scorecardresearch

അത്യാഡംബര റേഞ്ച് റോവർ സ്വന്തമാക്കി സച്ചിൻ; വില കേട്ടാൽ ഞെട്ടും

ബിഎംഡബ്ല്യു ബ്രാൻഡിന്റെ കടുത്ത ആരാധകനാണ് സച്ചിൻ. ഇന്ത്യയിലെ ബിഎംഡബ്ല്യുവിന്റെ ബ്രാൻഡ് അംബാസിഡറും സച്ചിനാണ്. ആഡംബര വാഹനങ്ങളുടെ വലിയ ശേഖരം സച്ചിനുണ്ട്

ബിഎംഡബ്ല്യു ബ്രാൻഡിന്റെ കടുത്ത ആരാധകനാണ് സച്ചിൻ. ഇന്ത്യയിലെ ബിഎംഡബ്ല്യുവിന്റെ ബ്രാൻഡ് അംബാസിഡറും സച്ചിനാണ്. ആഡംബര വാഹനങ്ങളുടെ വലിയ ശേഖരം സച്ചിനുണ്ട്

author-image
Sports Desk
New Update
Sadhin Tendulkar New Car

Sachin Tendulkar Photograph: (X)

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ കാർ ശേഖരം ആരേയും അമ്പരപ്പിക്കുന്നതാണ്. ബിഎംഡബ്ല്യു ബ്രാൻഡിന്റെ കടുത്ത ആരാധകനാണ് സച്ചിൻ. ഇന്ത്യയിലെ ബിഎംഡബ്ല്യുവിന്റെ ബ്രാൻഡ് അംബാസിഡറും സച്ചിനാണ്. ആഡംബര വാഹനങ്ങളുടെ വലിയ ശേഖരം സച്ചിനുണ്ട്. ഇപ്പോൾ ആ വാഹന ശേഖരത്തിലേക്ക് പുതിയതൊന്ന് കൂട്ടിച്ചേർത്തിരിക്കുകയാണ് അദ്ദേഹം. 

Advertisment

റേഞ്ച് റോവർ എസ് വി ലക്ഷ്വറി എസ് യുവി ആണ് സച്ചിൻ ഇപ്പോൾ സ്വന്തമാക്കിയത്. അഞ്ച് കോടി രൂപയ്ക് അടുത്താണ് ഇതിന്റെ വില. സച്ചിന്റെ ഗ്യാരേജിലെ ആദ്യ റേഞ്ച് റോവറാണ് ഇത്. അടുത്തിടെ വിമാനത്താവളത്തിലേക്ക് തന്റെ പുതിയ റേഞ്ച് റോവറിലാണ് സച്ചിൻ എത്തിയത്. ഭാര്യ അഞ്ജലിയും സച്ചിനൊപ്പം ഉണ്ടായിരുന്നു. മറ്റ് തടസങ്ങൾ ഇല്ലാതിരിക്കാൻ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ സച്ചിനെ പാർക്കിങ്ങ് ഏരിയയിലേക്ക് പിന്തുടർന്ന് ഒപ്പം പോയി. 

റേഞ്ച് റോവറിന്റെ എസ്വി പിഎച്ച്ഇവി എഡിഷനാണ് സച്ചിൻ സ്വന്തമാക്കിയത്. വെള്ള, കറുപ്പ്, എമറാൾഡ് ഗ്രീൻ എന്നി നിറങ്ങളിലെ റേഞ്ച് റോവറിനാണ് ആവശ്യക്കാർ കൂടുതലെങ്കിലും സച്ചിന്റെ ചോയിസ് മറ്റൊന്നാണ്. പെട്ടെന്ന് ആരുടേയും ശ്രദ്ധ പിടിക്കുന്ന സെഡോണ റെഡ് കളറിലെ എസ് യുവി ആണ് സച്ചിൻ സ്വന്തമാക്കിയത്. 13.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും, ഡുവൽ 13.1 ഇഞ്ച് റിയർ എന്റർടെയ്ൻമെന്റ് സ്ക്രീനും, മെറിഡിയൻ 3ഡി സറൌണ്ടട് സൌണ്ട് സിസ്റ്റവുമാണ് സച്ചിൻ സ്വന്തമാക്കിയ റേഞ്ച് റോവറിലുള്ളത്. 

ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ സീറ്റാണ് മറ്റൊരു പ്രത്യേകത. മൾട്ടിഫങ്ഷണൽ സ്റ്റീറിങ്ങ് വീൽ ഉൾപ്പെടെ പ്രത്യേകതകൾ നിരവധിയുണ്ട്. 3.0 ലിറ്റർ ഇലക്ട്രിക് മോട്ടോർ ഒപ്പം ചേർന്ന 6 സിലിണ്ടർ ഇൻജീനിയം പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിനുള്ളത്. പുതിയ റേഞ്ച് റോവർ കൂടാതെ, ബിഎംഡബ്ല്യു എം340ഐ, ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു ഐ8, ബിഎംഡബ്ല്യു എക്സ് 5 എം, ലാംബോർഗിനി ഉൾപ്പെടെയുള്ള ആഡംബര കാറുകൾ സച്ചിന്റെ ശേഖരത്തിലുണ്ട്.

Advertisment

ഇന്ത്യൻ സെലിബ്രിറ്റികൾക്കിടയിൽ റേഞ്ച് റോവർ എസ് യുവിക്ക് പ്രത്യേക താത്പര്യമുണ്ട്. രൺവീർ സിങ്ങ്, രൺവീർ കപൂർ, സുസ്മിത സെൻ, കങ്കണ, സൽമാൻ ഖാൻ, സഞ്ജയ് ദത്ത് , ശിൽപ ഷെട്ടി എന്നിങ്ങനെ റേഞ്ച് റോവർ എസ് യുവി സ്വന്തമാക്കിയ സെലിബ്രിറ്റികൾ നിരവധിയാണ്. 

Read More

Car cricket news Cricket Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: