scorecardresearch

വേദിയൊരുക്കി സൗദി; വീണ്ടും എഷ്യൻ മണ്ണിലേക്ക് ലോകകപ്പ് ഫുട്‌ബോൾ

ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി

ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി

author-image
WebDesk
New Update
ഫിഫ ലോകകപ്പ്: ഖത്തറിൽ ഒരു ദിവസം നാല് മത്സരങ്ങൾ വീതം

വീണ്ടും എഷ്യൻ മണ്ണിലേക്ക് ലോകകപ്പ് ഫുട്‌ബോൾ

സൂറിച്ച്: 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ബുധനാഴ്ചയാണ് ഫിഫ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.  2030 ലെ ലോകകപ്പിന് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി വേദിയാകും. 2026ൽ യുഎസിൽ നടക്കേണ്ട അടുത്ത ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കാനും ധാരണയായി. 2022ലെ ലോകകപ്പ് ഖത്തറിൽവച്ചായിരുന്നു നടന്നത്. വീണ്ടും ഏഷ്യൻ മണ്ണിലേക്ക് ഫുട്ബോൾ വരുന്നത് ആവേശത്തോടെയാണ് ഫുട്ബോൾ ആരാധകർ കാണുന്നത്. 2034ലെ ലോകകപ്പ് നടത്താൻ സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നിരുന്നത്. 

Advertisment

ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി. ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന വിവിധ സ്റ്റേഡിയങ്ങളുടെ പേരുകളും സൗദി കഴിഞ്ഞ ദിവസം സൗദി വെളിപ്പെടുത്തിയിരുന്നു. റിയാദ്, ജിദ്ദ, അൽഖോബാർ, അബഹ, നിയോം എന്നീ സൗദി നഗരങ്ങളിലെ 15 വമ്പൻ സ്റ്റേഡിയങ്ങളിലാണ് ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുക. ലോകകപ്പ് മുമ്പിൽ കണ്ടാണ് പുതിയതായി 11 സ്റ്റേഡിയങ്ങൾ ഒരുങ്ങുന്നത്. ഇതിൽ മൂന്ന് സ്റ്റേഡിയങ്ങളുടെ നിർമ്മാണം നിലവിൽ പുരോഗമിക്കുകയാണ്. രാജ്യത്ത് നിലവിലെ രണ്ട് വലിയ സ്റ്റേഡിയങ്ങൾ പുതുക്കി പണിയും, മറ്റ് രണ്ട് സ്റ്റേഡിയങ്ങൾ ടൂർണമെന്റിനോട് അനുബന്ധിച്ച് വിപുലീകരിക്കും.

കിംഗ് സൽമാൻ ഇന്റർനാഷണൽ സ്റ്റേഡിയമാണ് ഇതിൽ ഒരു സ്റ്റേഡിയം. നിർമാണം പൂർത്തിയാകുമ്പോൾ, രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമാകുമിത്. 92,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് റിയാദിലെ കിംഗ് സൽമാൻ സ്റ്റേഡിയം. ഇതുൾപ്പെടെ ആറ് സ്റ്റേഡിയളും റിയാദിലാണ്. കിംഗ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം, പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം, പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം, സൗത്ത് റിയാദ് സ്റ്റേഡിയം, കിംഗ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയാണ് റിയാദിലെ സ്റ്റേഡിയങ്ങൾ. 

Advertisment

നിയോം സ്റ്റേഡിയം, ജിദ്ദ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയം, ജിദ്ദ ഖിദ്ദിയ്യ കോസ്റ്റ് സ്റ്റേഡിയം, ജിദ്ദ സെൻട്രൽ ഡെവലപ്മെന്റ് സ്റ്റേഡിയം, ജിദ്ദ കിങ് അബ്ദുള്ള എക്കണോമിക് സിറ്റി സ്റ്റേഡിയം, അൽ ഖോബാർ അരാംകോ സ്റ്റേഡിയം, കിങ് ഖാലിദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയാണ് ഫിഫ ലോകകപ്പിനായി ഒരുക്കുക. 

Read More

Fifa Saudi Arabia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: