/indian-express-malayalam/media/media_files/2024/11/10/a4vEc8yZ95m9Kiyzabso.jpg)
സഞ്ജു സാംസൺ(ഫയൽ ഫോട്ടോ)
ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ നാലാം ട്വന്റി20യിൽ പുനെയിൽ ഇന്ത്യ ഇറങ്ങുമ്പോൾ പ്ലേയിങ് ഇലവനിൽ സഞ്ജു സാംസൺ ഉണ്ടാവുമോ? അതോ ഓപ്പണർ റോളിൽ നിന്ന് മാറ്റി സഞ്ജുവിനെ മധ്യനിരയിലേക്ക് കൊണ്ടുവരുമോ? ക്രിക്കറ്റ് ലോകത്ത് സഞ്ജുവിനെ ചൂണ്ടിയുള്ള ചർച്ച ചൂടുപിടിക്കുകയാണ്. ഈ സമയം ഇംഗ്ലീഷ് പേസർ ജോഫ്രാ ആർച്ചറെ അതിജീവിക്കാൻ സഞ്ജു സാംസണിന് തന്ത്രം പറഞ്ഞുകൊടുക്കുകയാണ് ഇന്ത്യൻ മുൻ താരം അമ്പാട്ടി റായിഡു.
നാലാം ട്വന്റി20യിൽ ആർച്ചർക്ക് എതിരെ പുൾ ഷോട്ട് കളിക്കാതിരിക്കുക എന്ന ലളിതമായ ഉപദേശമാണ് സഞ്ജുവിന് റായിഡു ആദ്യം നൽകുന്നത്. "ഇതിൽ ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ല. എന്നാൽ സഞ്ജു ഇങ്ങനെ വിക്കറ്റ് കളയാൻ പാടില്ല. ഒരു സ്പെൽ അതിജീവിക്കുക. പിന്നെ മറ്റ് ബോളർമാർക്കെതിരെ വേഗത്തിൽ റൺസ് സ്കോർ ചെയ്യാൻ സാധിക്കും. സഞ്ജുവിന്റെ ആറ്റിറ്റ്യൂഡ് ശരിയാണ്. സാങ്കേതികമായുള്ള പിഴവാണ് സഞ്ജുവിനെ ഇപ്പോൾ അലോസരപ്പെടുത്തുന്നത്," റായിഡു പറയുന്നു.
ഷോർട്ട് പിച്ച് പന്ത് അല്ല കളിക്കുന്ന ആംഗിളാണ് പ്രശ്നം
പുൾ ഷോട്ട് കളിക്കാൻ ശ്രമിക്കുമ്പോൾ ഷോട്ട് കളിക്കാൻ കൂടുതൽ സമയം എടുക്കുന്നു. ലെഗ് സ്റ്റംപിന് നേരെ ബാക്ക് ലെഗ് എത്തുന്നു. പുൾ ഷോട്ടിന് ശ്രമിക്കുമ്പോൾ കൈകൾ ഓപ്പൺ ആവുന്നില്ല. ലൈനിന് നേരെ എത്തി പേസ് സഞ്ജു പ്രയോജനപ്പെടുത്തണം. ഷോർട്ട് ബോൾ സഞ്ജു നന്നായി കളിക്കുന്നതാണ്. ശരിക്കും ഷോർട്ട് പിച്ച് ബോൾ അല്ല സഞ്ജുവിനെ അലോസരപ്പെടുത്തുന്നത്. ഷോർട്ട് പിച്ച് ബോളിൽ സഞ്ജു ഷോട്ട് കളിക്കാൻ തിരഞ്ഞെടുക്കുന്ന ആംഗിളാണ് പ്രശ്നം എന്നും റായിഡു പറയുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ട്വന്റി20യിലും ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചറിന് വിക്കറ്റ് നൽകിയാണ് സഞ്ജു മടങ്ങിയത്. മൂന്ന് പന്തിലും വിക്കറ്റ് വീണത് ഷോർട്ട് പിച്ച് ഡെലിവറിയിലും. ഇതോടെ ക്വാളിറ്റി പേസിനെ നേരിടാൻ സഞ്ജുവിന് സാധിക്കില്ല എന്ന നിലയിൽ വിമർശനങ്ങൾ ശക്തമായി. മണിക്കൂറിൽ 146 കിമീ വേഗതയിൽ എത്തിയ പന്തിലാണ് രാജ്കോട്ടിൽ ആർച്ചറിന് സഞ്ജു വിക്കറ്റ് നൽകിയത്. നാലാം ട്വന്റി20യിലും ഇംഗ്ലീഷ് പേസർമാരെ നേരിടുന്നതിൽ സഞ്ജു പരാജയപ്പെട്ടാൽ കാര്യങ്ങൾ പിന്നെ മലയാളി താരത്തിന് പ്രയാസമാവും.
Read More
- Virat Kohli Ranji Trophy: 15,000 കാണികൾ; പൊലീസുമായി ഉന്തും തള്ളും; എന്താണ് ഇന്ത്യൻ ക്രിക്കറ്റിന് ഈ മനുഷ്യൻ?
- Sanju Samson: സഞ്ജു സാംസൺ മധ്യനിരയിലേക്ക്? യുവ താരത്തെ ഓപ്പണറാക്കാൻ സാധ്യത
- Pakistan Cricket Team: നടിമാരെ വിടാതെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ; പറ്റില്ലെങ്കിൽ ബ്ലോക്ക് ചെയ്യട്ടേയെന്ന് ഷദബ്
- india Vs England Twenty20: ഹർദിക്കിന് വിശ്രമം? റിങ്കു തിരിച്ചെത്തിയേക്കും; ഇന്ത്യയുടെ സാധ്യതാ ഇലവൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.