/indian-express-malayalam/media/media_files/2025/01/02/PNW1jxrmITdqgc82eSj8.jpg)
Sajan Prakash, Manu Bhaker Photograph: (Facebook)
അർജുന അവാർഡ് തിളക്കത്തിൽ മലയാളി നീന്തൽ താരം സജൻ പ്രകാശ്. സജൻ പ്രകാശ് ഉൾപ്പെടെ 32 പേർ അർജുന അവാർഡിന് അർഹരായി. ലോക ചെസ് ചാംപ്യൻ ഗൂകേഷിനും ഷൂട്ടിങ് താരം മനു ഭാക്കറിനും ഖേൽരത്ന. നാല് പേരാണ് പരമോന്നത കായിക ബഹുമതിക്ക് അർഹരായത്.
ഹർമൻപ്രീത് സിംഗ്, പ്രവീൺ കുമാർ എന്നിവർക്കും ഖേൽരത്ന ലഭിച്ചു. എന്നാൽ ഒളിംപിക്സ് മെഡൽ നേടിയ രണ്ട് താരങ്ങൾക്ക് ഖേൽരത്ന ലഭിച്ചില്ല. ഒളിംപിക്സ് മെഡൽ നേടിയ ഷൂട്ടിങ് താരം സ്വപ്നിൽ കുസാലെ, സരബ്ജോത് സിംഗ് എന്നിവർക്ക് അർജുന അവാർഡാണ് നൽകിയത്.
➡️ @YASMinistry announces #NationalSportsAwards 2024
— PIB India (@PIB_India) January 2, 2025
➡️ President of india to give away Awards on 17th January 2025
➡️ ‘Major Dhyan Chand Khel Ratna Award’ is given for the spectacular and most outstanding performance in the field of sports by a sportsperson over the period of… pic.twitter.com/nRY3nsleOY
ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനാണ് ഹർമൻപ്രീത് സിംഗ്, ഇന്ത്യൻ പാര അത്ലറ്റാണ് പ്രവീൺ കുമാർ. ജനുവരി 17ന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പുരസ്കാരങ്ങൾ വിതരണം ചെയ്യും. ജ്യോതി യാറാജി, അനു റാണി എന്നിവരാണ് അർജുന അവാർഡ് നേടിയ അത്ലറ്റുകൾ. ബോക്സിങ് റിങ്ങിൽ നിന്ന് അർജുന അവാർഡ് നേടിയത് നിതുവും സോവീറ്റിയും.
സലിമ തെറ്റെ, അഭിഷേക്, സഞ്ജയ്, ജർമൻപ്രീത് സിങ്ങ്, സുഖ്ജീത് സിങ് എന്നിവരാണ് അർജുന അവാർഡിന് അർഹരായ ഹോക്കി താരങ്ങൾ. പാര സ്പോർട്സ് വിഭാഗത്തിൽ നിന്ന് രാകേഷ് കുമാർ, പ്രീതി, ജീവഞ്ജി ദീപ്തി, നിതേഷ് കുമാർ എന്നിവരും അർജുന അവാർഡിലേക്ക് എത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us