scorecardresearch

ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം ആര്? സഞ്ജുവിന്റെ മുൻ സഹതാരം; കോഹ്ലിയും ധോണിയും ഏറെ പിന്നിൽ

Richest Cricketers In India: രാജസ്ഥാൻ റോയൽസിൽ മലയാളി താരം സഞ്ജു സാംസണിന്റെ സഹതാരമായിരുന്ന കളിക്കാരനാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റർ

Richest Cricketers In India: രാജസ്ഥാൻ റോയൽസിൽ മലയാളി താരം സഞ്ജു സാംസണിന്റെ സഹതാരമായിരുന്ന കളിക്കാരനാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റർ

author-image
Sports Desk
New Update
Sanju Samson, Aryaman Birla

Sanju Samson, Aryaman Birla Photograph: (Rajasthan Royals, Facebook)

ലോക ക്രിക്കറ്റ് കളിക്കാരിലെ ഏറ്റവും സമ്പന്നൻ ആരാണ്? വിരാട് കോഹ്ലി, എം എസ് ധോണി എന്നിവരുടെ പേരായിരിക്കും ഈ ചോദ്യം വരുമ്പോൾ നമ്മുടെ മനസിൽ വരുന്ന ഉത്തരം. എന്നാൽ ഈ വമ്പന്മാർ ആരുമല്ല. രാജസ്ഥാൻ റോയൽസിൽ മലയാളി താരം സഞ്ജു സാംസണിന്റെ സഹതാരമായിരുന്ന കളിക്കാരനാണ് ഏറ്റവും സമ്പന്നനായ ക്രിക്കറ്റർ. 

Advertisment

170 മില്യൺ ഡോളറിന്റെ ആസ്തിയാണ് സച്ചിൻ ടെണ്ടുൽക്കറിനുള്ളത്. എം എസ് ധോണിയുടേത് 110 മില്യൺ ഡോളറെന്നും വിരാട് കോഹ്ലിയുടേത് 100 മില്യൺ ഡോളറെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം ഈ വമ്പന്മാരൊന്നുമല്ല. അത് ഒരു ഇരുപത്തിയേഴുകാരനാണ്. 

2017ൽ രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിന് വേണ്ടി അരങ്ങേറ്റം കുറിച്ച ആര്യമാൻ ബിർളയുടെ ആസ്തി 70,000 ആണെന്നാണ് കണക്കുകൾ. ഇന്ത്യയിലെ പ്രമുഖ വ്യവസായി കുമാർ മംഗളം ബിർളയുടെ മകനാണ് ആര്യമാൻ. ബിസിസിഐയിൽ നിന്നുള്ള പ്രതിഫലവും മാച്ച് ഫീയും ഐപിഎൽ പ്രതിഫലവും മറ്റ് എൻഡോഴ്സ്മെന്റുകളുമാണ് സച്ചിൻ ഉൾപ്പെടെയുള്ള കളിക്കാരുടെ പ്രധാന വരുമാന മാർഗം എങ്കിൽ കുടുംബ സ്വത്ത് ആണ് ആര്യമാനെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരമാക്കുന്നത്. 

എന്നാൽ ക്രിക്കറ്റിൽ ഏറെ നാൾ തുടരാൻ ആര്യമാന് സാധിച്ചില്ല. 2018ൽ ആര്യമാനെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരുന്നു. അതേ വർഷം ആര്യമാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ചുറി നേടി. എന്നാൽ 2019ൽ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ആര്യമാൻ തീരുമാനിച്ചു. 

Advertisment

ഐപിഎൽ 2020ലെ താര ലേലത്തിന് മുൻപ് ആര്യമാനെ രാജസ്ഥാൻ റോയൽസ് സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു. ഇടംകയ്യൻ ഓപ്പണിങ് ബാറ്ററും ഇടംകയ്യൻ ഓർത്തഡോക്സ് ബോളറുമാണ് ആര്യമാൻ. ഒൻപത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് താരം കണ്ടെത്തിയത് 414 റൺസ്. 103 ആണ് ഉയർന്ന സ്കോർ. ലിസ്റ്റ് എയിൽ മൂന്ന് ഇന്നിങ്സിൽ നിന്ന് നേടാനായത് 36 റൺസ് മാത്രം. 

Read More

Rajasthan Royals Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: