scorecardresearch

ഗില്ലിനും ഹർദിക്കിനും ഇടയിൽ ഈഗോ പ്രശ്നം? കൈ കൊടുത്തില്ല; അതിരുകടന്ന സെലിബ്രേഷനും

Shubman Gill and Hardik Pandya ego clash: ടോസിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ബാറ്റിങ് കോച്ച് പൊള്ളാർഡ് ഹർദിക്കിന്റെ അടുത്തേക്ക് വന്ന് ഹസ്തദാനം നൽകി, ഇങ്ങനെയാണ് ഹസ്തദാനം നൽകേണ്ടത് എന്ന് ഓർമിപ്പിക്കുന്നത് പോലെ

Shubman Gill and Hardik Pandya ego clash: ടോസിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ബാറ്റിങ് കോച്ച് പൊള്ളാർഡ് ഹർദിക്കിന്റെ അടുത്തേക്ക് വന്ന് ഹസ്തദാനം നൽകി, ഇങ്ങനെയാണ് ഹസ്തദാനം നൽകേണ്ടത് എന്ന് ഓർമിപ്പിക്കുന്നത് പോലെ

author-image
Sports Desk
New Update
Hardik Pandya, Shubman Gill

Hardik Pandya, Shubman Gill Photograph: (IPL, Instagram)

Hardik Pandya and Shubman Gill: ഹർദിക് പാണ്ഡ്യയ്ക്കും ശുഭ്മാൻ ഗില്ലിനും ഇടയിൽ ഈഗോ പ്രശ്നം ഉടലെടുത്തോ? ഗുജറാത്ത് ടൈറ്റൻസ്-മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ കഴിഞ്ഞതിന് പിന്നാലെയാണ് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന നിലയിൽ ആരാധകരുടെ പ്രതികരണങ്ങളെത്തുന്നത്. എലിമിനേറ്ററിൽ ടോസിന്റെ സമയം ഇരുവരും ഹസ്തദാനം നൽകാതിരുന്നതും ഗില്ലിന്റെ വിക്കറ്റ് വീണ സമയമുള്ള ഹർദിക്കിന്റെ സെലിബ്രേഷനുമാണ് ചർച്ചയാവുന്നത്. 

Advertisment

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസിന്റെ സമയം ഹർദിക് പാണ്ഡ്യ ഹസ്തദാനത്തിനായി ഗില്ലിന് നേർക്ക് തിരിഞ്ഞു. എന്നാൽ ഗില്ലും ഹർദിക്കും ഹസ്തദാനം നൽകാതെ പിൻവലിഞ്ഞു. ഇത് ആരാധകരുടെ ശ്രദ്ധയിലും ഉടക്കി. ടോസിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ബാറ്റിങ് കോച്ച് പൊള്ളാർഡ് ഹർദിക്കിന്റെ അടുത്തേക്ക് വന്ന് ഹസ്തദാനം നൽകി, ഇങ്ങനെയാണ് ഹസ്തദാനം നൽകേണ്ടത് എന്ന് ഓർമിപ്പിക്കുന്നത് പോലെ...

Also Read: സായ്-വാഷിങ്ടൺ കൂട്ടുകെട്ട് തകർത്ത യോർക്കർ; ഗുജറാത്ത് അതോടെ തോറ്റു; ഇനി മുംബൈ-പഞ്ചാബ് പോര്

ചെയ്സ് ചെയ്ത് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് തുടക്കത്തിൽ തന്നെ പ്രഹരമേൽപ്പിച്ച് ആദ്യ ഓവറിൽ തന്നെ ശുഭ്മാൻ ഗില്ലിനെ ട്രെന്റ് ബോൾട്ട് വിക്കറ്റിന് മുൻപിൽ കുടുക്കി. ഗില്ലിന്റെ മുൻപിലേക്ക് ഓടിയെത്തിയാണ് ഹർദിക് പാണ്ഡ്യ ആ വിക്കറ്റ് സെലിബ്രേറ്റ് ചെയ്തത്. ഇരുവർക്കും ഇടയിലെ അസ്വസ്ഥത ഈ വിക്കറ്റ് സെലിബ്രേഷനിലും പ്രകടമായി. 

Advertisment

Also Read: കോഹ്ലിക്കും രോഹിത്തിനും പിന്നാലെ ബുമ്രയും വിരമിച്ചാലോ? പേസറുടെ പ്രതികരണം

ഈ രണ്ട് സംഭവങ്ങളും കൂട്ടിവായിച്ച് ആരാധകർ സമൂഹമാധ്യമങ്ങളിൽ പറയുന്നത് ഗില്ലിനും ഹർദിക്കിനും ഇടയിൽ ഈഗോ പ്രശ്നം ഉടലെടുത്തു എന്നാണ്. ഇന്ത്യൻ റെഡ് ബോൾ ടീമിന്റെ ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ മാറിയതിന് ശേഷം ഇരുവർക്കും ഇടയിൽ ഇങ്ങനെയൊരു അസ്വാരസ്യം നിലനിൽക്കുന്നത് ശരിയല്ല എന്നാണ് അഭിപ്രായം ഉയരുന്നത്. 

Also Read: Virat Kohli: 'മകളേ, സമയമായി'; ഹൃദയം തൊടുന്ന മറുപടിയുമായി വിരാട് കോഹ്ലി

എലിമിനേറ്ററിൽ 20 റൺസിനാണ് മുംബൈ ഇന്ത്യൻസിന്റെ ജയം. രോഹിത് ശർമയുടെ 81 റൺസും ബെയർസ്റ്റോയുടെ 47 റൺസ് ഇന്നിങ്സും ഡെത്ത് ഓവറിലെ ഹർദിക്കിന്റെ ബാറ്റിങ്ങുമാണ് മുംബൈയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. എന്നാൽ ഗുജറാത്തിന് വേണ്ടി സായ് സുദർശനും വാഷിങ്ടൺ സുന്ദറും പൊരുതിയെങ്കിലും ടീമിലെ ഫിനിഷർമാർക്ക് വിജയ ലക്ഷ്യം മറികടക്കാനായില്ല. 

Read More

Gujarat Titans Subhmann GIll Mumbai Indians Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: