡിലും മെൽബണിലും തോൽവി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ മങ്ങി നിൽക്കുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ ഗംഭീറും ബിസിസിഐയോട് വിശദീകരണം നൽകേണ്ടി വരും എന്ന് റിപ്പോർട്ട്. ബാറ്റിങ്ങിലെ രോഹിത്തിന്റെ  മോശം ഫോമിനൊപ്പം താരത്തിന്റെ ക്യാപ്റ്റൻസിക്കെതിരേയും ചോദ്യങ്ങൾ ഉയരും. പ്രത്യേകിച്ച് ആദ്യ ടെസ്റ്റിൽ പെർത്തിൽ ബുമ്ര ടീമിനെ ജയത്തിലേക്ക് നയിച്ച സാഹചര്യത്തിൽ. 

Advertisment

ബുമ്ര ക്യാപ്റ്റൻസിയിൽ മികവ് കാണിച്ച സാഹചര്യത്തിൽ റെഡ് ബോൾ ടീമിന്റെ ക്യാപ്റ്റൻസി കാര്യത്തിൽ ബിസിസിഐ തീരുമാനം വൈകില്ലെന്നാണ് റിപ്പോർട്ടുകൾ. പെർത്ത് ടെസ്റ്റിന് ശേഷം രോഹിത് ടീമിനൊപ്പം ചേർന്നപ്പോൾ ശുഭ്മാൻ ഗില്ലിന് പ്ലേയിങ് ഇലവനിലെ സ്ഥാനം എംസിജെയിൽ നഷ്ടപ്പെട്ടിരുന്നു. 

മെൽബൺ ടെസ്റ്റിലെ തോൽവിക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻസി മാറ്റവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ രോഹിത്തിൽ നിന്ന് വന്നില്ല. ഞാൻ എവിടെയാണോ ഇന്ന് നിൽക്കുന്നത് അവിടെ തന്നെയാണ് ഞാൻ തുടരുന്നത്, എംസിജെയിലെ തോൽവിക്ക് ശേഷം രോഹിത് പറഞ്ഞു. കഴിഞ്ഞ് പോയതിനെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല. ഏതാനും മത്സര ഫലങ്ങൾ നമ്മുടെ വഴിയെ വന്നില്ല. ക്യാപ്റ്റൻ എന്ന നിലയിൽ അത് നിരാശപ്പെടുത്തുന്നതായിരുന്നു, രോഹിത്തിന്റെ വാക്കുകൾ ഇങ്ങനെ. 

കഴിഞ്ഞ 15 ടെസ്റ്റ് ഇന്നിങ്സിൽ നിന്ന് 164 റൺസ് ആണ് രോഹിത് സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 11. രോഹിത്തുമായി താരതമ്യം ചെയ്യുമ്പോൾ ഗില്ലിന്റെ കണക്കുകൾ മെച്ചമാണ്. എന്നിട്ടും ഗില്ലിന് മെൽബണിൽ ബെഞ്ചിലിരിക്കേണ്ടി വന്നു. 

ഗംഭീറിന് നേർക്കും ചോദ്യങ്ങൾ

Advertisment

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക ചുമതല ഗംഭീർ ഏറ്റെടുത്തതിന് ശേഷം പല ഞെട്ടിക്കുന്ന മത്സര ഫലങ്ങളും ഇന്ത്യക്ക് നേരിടേണ്ടി വന്നു. ശ്രീലങ്കക്കെതികായ ഏകദിന തോൽവി, ന്യൂസീലനൻഡിനെതിരായ വൈറ്റ് വാഷ്, ഇപ്പോൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ മങ്ങി നിൽക്കുന്നതും. ടീം പ്ലേയിങ് സെലക്ഷനിൽ ഗംഭീറിന്റെ കൈകൾക്ക് പിഴച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനൊപ്പം അശ്വിന്റെ പരമ്പരക്കിടയിലുള്ള വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നിൽ ഗംഭീറിന്റെ സ്വാധീനം ഉണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

Read More

Australian Cricket Team Indian Cricket Team Indian Cricket Players Gautam Gambhir indian cricket Rohit Sharma Australia India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: