/indian-express-malayalam/media/media_files/2025/06/08/mp3unqwtgoUAKmJLAvnu.jpg)
Shreyas Iyer, Shashank Singh Photograph: (X)
ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് പഞ്ചാബ് കിങ്സിന് ഫൈനലിൽ എത്താനായെങ്കിലും ശശാങ്ക് സിങ്ങിന്റെ റൺഔട്ട് പഞ്ചാബ് ഡഗൗട്ടിലെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. 204 റണ്‍സ് ചെയ്സ് ചെയ്ത് ഇറങ്ങിയ പഞ്ചാബ് ശ്രേയസിന്റെ അർധ ശതകത്തിന്റെ ബലത്തിൽ ജയത്തിലേക്ക് അടുക്കുമ്പോഴാണ് ശശാങ്ക് റൺഔട്ടായത്. ആ റൺഔട്ട് ചൂണ്ടി മത്സരത്തിന് ശേഷം ശശാങ്കിനോട് ശ്രേയസ് ക്ഷുഭിതനാവുകയും ചെയ്തു. എന്നാൽ ആ റൺഔട്ടിന്റെ പേരിൽ ശ്രേയസിന് എന്നെ അടിക്കാമായിരുന്നു എന്നാണ് ശശാങ്ക് ദ് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുമ്പോൾ ഇപ്പോൾ പറയുന്നത്.
പഞ്ചാബ് ഇന്നിങ്സ് 16.4 ഓവറില്‍ 169 റണ്‍സ് എന്ന നിലയിൽ നില്‍ക്കുമ്പോഴാണ് ശശാങ്ക് മിഡ് ഓണിലേക്ക് കളിച്ച് സിംഗിളിനായി ഓടിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോയില്‍ ശശാങ്ക് റൺഔട്ടായി. ഡൈവ് ചെയ്തിരുന്നെങ്കിലോ അൽപ്പം വേഗത്തിൽ ഓടിയിരുന്നെങ്കിലോ ആ റൺഔട്ട് ആവുന്ന സാഹചര്യം ശശാങ്കിന് ഒഴിവാക്കാൻ കഴിയുമായിരുന്നു. ശശാങ്ക് അലസമായി ഓടി റണ്ണൗട്ടിന് വഴിയൊരുക്കിയത് പഞ്ചാബ് ക്യാപ്റ്റനെ പ്രകോപിപ്പിച്ചു.
Also Read: '11 കോടി രൂപയ്ക്ക് വാങ്ങിയത് ബെഞ്ചിലിരുത്താനല്ല'; നടരാജനെ ചൂണ്ടി ഡൽഹി കോച്ച്
മത്സരത്തിന് ശേഷം ഇരുടീമിലേയും താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുമ്പോള്‍ നിന്റെ അടുത്ത് നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞാണ് ശശാങ്കിനെ ശ്രേയസ് അവഗണിച്ചത്. ശശാങ്കിന് ശ്രേയസ് കൈകൊടുക്കുകയും ചെയ്തില്ല. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
SHASHANK SINGH ON SHREYAS IYER & SHREYAS SCOLDED HIM IN QUALIFIER 2:
— Tanuj (@ImTanujSingh) June 8, 2025
"I deserve it. Shreyas Iyer should have slapped me. And my father didn’t speak to me till the finals. I was casual, I was walking on the beach not even in the garden. Shreyas was clear that I didn’t expect this… pic.twitter.com/I6ZMTQX0Bg
Also Read: Vaibhav Suryavanshi: തൂക്കിയടി തുടർന്ന് വൈഭവ്; ഇംഗ്ലണ്ടിലേക്ക് പറക്കും മുൻപ് വെടിക്കെട്ട് ബാറ്റിങ്
അന്ന് ശ്രേയസ് തനിക്ക് രണ്ട് അടി തന്നിരുന്നു എങ്കിലു താന്‍ അതിന് അര്‍ഹനായിരുന്നുവെന്ന് പറയുകയാണ് ശശാങ്ക് ഇപ്പോള്‍. "ഞാന്‍ ശ്രേയസിന്‍റെ അവഗണന അര്‍ഹിച്ചിരുന്നു. ശ്രേയസ് എന്നെ അടിച്ചിരുന്നെങ്കിലും ഞാൻ കൊള്ളുമായിരുന്നു. എന്‍റെ പിതാവ് ആ സംഭവം കഴിഞ്ഞ് ഫൈനല്‍ വരെ എന്നോട് മിണ്ടിയില്ല. ബീച്ചിലോ ഉദ്യാനത്തിലോ അലസമായി ഓടുന്നത് പോലെയാണ് ഞാൻ ഓടിയത്. ഏറെ നിര്‍ണായക സമയമായിരുന്നു അത്," ശശാങ്ക് സിങ് പറയുന്നു.
Also Read: Sanju Samson: സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക്? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ
"നിന്നില്‍ നിന്ന് ഞാന് ഇത് പ്രതീക്ഷിച്ചില്ലെന്ന് ശ്രേയസ് പറഞ്ഞു. പക്ഷേ പിന്നീട് എന്നെ ശ്രേയസ് അത്താഴത്തിനൊക്കെ കൊണ്ടുപോയി, ശശാങ്ക് സിങ് പറഞ്ഞു. കലാശപ്പോരിൽ ആർസിബിക്ക് മുൻപിൽ പഞ്ചാബ് വീണെങ്കിലും പഞ്ചാബിന്റെ ടോപ് സ്കോററായത് ശശാങ്ക് ആണ്. 31 പന്തില്‍ 60 റണ്‍സ് ആണ് ഫൈനലിൽ ശശാങ്ക് കണ്ടെത്തിയത്. ജോഷ് ഹേസല്‍വുഡിനെതിരെ അവസാന ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തി 22 റണ്‍സും ശശാങ്ക് കണ്ടെത്തി.
Read More
കോഹ്ലിയുടെ 18 വർഷത്തെ കാത്തിരിപ്പോ? ഒരു കഥ സൊല്ലട്ടുമാ! സെവാഗിന്റെ വാക്കുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.