/indian-express-malayalam/media/media_files/w2uF3XtHLIAIOLnI6hWz.jpg)
Messi and Cristiano (File Photo)
ഫ്രഞ്ച് ലീഗിന് എതിരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിഹാസത്തിന് മറുപടിയുമായി ലീഗ് വൺ. ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചത് സൌദി പ്രോ ലീഗ് ആണെന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നത്. ഇതിനാണ് ഇപ്പോൾ മെസിയെ ചൂണ്ടി ലീഗ് വൺ ക്രിസ്റ്റ്യാനോയ്ക്ക് മറുപടി നൽകുന്നത്.
തീർച്ചയായും ലീഗ് വണ്ണിനേക്കാൾ മികച്ചതാണ് സൌദി പ്രോ ലീഗ്. ഞാൻ ഇവിടെ കളിക്കുന്നത് കൊണ്ടല്ല അത് പറയുന്നത്. ആളുകൾ എന്ത് പറയുന്നു എന്നത് എനിക്ക് വിഷയമല്ല. ആളുകൾക്ക് ഇവിടെ വന്നാൽ പെട്ടെന്ന് തന്നെ മനസിലാവും. 38, 39, 40 ഡിഗ്രിയിലാണ് ഓടുന്നത്. ഇവിടെ വരൂ, ഞാൻ പറയുന്നത് വിശ്വാസമാകുന്നില്ലെങ്കിൽ ഇവിടെ വന്ന് കാണു. ഫ്രാൻസിൽ അവർക്ക് പിഎസ്ജി മാത്രമാണ് ഉള്ളത്. ബാക്കി ടീമൊന്നും വിഷയമല്ല. പിഎസ്ജിയെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല. കാരണം അവരുടെ കൈകളിലാണ് കൂടുതൽ പണവും മികച്ച കളിക്കാരും ഉള്ളത്, ഇങ്ങനെ ആയിരുന്നു ക്രിസ്റ്റ്യാനോയുടെ വാക്കുകൾ.
Leo Messi jugando con 38 grados 🌟🇦🇷🐐 pic.twitter.com/2AWglqm8zk
— Ligue 1 Español (@Ligue1_ESP) December 28, 2024
ഇതിന് മറുപടിയായി ലോക കിരീടം തഴുകി പോകുന്ന മെസിയുടെ ചിത്രമാണ് ലീഗ് വൺ പങ്കുവെച്ചത്. മെസി 38 ഡിഗ്രിയിൽ കളിക്കുന്നു എന്നാണ് ഈ ഫോട്ടോയ്ക്കൊപ്പം ലീഗ് വൺ കുറിച്ചത്. ക്രിസ്റ്റ്യാനോയ്ക്കുള്ള മറുപടിയാണ് ഇതെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. രണ്ട് സീസണുകളിലാണ് പിഎസ്ജിയിൽ മെസി കളിച്ചത്. പിന്നാലെ കഴിഞ്ഞ വർഷത്തെ ട്രാൻസ്ഫർ വിൻഡോയിലൂടെ ഇന്റർ മയാമിയിലേക്ക് മെസി ചേക്കേറി.
അർജന്റീനയെ മൂന്നാം ലോക കിരീടത്തിലേക്ക് മെസി നയിച്ചത് ഖത്തറിൽ വെച്ചായിരുന്നു എങ്കിലും ശീതകാലത്തായിരുന്നതിനാൽ താപനില 25 ഡിഗ്രിയിലായിരുന്നു. മെസിയോ ക്രിസ്റ്റ്യാനോയോ ഒന്നാമൻ എന്ന ചോദ്യം ഫുട്ബോൾ ലോകത്ത് എന്നും ചൂടുള്ള ചർച്ചയാണ്. എന്നാൽ മെസി ഖത്തറിൽ ലോക കിരീടം ചൂടിയപ്പോൾ ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിന് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റ് പുറത്താവേണ്ടി വന്നു.
Read More
- 'രോഹിത്തും ഗംഭീറും മറുപടി നൽകണം'; കടുത്ത നടപടിക്കൊരുങ്ങി ബിസിസിഐ
- സന്തോഷ് ട്രോഫി കിരീടം ബംഗാളിന്
- india’s 2025 cricket schedule: ചാമ്പ്യൻസ് ട്രോഫി മുതൽ ഏഷ്യാ കപ്പ് വരെ; പുതുവർഷം ടീം ഇന്ത്യയെ കാത്തിരിക്കുന്നത്
- മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമോ? സൂചന ഒളിപ്പിച്ച് ക്രിസ്റ്റ്യാനോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us