/indian-express-malayalam/media/media_files/2024/12/24/o7OZPzMJG3qvH1vQM8xd.jpg)
shafali verma scored century in domestic cricket Photograph: (twitter, FIle Photo)
ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതിനേ പറ്റി സംസാരിക്കുമ്പോള്‍ ഇപ്പോഴും തന്റെ സങ്കടം മറച്ചുവെക്കാന്‍ ഷഫാലിക്ക് സാധിക്കുന്നില്ല. നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരക്കുള്ള ടീമില്‍ നിന്ന് താന്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത വരുമ്പോള്‍ 20 വയസ്സുകാരി രണ്ട് ദിവസം മുമ്പ് ഹൃദയാഘാതം മൂലം ആശുപത്രിയില്‍ കിടക്കുന്ന അച്ഛന്റെ കൂടെയായിരുന്നു. ഒരുപാട് കഷ്ടപ്പാടിലും വേദനയിലും നില്‍ക്കുന്ന കുടുംബത്തെ വീണ്ടും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഷഫാലി ഈ വിവരം അച്ഛനില്‍ നിന്ന് മറച്ചുവെച്ചു.
'അതിനെ മറികടക്കുക എളുപ്പമല്ല. ഞാന്‍ പുറത്തു പറയാൻ ആഗ്രഹിച്ചില്ല, കാരണം എന്നെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിന് രണ്ട് ദിവസം മുമ്പ് എന്റെ പിതാവിന് ഹൃദയാഘാതം മൂലം ആശുപത്രിയിലായിരുന്നു. അദ്ധേഹം സുഖം പ്രാപിക്കുന്നതുവരെ ഞാന്‍ അദ്ധേഹത്തില്‍ നിന്ന് ഈ വിവരം മറച്ചുവച്ചു. ഒരാഴ്ച കഴിഞ്ഞാണ് ഞാന്‍ അച്ഛനെ ഇത് അറിയിചത്.' ഇന്ത്യന്‍ എക്‌സപ്രസ്സിനോട് ഷഫാലി പറഞ്ഞു.
വിവരം അറിഞ്ഞ അച്ഛന്‍ സഞ്ജീവ് വര്‍മ്മ തന്റെ അസുഖം ഭേദമാവാന്‍ കാത്തുനിന്നില്ല. പകരം സീനിയര്‍ വനിതാ എകദിന ട്രോഫിക്ക് തയ്യാറെടുക്കുന്ന ഷഫാലിയേ പരിശീലനത്തിന് പറഞ്ഞുവിടുകയായിരുന്നു. അച്ഛനാണ് ഷഫാലിയുടെ ആദ്യ പരിശീലകൻ. ചെറുപ്പത്തില്‍ ഷഫാലിയെ രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍പ്പിച്ച് പരിശീലിപ്പിക്കുമായിരുന്നു സഞ്ജീവ്. ഇപ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ ഷഫാലി പരിശീലനത്തിലേക്ക് തിരികെയെത്തിയെന്ന് ഉറപ്പുവരുത്തയാണ് താരത്തിന്റെ പിതാവ്.
'അച്ഛന് എല്ലാം അറിയാം, ചിലപ്പോള്‍ കുട്ടികളായിരിക്കുമ്പോള്‍ നമ്മള്‍ പോലും നമ്മുടെ ശക്തികള്‍ മറക്കുന്നു, പക്ഷേ അവര്‍ മറക്കുന്നില്ല. എന്റെ കുട്ടിക്കാലത്തെ വ്യായാമങ്ങളും ഡ്രില്ലുകളും അദ്ദേഹം എന്നെ ഓര്‍മ്മിപ്പിക്കുകയും അത് ചെയ്യാന്‍ എന്നെ സഹായിക്കുകയും ചെയ്തു. ഞാന്‍ ആരംഭിച്ചപ്പോള്‍, ഞങ്ങള്‍ക്ക് ചില ബാറ്റിങ് ഡ്രില്ലുകള്‍ ഉണ്ടായിരുന്നു - അവിടെ ഞാന്‍ ഓണ്‍-ഡ്രൈവ്, സ്‌ട്രെയിറ്റ് ഡ്രൈവ് കളിച്ചിരുന്നു, അങ്ങനെയാണ് ഞാൻ ഒരുങ്ങിയത്. ഇവയാണ് എന്റെ ശക്തികള്‍, ചിലപ്പോള്‍ നമ്മള്‍ അവയില്‍ എത്ര മികച്ചു നിൽക്കുന്നു എന്ന് ഓര്‍മിക്കാൻ നമുക്ക് അവ കൂടുതൽ നേരം പരിശീലിക്കേണ്ടതുണ്ട്.' ഷഫാലി പറഞ്ഞു.
ഇതിന്റെയെല്ലാം മാറ്റങ്ങള്‍ ഷഫാലിയുടെ പ്രകടത്തില്‍ തന്നെ വ്യക്തമാണ്. അന്താരാഷ്ട്ര ടീമില്‍ നിന്ന് പുറത്തായ ശേഷം കളിച്ച രണ്ട് ഡൊമസ്റ്റിക്ക് ടൂര്‍ണമെന്റിലും മികച്ച പ്രകടനമാണ് ഷഫാലി കാഴ്ച്ചവെച്ചത്. 12 കളികളില്‍ നിന്നായി 527ും 414ും റണ്ണാണ് ഇരു ടൂര്‍ണമെന്റുകളില്‍ നിന്ന് ഷഫാലി നേടിയത്. 152.3, 145.26 ഉം സ്ട്രൈക്ക് റേറ്റുള്ള ഷഫാലിക്ക് പക്ഷേ സ്‌ട്രൈക്ക് മാറുന്നതിലും ഫിറ്റ്‌നസ്സിന്റെ കാര്യത്തിലുമാണ് പ്രശ്‌നങ്ങള്‍ നേരിടുന്നത്.
ഇനി ഇന്ത്യക്ക് ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ട് പരമ്പര വരെ അന്താരാഷ്ട്ര മത്സരങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വുമണ്‍സ് പ്രീമിയര്‍ ലീഗിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ഇപ്പോള്‍ ഷഫാലി. 9 മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും ഷഫാലിയുടെ ശ്രദ്ധയില്ലുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.