/indian-express-malayalam/media/media_files/pt6F2muK6flTVcikM5pw.jpg)
ഷൈജു ദാമോദരന്റെ 'റൊണാൾഡോ' കമന്ററിക്കൊപ്പമാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
ടീമിന്റെ പരിശീലനത്തിനിടയിൽ താരങ്ങൾ ഫുട്ബോൾ കളിക്കുന്ന വീഡിയോ പങ്കുവച്ച് രാജസ്ഥാൻ റോയൽസ്. മലയാളി ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരന്റെ 'റൊണാൾഡോ' കമന്ററിക്കൊപ്പമാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രാജസ്ഥാൻ താരങ്ങളുടെ ഫുട്ബോൾ പരിശീലനത്തിനിടെ സ്ട്രൈക്കർ റോളിലുള്ള സഞ്ജു സാംസൺ എതിർ ടീമിന്റെ ഗോൾവല തകർക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
സഞ്ജുവിന്റെ കിടിലൻ ഷോട്ട് ചെറിയ പോസ്റ്റിലേക്ക് തുളച്ചുകയറുന്നതും, ഈ ഷോട്ടിന്റെ പവറിൽ പോസ്റ്റ് തന്നെ മറിയുന്നതും കാണാം. തുടർന്നുള്ള നായകന്റേയും ടീമംഗങ്ങളുടേയും ഗോളാഘോഷവും രസകരമാണ്. ഓടിയെത്തിയ ഹെറ്റ്മെയറും ട്രെന്റ് ബോൾട്ടും മറ്റു താരങ്ങളും ചേർന്ന് സഞ്ജുവിനെ തലയിൽ കൈവച്ച് ആഹ്ളാദം പ്രകടിപ്പിക്കുന്നത് കാണാം.
പോസ്റ്റിന് താഴെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ പേജ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇന്ത്യ, ഷൈജു ദാമോദരൻ, കമൻ്റുകളുമായെത്തി. കേരള ബ്ലാസ്റ്റേഴ്സിനോട് സഞ്ജുവിനെ ടീമിലെടുക്കുന്നുണ്ടോ എന്നും ചില മലയാളി ആരാധകർ ചോദിക്കുന്നുണ്ട്. ഇതെല്ലാം കേരള താരങ്ങളുടെ മികവാണെന്നാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ പേജ് അഡ്മിൻ കമന്റായി കുറിച്ചത്.
സഞ്ജുവിനെ ടാഗ് ചെയ്തു 'WHY THIS MAN IS CALLED A GENIUS!!' എന്നായിരുന്നു ഷൈജു ദാമോദരന്റെ മറുപടി. "അടയാളപ്പെടുത്തുക കാലമേ, ഇത് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം. ദില്ലിയിൽ സിംഹ രാജാവ് എഴുന്നെള്ളുന്നു," പ്രീമിയർ ലീഗ് ഫുട്ബോളിന്റെ ഇന്ത്യൻ ഒഫീഷ്യൽ പേജിൽ നിന്നുള്ള കമന്റ്.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ 'ആവേശം' കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us