scorecardresearch

'സച്ചിനേയും ദ്രാവിഡിനേയും കണ്ടുപഠിക്കണം'; ശുഭ്മാൻ ​ഗില്ലിന് ഉപദേശവുമായി മുൻ ഇന്ത്യൻ ഓപ്പണർ

രാജസ്ഥാൻ റോയൽസിനെതിരെ നേടിയ ഒരു അർദ്ധ സെഞ്ചുറിയാണ് താരത്തിന്റെ ഈ സീസണിലെ ആകെ എടുത്തുപറയാവുന്ന നേട്ടം. നായകനായി ​ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലേക്ക് എത്തിക്കാനും ​ഗില്ലിന് കഴിയുന്നില്ല

രാജസ്ഥാൻ റോയൽസിനെതിരെ നേടിയ ഒരു അർദ്ധ സെഞ്ചുറിയാണ് താരത്തിന്റെ ഈ സീസണിലെ ആകെ എടുത്തുപറയാവുന്ന നേട്ടം. നായകനായി ​ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലേക്ക് എത്തിക്കാനും ​ഗില്ലിന് കഴിയുന്നില്ല

author-image
Sports Desk
New Update
Virender Sehwag | Shubmann Gill

നായകനായി ​ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലേക്ക് എത്തിക്കാനും ​ഗില്ലിന് കഴിയുന്നില്ല (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ഐപിഎല്ലിൽ മോശം പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസ് നായകനും ഇന്ത്യൻ ഓപ്പണറുമായ ശുഭ്മാൻ ​ഗിൽ നടത്തുന്നത്. രാജസ്ഥാൻ റോയൽസിനെതിരെ നേടിയ ഒരു അർദ്ധ സെഞ്ചുറിയാണ് താരത്തിന്റെ ഈ സീസണിലെ ആകെ എടുത്തുപറയാവുന്ന നേട്ടം. നായകനായി ​ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലേക്ക് എത്തിക്കാനും ​ഗില്ലിന് കഴിയുന്നില്ല.

Advertisment

ടി20 ലോകകപ്പിൽ റിസർവ് നിരയിലാണ് ​താരത്തിന് അവസരം ലഭിച്ചത്. പിന്നാലെ ​യുവതാരത്തിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണറായ വിരേന്ദർ സെവാഗ്. "ടി20 ലോകകപ്പിന്റെ റിസർവ് നിരയിൽ ഇടം പിടിക്കാനായത് ശുഭ്മാൻ ഗില്ലിന്റെ ഭാ​ഗ്യമാണ്. കെ.എൽ. രാഹുലും റുതുരാജ് ​ഗെയ്ക്ക്‌വാദും ടീമിന് പുറത്താണ്. ഇതൊരു അവസരമായി കാണണം. അടുത്ത തവണ ടീം പ്രഖ്യാപനം നടത്തുമ്പോൾ താങ്കളെ ഒഴിവാക്കി നിർത്താൻ അവസരം കൊടുക്കരുത്," ​സെവാ​ഗ് പറഞ്ഞു.

"ഞാൻ ക്രിക്കറ്റ് കളിച്ചിരുന്നപ്പോൾ ​ഗാം​ഗുലി, സച്ചിൻ, ദ്രാവിഡ്, ലക്ഷ്മൺ തുടങ്ങിയ താരങ്ങൾ ടീമിലുണ്ടായിരുന്നു. ആരുടേയും പ്രകടനങ്ങൾ ഇവരെ ബാധിക്കാറില്ല. കാരണം അതിനേക്കാൾ മികച്ച ബാറ്റിങ് ഇവർ പുറത്തെടുത്തിരുന്നു. നന്നായി കളിക്കുന്ന താരങ്ങളെ ഒഴിവാക്കാൻ സെലക്ടർമാർക്ക് എങ്ങനെ കഴിയും? അതിനാൽ തന്റെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് ശുഭ്മാൻ ​ഗിൽ ഇന്ത്യൻ ക്രിക്കറ്റിലേക്ക് തിരികെ വരണം," സെവാ​ഗ് പറഞ്ഞു.

Read More Sports News Here

Advertisment
Subhmann GIll Virender Sehwag

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: