/indian-express-malayalam/media/media_files/2024/12/11/Rztc75NKG3hrnbborByT.jpg)
ചിത്രം: എക്സ്
ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. മിന്നും ഫോമിലുള്ള താരം 890 പോയിന്റുകളോടെയാണ് സ്ഥാനം നിലനിർത്തിയത്. ബൗളിങിൽ മികവ് തുടർന്നപ്പോൾ സൂപ്പർ താരങ്ങളടക്കമുള്ള ഇന്ത്യൻ ബാറ്റർമാർക്ക് തിരിച്ചടി നേരിട്ടു.
വിരാട് കോഹ്ലി, രോഹിത് ശർമ, ഋഷഭ് പന്ത് അടക്കമുള്ള താരങ്ങൾ സ്ഥാനക്രമത്തിൽ പിന്നോട്ട് പോയി. മൂന്ന് സ്ഥാനങ്ങൾ താഴേക്കിറങ്ങി ഋഷഭ് പന്ത് ഒൻപതാം റാങ്കിലാണ്. 724 പോയിന്റാണ് താരത്തിനുള്ളത്. ആറു സ്ഥാനങ്ങൾ നഷ്ടപ്പെട്ട സൂപ്പർതാരം വിരാട് കോഹ്ലി 20-ാം സ്ഥാനത്തും, അഞ്ചു സ്ഥാനങ്ങൾ നഷ്ടപ്പെട്ട് നായകൻ രോഹിത് ശർമ്മ 31-ാം സ്ഥാനത്തുമാണ്.
811 പോയിന്റുകളോടെ നാലാം സ്ഥാനം നിലനിർത്തിയ യുവതാരം യശ്വസി ജയ്സ്വാളാണ് പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ ബാറ്റർ. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്മാൻ ഗില്ലിനു മാത്രമാണ് നേട്ടമുണ്ടാക്കാനായത്.
ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കാണ് ഒന്നാം സ്ഥാനത്ത്. സഹതാരം ജോ റൂട്ടിനെ പിന്നിലാക്കിയാണ് ബ്രൂക്ക് ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ, ഓസിസ് താരം ട്രാവിസ് ഹെസ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
A fired up Siraj has the wicket of Travis Head 🔥
— BCCI (@BCCI) December 7, 2024
Live - https://t.co/upjirQCmiV… #AUSvINDpic.twitter.com/nRtNd8U46R
അതേസമയം, ബുമ്രയുൾപ്പെടെ മൂന്നു ഇന്ത്യൻ താരങ്ങൾ ബൗളിങ് റാങ്കിങിൽ ആദ്യ പത്തിലുണ്ട്. 797 പോയിന്റുകളോടെ രവിചന്ദ്രൻ അശ്വിനും 786 പോയിന്റുകളോടെ രവിന്ദ്ര ജഡേജയുമാണ് ആദ്യ പത്തിൽ സ്ഥാനം നിലനിർത്തിയത്. ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാദ (856), ഓസ്ട്രേലിയൻ താരങ്ങളായ ഹേസൽവുഡ് (851), പാറ്റ് കമ്മിൻസ് (816) എന്നിവർ രണ്ടു മുതൽ നാലുവരെ സ്ഥാനങ്ങളിലെത്തി.
Read More
- "നോക്കൂ, ഇതാരാണെന്നു നോക്കൂ;" സഞ്ജുവിന്റെ വീഡിയോ പങ്കുവച്ച് ശ്രീശാന്ത്
- ആദ്യ ഇന്നിങ്സിൽ 153 റൺസ് ലീഡ്; രണ്ടാം ഇന്നിങ്സിൽ അട്ടിമറി; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി
- ആറു മാസം മുൻപ് ലോകകപ്പ് നേടിയ നായകൻ; രോഹിതിന് സ്വയം തെളിയിക്കേണ്ട ആവശ്യമില്ലെന്ന് കപിൽ ദേവ്
- വേഗം കീഴടങ്ങി; അഡ്ലെയ്ഡ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ വിമർശനവുമായി രവി ശാസ്ത്രി
- അണ്ടർ 19 ഏഷ്യാകപ്പ്: ഇന്ത്യയെ തകർത്ത് കിരീടം നിലനിർത്തി ബംഗ്ലാദേശ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.