scorecardresearch

സഞ്ജുവിനേറ്റ തിരിച്ചടിക്ക് കാരണം വൈഭവും? ഐപിഎല്ലിലെ പ്രഭാവം ഉലഞ്ഞതിന്റെ പ്രത്യാഘാതം

Sanju Samson Asia Cup: വൈഭവ് സൂര്യവൻഷിയുടെ ഉയർച്ച കൂടി സഞ്ജു ഇപ്പോൾ ഇന്ത്യൻ ട്വന്റി20 ഇക്കോസിസ്റ്റത്തിൽ നേരിടുന്ന തിരിച്ചടിക്ക് കാരണമായിട്ടുണ്ടാവാം?

Sanju Samson Asia Cup: വൈഭവ് സൂര്യവൻഷിയുടെ ഉയർച്ച കൂടി സഞ്ജു ഇപ്പോൾ ഇന്ത്യൻ ട്വന്റി20 ഇക്കോസിസ്റ്റത്തിൽ നേരിടുന്ന തിരിച്ചടിക്ക് കാരണമായിട്ടുണ്ടാവാം?

author-image
Sports Desk
New Update
Sanju Samson Asia Cup

Source: Indian Cricket Team, Instagram

Sanju Samson Asia Cup: ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുൻപ് ഗൗതം ഗംഭീർ പറഞ്ഞൊരു വാക്ക് സഞ്ജു സാംസൺ വെളിപ്പെടുത്തിയിരുന്നു. നീ 20 വട്ടം പൂജ്യത്തിന്  പുറത്തായാലും വീണ്ടും നിന്നെ ബാറ്റിങ്ങിന് ഇറക്കും എന്നാണ് സഞ്ജുവിനോട് ഗംഭീർ പറഞ്ഞത്. പക്ഷേ ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴാമനായി പോലും സഞ്ജുവിനെ ഇന്ത്യ ബാറ്റിങ്ങിന് ഇറക്കാതെ വന്നതോടെ സഞ്ജുവിന് നൽകിയ വാക്കിൽ നിന്ന് ഗംഭീർ പിന്മാറിയെന്ന് വ്യക്തം. 2025 സഞ്ജുവിന്റെ വർഷമാകും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഇംഗ്ലണ്ടിനെതിരായ പര്യടനം മുതൽ പിന്നെയങ്ങോട്ട് സഞ്ജുവിന് തിരിച്ചടികളുടെ കാലമായിരുന്നു. 

Advertisment

ഇംഗ്ലണ്ടിനെതിരെ ഈ വർഷം ആദ്യം നടന്ന അഞ്ച് ട്വന്റി20കളുടെ പരമ്പരയിൽ എല്ലാ മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തി. ഷോർട്ട് പിച്ച് പന്തിൽ ഇംഗ്ലണ്ട് പേസർമാർ സഞ്ജുവിനെ വീഴ്ത്തിക്കൊണ്ടിരുന്നു. അഞ്ചാമത്തെ ട്വന്റി20യിൽ ആർച്ചറുടെ പന്തിൽ വിരലിന് പരുക്കേറ്റതോടെ ഐപിഎല്ലിന്റെ തുടക്കത്തിൽ ബാറ്റർ മാത്രമായാണ് സഞ്ജു കളിച്ചത്. പിന്നാലെ വാരിയെല്ലിന്റെ ഭാഗത്തെ വേദനയെ തുടർന്ന് മത്സരം നഷ്ടമായപ്പോൾ വൈഭവ് സൂര്യവൻഷി പ്ലേയിങ് ഇലവനിലേക്ക് എത്തി. 

Also Read: 'സഞ്ജു മോഹൻലാൽ സാംസൺ'; ലാലേട്ടനുമായി താരതമ്യം ചെയ്ത് മാസ് മറുപടി

വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചതോടെ സഞ്ജുവിന് രാജസ്ഥാൻ റോയൽസിലെ ഓപ്പണിങ് സ്ഥാനം നഷ്ടമായി. ഐപിഎല്ലിൽ സഞ്ജുവിന്റെ പ്രഭാവത്തിന് ഈ സമയം കോട്ടം തട്ടി. ഇത് മലയാളി താരത്തിന് ഇന്ത്യൻ ട്വന്റി20 ടീമിലെ ഓപ്പണിങ് സ്ഥാനം ഉറപ്പിക്കുന്നതിലും തിരിച്ചടിയായി.  വൈഭവ് സൂര്യവൻഷിയുടെ ഉയർച്ച കൂടി സഞ്ജു ഇപ്പോൾ ഇന്ത്യൻ ട്വന്റി20 ഇക്കോസിസ്റ്റത്തിൽ നേരിടുന്ന തിരിച്ചടിക്ക് കാരണമായിട്ടുണ്ടാവാം.

Advertisment

Also Read: കരുൺ നായർ പുറത്ത്; പടിക്കലും ജഗദീശനും ടീമിൽ; വിന്‍ഡീസിനെതിരായ ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു 

ഐപിഎൽ കഴിഞ്ഞ് ഏഷ്യാ കപ്പിലേക്ക് വരുമ്പോൾ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി സെലക്ടർമാർ സ്ക്വാഡിൽ ഉൾപ്പെടുത്തിയതോടെ സഞ്ജുവിന് മുൻപിലെ വാതിലുകൾ ഏതാണ്ട് അടഞ്ഞതായി വ്യക്തമായിരുന്നു. എന്നാൽ പ്ലേയിങ് ഇലവനിൽ അഞ്ചാം സ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടും സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാൻ ടീം മാനേജ്മെന്റ് തയ്യാറാവാത്തത് സഞ്ജുവിന്റെ കഴിവിനെ വിലകുറച്ചു കാണുന്നതിന് തുല്യമാണ്. പിന്തെന്തിനാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത്? ആരാധകരുടെ വിമർശനങ്ങൾ ഭയന്നോ?

Also Read: ഫൈനലിൽ മറുപടി പറയാം; സൂര്യകുമാർ യാദവിനെ വെല്ലുവിളിച്ച് ഷഹീൻ അഫ്രീദി

സഞ്ജുവിന് മുൻപ് അക്ഷർ പട്ടേലിനെ ക്രീസിലേക്ക് അയക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് തീരുമാനിച്ചതിന് പിന്നിലെന്തന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യൻ മധ്യനിര ബാറ്റിങ് മികച്ച പ്രകടനം അല്ല ഈ ഏഷ്യാ കപ്പിൽ പുറത്തെടുത്തിരിക്കുന്നത്. സൂര്യകുമാർ യാദവും തിലക് വർമയും ശിവം ദുബെയുമെല്ലാം പല മത്സരങ്ങളിലും ബാറ്റിങ്ങിൽ പരാജയപ്പെട്ടു. എന്നിട്ടും സഞ്ജുവിനെ മാത്രം തഴയുന്നത് എന്തുകൊണ്ടാണ്? 

ബംഗ്ലാദേശിന് എതിരെ ദുബെയെ സഞ്ജുവിനും മുൻപേ ഇറക്കിയതിന്റെ കാരണം സൂര്യകുമാർ യാദവ് വിശദീകരിക്കുന്നത് ഇങ്ങനെ, "ബംഗ്ലാദേശിന്റെ ബോളിങ് ലൈനപ്പ് നോക്കിയാൽ, അവർക്കൊരു ഇടംകയ്യൻ സ്പിന്നർ ഉണ്ടായിരുന്നു. ലെഗ് സ്പിന്നറേയും അവർ കളിപ്പിച്ചു. ഇരുവർക്കുമെതിരെ ദുബെയ്ക്കാണ് ആ സമയം നന്നായി കളിക്കാനാവുന്നത് എന്ന് തോന്നി. എന്നാൽ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. പക്ഷേ ഇനി വരുന്ന മത്സരങ്ങളിലും ഞങ്ങൾ ഇതുപോലെ ചെയ്യും." അങ്ങനെ വരുമ്പോൾ സഞ്ജു വീണ്ടും ബെഞ്ചിലിരിക്കുന്നത് ആരാധകർക്ക് കാണേണ്ടി വന്നേക്കും.

Read More: വീണ്ടും തഴയൽ; ഏഴാമനായി പോലും സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാതെ ഇന്ത്യ

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: