/indian-express-malayalam/media/media_files/2025/06/05/M9fT3PebOi4MQJCnfS3S.jpg)
Shubman Gill, Lionel Messi, Cristiano Ronaldo Photograph: (Instagram)
ക്രിക്കറ്റ് ആരാധകരുടെ വൈകുന്നേരങ്ങൾ കീഴടക്കിയ ഐപിഎല്ലിന് രണ്ടര മാസത്തിന് ശേഷം തിരശീല വീണിരിക്കുകയാണ്. എന്നാൽ കായിക പ്രേമികൾ നിരാശരാവേണ്ടതില്ല. ഈ മാസം, ജൂണിൽ തീപാറും പോരാട്ടങ്ങൾ കായിക ലോകത്ത് നടക്കുന്നുണ്ട്. ക്ലബ് ലോകകപ്പ് മുതൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് വരെ...ഏതെല്ലാം എന്ന് നോക്കാം..
യുവേഫ നേഷൻസ് ലീഗ് കിരീടം ആർക്ക്?
യുവേഫ നേഷൻസ് ലീഗിലെ ആദ്യ സെമി ഫൈനലിൽ ജർമനിയെ വീഴ്ത്തി പോർച്ചുഗൽ ഫൈനൽ ഉറപ്പിച്ചു. ഇനി രണ്ടാം സെമി എന്ന് എന്നറിയണ്ടേ?
ഫ്രാൻസ്-സ്പെയ്ൻ- ജൂൺ ആറിന് ഇന്ത്യൻ സമയം പുലർച്ചെ 12.30ന്.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ജൂൺ എട്ടിന്-ജർമനിക്കൊപ്പം മൂന്നാം സ്ഥാനത്തിനായി ഫ്രാൻസ്, സ്പെയ്ൻ എന്നിവരിൽ ഒരു ടീം മത്സരിക്കും. ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് ആണ് മത്സരം.
ഫൈനൽ - ജൂൺ ഒൻപതിന്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ആണ് കലാശപ്പോര്.
Also Read: 'ഓപ്പറേഷൻ സിന്ദൂർ' ആർസിബിയെ കിരീടം നേടാൻ തുണച്ചു; മുഖ്യ പരിശീലകന്റെ വെളിപ്പെടുത്തൽ
ക്ലബ് ലോകകപ്പ് ആവേശം
യുവേഫ നേഷൻസ് ലീഗ് കഴിയുന്നതോടെ ക്ലബ് ലോകകപ്പ് ആവേശത്തിലേക്ക് ലോകം കടക്കും. 32 ടീമുകളാണ് മത്സരിക്കുന്നത്. ജൂൺ 15 മുതൽ ജൂലൈ 13 വരെയാണ് അമേരിക്ക വേദിയാവുന്ന ക്ലബ് ലോകകപ്പ്.
ഉദ്ഘാടന മത്സരം
ഇന്റർ മയാമി-അൽ അഹ്ലി- ഇന്ത്യൻ സമയം പുലർച്ചെ 6.30ന്.
ജൂൺ 15
ബയേൺ-അക്ലൻഡ് സിറ്റി
പിഎസ്ജി-അത്ലറ്റികോ മാഡ്രിഡ്
പാൽമീറാസ്-എഫ്സി പോർട്ടോ
ജൂൺ 16
ബോക ജൂനിയർ-ബെൻഫിക
ഫ്ളെമിങ്ങോ-ടുണിസ്
ജൂൺ 17
ബൊറൂസിയ ഡോർട്ട്മുണ്ട്-ഫ്ളുമിനെസ്
റിവർ പ്ലേറ്റ്-റെഡ് ഡയമണ്ട്സ്
ഹ്യൂണ്ടായ്- മാമെലോഡി സൺഡൗൺസ്
മോണ്ടറി-ഇന്റർ മിലാൻ
ജൂൺ 18
മാഞ്ചസ്റ്റർ സിറ്റി- വൈദാദ് എസി
റയൽ മാഡ്രിഡ്-അൽ ഹിലാൽ
എഫ്സി സൽസബർഗ്-സിഎഫ് പാചുക
അൽ എയ്ൻ - യുവന്റ്സ്
നോക്കൗട്ട് മത്സരങ്ങൾ
റൗണ്ട് 16 മത്സരങ്ങൾ - ജൂൺ 28 മുതൽ ജൂലൈ ഒന്ന് വരെ
ക്വാർട്ടർ ഫൈനൽ - ജൂലൈ നാല് മുതൽ അഞ്ച് വരെ
സെമി ഫൈനൽ - ജൂലൈ എട്ടിനും ഒൻപതിനും
ഫൈനൽ - ജൂലൈ 13 ഞായറാഴ്ച, വേദി മെറ്റ്ലൈഫ് സ്റ്റേഡിയം, ന്യൂജഴ്സി, ഇന്ത്യൻ സമയം പുലർച്ചെ 5.30ന്
Also Read: ചിന്നസ്വാമിയിലേത് ദുരന്തമല്ല, അതിനുമപ്പുറമെന്ന് സച്ചിൻ; മൗനം വെടിഞ്ഞ് കോഹ്ലിയും
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ
ജൂൺ 11ന് ആണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ലോർഡ്സിലാണ് മത്സരം. കന്നി ഐസിസി കിരീടം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയക്കെതിരെ ഇറങ്ങും.
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര
ആദ്യ ടെസ്റ്റ്- ഹെഡിങ്ലേ, ജൂൺ 20ന്
രണ്ടാം ടെസ്റ്റ് - എഡ്ജ്ബാസ്റ്റൺ, ജൂലൈ രണ്ടിന്
മൂന്നാം ടെസ്റ്റ് - ലോർഡ്, ജൂലൈ 10ന് ഓൾഡ് ട്രഫോർഡിലാണ്
നാലാം ടെസ്റ്റ് - ഓൾഡ് ട്രഫോർഡ്, ജൂലൈ 23ന്
അഞ്ചാം ടെസ്റ്റ് - ഓവൽ, ജൂലൈ 31
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.