/indian-express-malayalam/media/media_files/2025/05/02/9bN5M0jxp9n0p6soXq7e.jpg)
Shikhar Dhawan, Sophie Shine Photograph: (Instagram)
ഒടുവിൽ ആരാധകർക്ക് മുൻപിൽ ഹൃദയം തുറന്ന് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. പ്രണയത്തിലാണ് താനെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ മുൻ ഓപ്പണിങ് ബാറ്റർ. സോഫിയ ഷൈനിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വീണ്ടും പ്രണയത്തിലാണെന്ന സന്തോഷം ധവാൻ ആരാധകരുമായി പങ്കുവയ്ക്കുന്നത്.
സോഫിയ ഷൈനിനൊപ്പം പലവട്ടം ശിഖർ ധവാൻ പ്രത്യക്ഷപ്പെട്ടിരുന്നു. ചാംപ്യൻസ് ട്രോഫി മത്സരത്തിനിടയിൽ ഗ്യാലറിയിലും വിമാനത്താവളത്തിലുമെല്ലാം ഇരുവരേയും ഒരുമിച്ച് കണ്ടതോടെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് അപ്പോൾ പ്രതികരിക്കാൻ ധവാനോ സോഫിയ ഷൈനോ തയ്യാറായിരുന്നില്ല.
എന്നാൽ ഇപ്പോൾ സോഫിയയെ ചേർത്ത് പിടിച്ച ചിത്രം പങ്കുവെച്ചാണ് ധവാൻ സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. എന്റെ പ്രണയം എന്ന ക്യാപ്ഷനോടെയാണ് സോഫിയയുമായുള്ള പ്രണയം ധവാൻ പ്രഖ്യാപിക്കുന്നത്. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന്റെ സമ്മർദങ്ങളിൽ നിന്നും പുറത്ത് വന്ന് സോഫിയ ഷൈനിനൊപ്പം പുതിയ ജീവിതത്തിന് തുടക്കമിടുകയാണ് ധവാൻ.
2024 നവംബറിൽ ശിഖർ ധവാനൊപ്പം കണ്ട അജ്ഞാത സുന്ദരി ആരെന്ന തിരച്ചിൽ ആരാധകർ ആരംഭിച്ചിരുന്നു. പിന്നാലെ പല വട്ടം പലയിടത്ത് വെച്ച് ഇരുവരേയും ആരാധകർ ഒരുമിച്ച് കണ്ടു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ബംഗ്ലാദേശിന് എതിരായ മത്സരം കാണാൻ എത്തിയപ്പോഴും ഈ യുവതി ധവാന് ഒപ്പമുണ്ടായിരുന്നു. ഇതോടെ ആരാണ് ഈ അഞ്ജാത സുന്ദരി എന്ന് തിരഞ്ഞ് ആരാധകർ ഇറങ്ങി.
അയർലൻഡുകാരിയാണ് സോഫി ഷൈൻ. ഫിറ്റ്നസ് നിലനിർത്തുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന യുവതിയാണ് സോഫി ഷൈൻ എന്നാണ് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്ന് മനസിലാകുന്നത്. യാത്രകളേയും സോഫി ഒരുപാട് ഇഷ്ടപ്പെടുന്നു.
ആയിഷയുമായുള്ള വിവാഹം 2012ൽ
മെൽബൺ സ്വദേശിയായിരുന്ന ആയിഷ മുഖർജിയായിരുന്നു ധവാന്റെ ആദ്യ ഭാര്യ. ഫിറ്റ്നസ് ട്രെയ്നറും കിക്ക് ബോക്സറുമായിരുന്നു ആയിഷ. ആയിഷയുമായി 2008ൽ ധവാൻ പ്രണയത്തിലാവുകയും 2012ൽ ഇരുവരും വിവാഹിതരാവും ചെയ്തു. ധവാനേക്കാൾ 12 വയസ് കൂടുതലായിരുന്നു ആയിഷയ്ക്ക്. ആയിഷയ്ക്ക് രണ്ട് മക്കളുണ്ടായിരുന്നു. ആയിഷയുമായുള്ള ബന്ധത്തിൽ ധവാന് ഒരു മകനാണ് ഉള്ളത്.
2014ൽ ആയിരുന്നു മകൻ സൊരാവറിന്റെ ജനനം.2021 മുതൽ ആണ് ആയിഷയും ധവാനും വേർപിരിഞ്ഞ് കഴിയാൻ ആരംഭിച്ചത്. 2023ൽ ഔദ്യോഗികമായി വിവാഹമോചനം നേടുകയും ചെയ്തു. മകൻ സൊരാവറിന്റെ കസ്റ്റഡിക്കായി ഇരുവരും തമ്മിൽ വലിയ നിയമപോരാട്ടം നടന്നു. ഒടുവിൽ കേസിൽ ധവാൻ പരാജയപ്പെടുകയായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us