/indian-express-malayalam/media/media_files/2025/09/25/sanju-samson-and-mohanlal-2025-09-25-08-29-21.jpg)
Photograph: (Source: Facebook)
മലയാളത്തിന്റെ മോഹൻലാലിലൂടെ കിരീടം ചൂടി തല ഉയർത്തി നിൽക്കുന്നതിന്റെ സന്തോഷത്തിലാണ് കേരളം. ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങുമ്പോൾ മലയാളികളുടെ ഹൃദയമൊന്നാകെ നിറഞ്ഞു. മലയാളിക്ക് ലഭിക്കുന്ന പൊൻതൂവലായി അത് മാറി. ഇപ്പോൾ മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിന്റെ കരിയറിനെ തന്റെ ക്രിക്കറ്റ് കരിയറുമായി താരതമ്യം ചെയ്ത് സഞ്ജു എത്തുന്നതും മലയാളികൾക്ക് കൗതുകമാവുന്നു.
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ സൂപ്പർ ഫോർ പോരാട്ടത്തിന് മുൻപായി സഞ്ജയ് മഞ്ജരേക്കറുമായി സംസാരിക്കുമ്പോഴാണ് 'സഞ്ജു മോഹൻലാൽ സാംസൺ' എന്ന് സഞ്ജു പറഞ്ഞത്. ഇന്ത്യൻ ട്വന്റി20 ടീമിൽ 12 മാസത്തോളം ഓപ്പണർ സ്ഥാനത്താണ് സഞ്ജു കളിച്ചത്. ആ സ്ഥാനത്ത് മികവ് കാണിക്കുകയും ചെയ്തു. എന്നാലിപ്പോൾ മധ്യനിരയിലേക്ക് മാറേണ്ടി വന്നു എന്നത് ചൂണ്ടിയുള്ള മഞ്ജരേക്കറുടെ ചോദ്യത്തിനാണ് മോഹൻലാലിന്റെ കരിയർ ചൂണ്ടി സഞ്ജു മറുപടി നൽകിയത്.
Also Read: ഷഹീൻ അഫ്രീദിയേയും റൗഫിനേയും ബാറ്റ് ചെയ്യാൻ അയക്കൂ; പരിഹസിച്ച് ഷാഹിദ് അഫ്രീദി
"അടുത്തിടെ ഞങ്ങളുടെ ലാലേട്ടന്, മോഹൻലാലിന് രാജ്യത്തെ ഏറ്റവും പരമോന്നതമായ അവാർഡുകളിലൊന്ന് ലഭിച്ചു. കഴിഞ്ഞ 40 വർഷത്തിന് മുകളിലായി അദ്ദേഹം അഭിനയിക്കുന്നു.ഞാൻ രാജ്യത്തിനായി 10 വർഷത്തോളമായി കളിക്കുന്നു. എനിക്ക് ഹീറോ റോൾ മാത്രമേ ചെയ്യാനാവു എന്ന് പറയാനാവില്ല. വില്ലനായും ജോക്കറായുമെല്ലാം മാറേണ്ടി വരും. ഓപ്പണറായി റൺസ് സ്കോർ ചെയ്തു അതിനാൽ ടോപ് 3ൽ മികച്ച് നിൽക്കുന്നു എന്ന് എനിക്ക് പറയാനാവില്ല. ഞാൻ ഈ പൊസിഷനിലും കളിച്ച് നോക്കണം. എന്തുകൊണ്ട് എനിക്ക് നല്ലൊരു വില്ലനായിക്കൂടാ? സഞ്ജു മോഹൻലാൽ സാംസൺ," സഞ്ജു പറഞ്ഞു.
Sanju Samson’s villain arc loading… 🦹♂️🔥
— Sony Sports Network (@SonySportsNetwk) September 24, 2025
Catch him in action LIVE NOW in #INDvBAN, on the Sony Sports Network TV channels & Sony LIV.#SonySportsNetwork#DPWorldAsiaCup2025pic.twitter.com/JZ5TVmNYaY
Also Read: ക്യാപ്റ്റൻസി എന്താണെന്ന് അറിയാത്ത ക്യാപ്റ്റൻ; എടുത്ത് കളയൂ; നാണക്കേടെന്ന് അക്തർ
സഞ്ജുവിന്റെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സഞ്ജു പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ബംഗ്ലാദേശിന് എതിരെ സഞ്ജുവിനെ ഇന്ത്യ ബാറ്റിങ്ങിന് ഇറക്കിയില്ല. ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് ബാറ്റർമാരിൽ സഞ്ജുവിനെ മാത്രമാണ് ഇന്ത്യ ബാറ്റിങ്ങിന് ഇറക്കാതിരുന്നത്. ഏഴാമനായി പോലും സഞ്ജുവിനെ ക്രീസിലേക്ക് വിടാതിരുന്നതിന് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
Also Read: വീണ്ടും തഴയൽ; ഏഴാമനായി പോലും സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാതെ ഇന്ത്യ
പാക്കിസ്ഥാന് എതിരെ സഞ്ജുവിനെ ഇന്ത്യ ബാറ്റിങ്ങിന് ഇറക്കിയെങ്കിലും സഞ്ജുവിന് സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാൻ സാധിച്ചിരുന്നില്ല. ഒമാനെതിരെ സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്കോററും കളിയിലെ താരവും ഇവിടെയും സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റ് ചോദ്യം ചെയ്യപ്പെട്ടു. അഞ്ചാം നമ്പറിൽ സഞ്ജുവിന് ബാറ്റ് ചെയ്ത് അധികം പരിചയം ഇല്ലെന്നുള്ളത് ഇവിടെ മലയാളി താരത്തിന് തിരിച്ചടിയാവുന്നു.
Read More: 13-0, 10-1; ഞങ്ങൾക്കിത് പൂ പറിക്കും പോലെ; പാക്കിസ്ഥാനെ പരിഹസിച്ച് സൂര്യകുമാർ യാദവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us