/indian-express-malayalam/media/media_files/2025/01/02/R5r31cSMsQfOz8TBjnw1.jpg)
Rohit Sharma: (Instagram)
സിഡ്നി ടെസ്റ്റിൽ നിന്ന് രോഹിത് ശർമ വിട്ടുനിൽക്കും. ഇക്കാര്യം പരിശീലകൻ ഗംഭീറിനേ സെലക്ഷൻ കമ്മറ്റി തലവൻ അജിത് അഗാർക്കറേയും രോഹിത് അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രോഹിത്തിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ബുമ്ര ഇന്ത്യയെ സിഡ്നിയിൽ നയിക്കും.
രോഹിത് സിഡ്നി ടെസ്റ്റിൽ നിന്ന് പിന്മാറുന്നതോടെ പകരം ശുഭ്മാൻ ഗിൽ പ്ലേയിങ് ഇലവനിലേക്ക് എത്തും. മൂന്നാമനായാവും ഗിൽ ബാറ്റിങ്ങിന് ഇറങ്ങുക. സിഡ്നി ടെസ്റ്റിന് മുൻപായുള്ള ഇന്ത്യൻ ടീമിന്റെ പരിശീലന സെഷനിൽ മറ്റ് താരങ്ങൾ ഏറെ നേരം നെറ്റ്സിൽ ചിലവഴിച്ചപ്പോൾ ഏതാനും സമയം മാത്രമാണ് രോഹിത് പരിശീലനം നടത്തിയത്. രോഹിത്തും ബുമ്രയും ഗംഭീറും ഏറെ നേരം നെറ്റ്സിൽ നിന്ന് ചർച്ച നടത്തി.
വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം നാലരയ്ക്ക് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ടോസിനായി ബുമ്ര ആയിരിക്കും വരിക എന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. പെർത്ത് ടെസ്റ്റിൽ 295 റൺസ് ജയത്തിലേക്കാണ് ബുമ്ര ഇന്ത്യയെ നയിച്ചത്. സിഡ്നിയിൽ രോഹിത് ഇറങ്ങിയില്ലെങ്കിൽ മെൽബൺ ടെസ്റ്റായിരിക്കും രോഹിത്തിന്റെ റെഡ് ബോൾ കരിയറിലെ അവസാന മത്സരം.
രോഹിത്തിന് പകരം സിഡ്നിയിൽ പ്ലേയിങ് ഇലവനിലേക്ക് എത്തുന്ന ശുഭ്മാൻ ഗിൽ അഡ്ലെയ്ഡ് ടെസ്റ്റിൽ 28, 31 എന്നീ സ്കോറുകളാണ് നേടിയത്. 2024ൽ 40 എന്ന ബാറ്റിങ് ശരാശരി കണ്ടെത്താനും ശുഭ്മാൻ ഗില്ലിന് സാധിച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.