/indian-express-malayalam/media/media_files/2025/01/01/4a3qyiBzHKDlfKDHCgsQ.jpg)
Vinod Kambli Photograph: (X)
ആശുപത്രിയിൽ ചികിത്സയിലാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ഇപ്പോൾ. തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇപ്പോൾ ആരോഗ്യനില വീണ്ടെടുത്ത് വരികയാണ്. അതിന് ഇടയിൽ താരം നേരിടുന്ന സാമ്പത്തിക പ്രയാസം സംബന്ധിച്ച ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.
ആറ് മാസം മുൻപ് വിനോദ് കാംബ്ലി തന്റെ ഐഫോൺ കേടായപ്പോൾ നന്നാക്കാനായി കടയിൽ നൽകി. 15000 രൂപയാണ് ഫോൺ നന്നാക്കിയതിന് നൽകേണ്ടിയിരുന്നത്. എന്നാൽ ഇത്രയും പണം കയ്യിൽ ഇല്ലാതിരുന്നതിനെ തുടർന്ന് തന്റെ ഫോൺ കടക്കാരനിൽ നിന്ന് തിരികെ വാങ്ങാൻ അദ്ദേഹത്തിന് സാധിച്ചില്ല.
ഇപ്പോൾ കടക്കാരൻ കാംബ്ലിയുടെ ഫോൺ സ്വന്തമായി എടുത്തതായാണ് റിപ്പോർട്ടുകൾ. ഇത് മാത്രമല്ല, തങ്ങളുടെ സൊസൈറ്റിയിലെ അംഗങ്ങൾ മെയിന്റെനൻസ് ചാർജ് എന്ന് പറഞ്ഞ് 18 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ട് ഉപദ്രവിക്കുന്നതായി താരത്തിന്റെ ഭാര്യ പറഞ്ഞു.
ആരോഗ്യനില മോശമായതിനെ തുടർന്ന് താനെയിലെ അക്രുതി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ് കാംബ്ലി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയം അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. എന്നാൽ ഇപ്പോൾ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു.
ബിസിസിഐ പെൻഷൻ ഇനത്തിൽ നിന്ന് 30,000 രൂപയാണ് പ്രതിമാസം കാംബ്ലിക്ക് ലഭിക്കുന്നത്. അടുത്തിടെ ബൈക്കിൽ നിന്ന് ഇറങ്ങാൻ പ്രയാസപ്പെടുന്ന കാംബ്ലിയുടെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ആദ്യം അദ്ദേഹം മദ്യപിച്ചതിനെ തുടർന്നാണ് ഇതെന്നാണ് പ്രചരിക്കപ്പെട്ടത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ഇതെന്ന് പിന്നീട് വ്യക്തമായി. സച്ചിനെ കണ്ടപ്പോൾ എഴുന്നേൽക്കാൻ പ്രയാസപ്പെടുന്ന കാംബ്ലിയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇന്ത്യയുടെ ഭാവിയായി ഒരു കാലത്ത് വിലയിരുത്തപ്പെട്ടിരുന്ന ഒരു താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ക്രിക്കറ്റ് ലോകത്തെ സങ്കടപ്പെടുത്തുന്നതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us