scorecardresearch

ഒറ്റ പന്ത്; വഴങ്ങിയത് 15 റൺസ്; വിചിത്ര സംഭവം; ദുരന്ത ബോളിങ്

ഒറ്റ പന്തിലൂടെ 15 റൺസ് വഴങ്ങിയത് വെസ്റ്റ് ഇൻഡീസ് ബോളർ ഒഷാനെ തോമസും. രണ്ട് നോബോൾ വഴങ്ങിയാണ് വിൻഡിസ് ബോളർ നാണക്കേടിന്റെ കണക്കുകളിലേക്ക് തന്റെ പേര് ചേർത്തു വെച്ചത്

ഒറ്റ പന്തിലൂടെ 15 റൺസ് വഴങ്ങിയത് വെസ്റ്റ് ഇൻഡീസ് ബോളർ ഒഷാനെ തോമസും. രണ്ട് നോബോൾ വഴങ്ങിയാണ് വിൻഡിസ് ബോളർ നാണക്കേടിന്റെ കണക്കുകളിലേക്ക് തന്റെ പേര് ചേർത്തു വെച്ചത്

author-image
Sports Desk
New Update
oshane thomas

Oshane Thomas No Ball: (X)

ഒറ്റ പന്ത്, വഴങ്ങിയത് 15 റൺസ്. ബംഗ്ലാദേശ് പ്രീമിയർ ലീഗിലാണ് വിചിത്ര സംഭവം. ഒറ്റ പന്തിലൂടെ 15 റൺസ് വഴങ്ങിയത് വെസ്റ്റ് ഇൻഡീസ് ബോളർ ഒഷാനെ തോമസും. രണ്ട് നോബോൾ വഴങ്ങിയാണ് വിൻഡിസ് ബോളർ നാണക്കേടിന്റെ കണക്കുകളിലേക്ക് തന്റെ പേര് ചേർത്തു വെച്ചത്. 

Advertisment

ഖുൽന ടൈഗേഴ്സും ചിറ്റഗോങ് കിങ്സും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. ടൈഗേഴ്സിന് വേണ്ടി ഒഷാനോ തോമസ് ആണ് ബോളിങ് ഓപ്പൺ ചെയ്തത്. എന്നാൽ വിൻഡിസ് താരത്തിന് ആകെ പിഴച്ചു. ഓവറിലെ ആദ്യ പന്ത് നോബോളായി. പിന്നാലെ വന്ന ഫ്രീ ഹിറ്റ് നയീം ഇസ്ലാം സിക്സ് പറത്തി. ഇതോടെ ഏഴ് റൺസ് ഒറ്റ ഡെലിവറിയിൽ നിന്ന് വന്നു. എന്നാൽ അവിടം കൊണ്ടും തീർന്നില്ല. 

വീണ്ടും നോബോൾ. ഇതിൽ നിന്ന് ഇസ്ലാം പന്ത് ബൌണ്ടറി ലൈൻ കടത്തി. ഇങ്ങനെ ഒരു ലീഗൽ ഡെലിവറിയിൽ നിന്ന് നേടിയത് 15 റൺസ്. ഒരു ഡെലിവറിയിൽ നിന്ന് ഇത്രയും റൺസ് വഴങ്ങുന്ന സംഭവും ക്രിക്കറ്റ് ലോകം കണ്ടിട്ടുള്ളത് വിരളമായി മാത്രം. ഇത് കഴിഞ്ഞും ഒഷാനോ തോമസ് താളം കണ്ടെത്താനാവാതെ വലഞ്ഞു. രണ്ട് വൈഡും പിന്നാലെ മൂന്ന് നോ ബോളും കൂടി താരത്തിൽ നിന്ന് വന്നു. 

Advertisment

ഒഷാനോ തോമസിന്റെ അവസ്ഥ കണ്ട് പിന്നെ താരത്തിന്റെ കൈകളിലേക്ക് മത്സരത്തിൽ പന്ത് നൽകാൻ ടൈഗേഴ്സ് തയ്യാറായില്ല. ഒഷാനോയുടെ മോശം പ്രകടനത്തിനും ടൈഗേഴ്സിനെ തോൽപ്പിക്കാനായില്ല. 37 റൺസ് ജയത്തിലേക്ക് ടൈഗേഴ്സ് എത്തി. കുൽന ടൈഗേഴ്സ് ഉയർത്തിയ 204 റൺസ് വിജയ ലക്ഷ്യം ചെയ്സ് ചെയ്ത കിങ്സിന് 166 റൺസ് എടുക്കാനെ സാധിച്ചുള്ളു.

ഓപ്പണർ വിൽ ബോസിസ്റ്റോയുടേയും മഹിദുൾ ഇസ്ലാമിന്റേയും അർധ ശതകത്തിന്റെ ബലത്തിലാണ് ടൈഗേഴ്സ് 200ന് മുകളിലേക്ക് സ്കോർ ഉയർത്തിയത്. ബോസിറ്റോ 50 പന്തിൽ നിന്ന് 75 റൺസ് നേടി പുറത്താവാതെ നിന്നു. അൻകോൺ 22 പന്തിൽ നിന്ന് 75 റൺസ് അടിച്ചെടുത്തു.

Read More

West Indies Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: