/indian-express-malayalam/media/media_files/2025/09/22/akhtar-pakistan-cricket-team-2025-09-22-16-21-20.jpg)
Source: Instagram
india Vs Pakistan Asia Cup: പാക്കിസ്ഥാൻ ക്യാപ്റ്റന് സൽമാൻ അലി അഗയ്ക്ക് പ്ലേയിങ് ഇലവനിൽ ഇടം നേടാനുള്ള യോഗ്യത പോലുമില്ലെന്ന് പാക്കിസ്ഥാൻ മുൻ ഫാസ്റ്റ് ബോളർ അക്തർ. ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ തോൽവിക്ക് പിന്നാലെയാണ് പാക്കിസ്ഥാൻ ക്യാപ്റ്റനും കോച്ചിനും നേരെ അക്തർ ആഞ്ഞടിക്കുന്നത്.
"ക്യാപ്റ്റൻസി എന്താണ് എന്ന് സൽമാൻ അലി അഗയ്ക്ക് അറിയില്ല. എന്തെല്ലാമാണ് ക്യാപ്റ്റൻ എന്ന് പറഞ്ഞ് ചെയ്തു കൂട്ടുന്നത്. ഗ്രൗണ്ടിൽ എന്താണ് കാണിക്കുന്നത്. പാക്കിസ്ഥാൻ ടീമിലെ ഏറ്റവും ദുർബലമായ ലിങ്ക് അവരുടെ ക്യാപ്റ്റനാണ്. ഏറ്റവും ദുർബലനായ വ്യക്തി. എന്താണ് സൽമാൽ അഗയ്ക്ക് ചെയ്യാനാവുന്നത്? ആറാമത് ബാറ്റിങ്ങിന് വരുന്നു. ഇന്ത്യക്ക് ആ സ്ഥാനത്ത് കളിക്കാൻ ഹർദിക് പാണ്ഡ്യ അല്ലെങ്കിൽ തിലക വർമയുണ്ട്.താരതമ്യം ചെയ്ത് നോക്കൂ," അക്തർ പറഞ്ഞു.
Also Read: ഒരു കാര്യവുമില്ലാതെ എന്റെ നേരെ വന്നാൽ മിണ്ടാതിരിക്കണോ? റൗഫ്-അഭിഷേക് വാക്പോര്
"ടീം സെലക്ഷൻ തന്നെ മോശമാണ്. ഇന്ത്യക്കെതിരെ 10 ഓവറിൽ 91 എന്ന നിലയിലായിരുന്നു. 15ാമത്തെ ഓവറിൽ 140ലേക്കും പിന്നെ ടോട്ടൽ 200ലേക്കും എത്തിക്കാമായിരുന്നു. സ്കോർ ഉയർത്താൻ സാധിക്കുന്ന പിച്ചായിരുന്നു അത്. ഒരു നല്ല ബാറ്ററാണ് കളിച്ചിരുന്നത് എങ്കിൽ അതിനാകുമായിരുന്നു.ഹുസെയ്ൻ ക്രീസിലേക്ക് വന്ന് സ്കോറിങ്ങിന്റെ വേഗം കുറച്ചു. മുഹമ്മദ് നവാസും അതുപോലെ തന്നെ. ഇരുവർക്കും സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാനായില്ല."
Also Read: സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ തറപറ്റിച്ച് ടീം ഇന്ത്യ
"സൈം അയൂബിനെ കൊണ്ട് പവർപ്ലേയിൽ പന്തെറിയിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത് എങ്കിൽ മൂന്ന് ഓവർ നൽകുക. അങ്ങനെയാണെങ്കിൽ നിങ്ങൾ കൂടുതൽ ഫാസ്റ്റ് ബോളർമാരെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നു. നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? ടീം സെലക്ഷന് പിന്നിലെ മാനദണ്ഡം എന്താണ്? എനിക്ക് അറിയേണ്ടത് അതാണ്. മറ്റൊന്നും എനിക്ക് അറിയണ്ട. ആർക്കെങ്കിലും ഫോൺ വിളിച്ച് എന്തുകൊണ്ട് ഇങ്ങനെ ടീം സെലക്ട് ചെയ്തു എന്ന് എന്നോട് ഒന്ന് പറയാമോ?"
Also Read: ആദ്യ പന്തിൽ ബൗണ്ടറി; പിന്നെ തീപാറും ബാറ്റിങ്; വൈഭവിന്റെ സൂപ്പർ കാമിയോ
അഭിഷേക് ശർമയെ ബൗൺസർ എറിഞ്ഞാണ് നേരിടേണ്ടിയിരുന്നത്. ബാറ്റർമാരുടെ ഉള്ളിൽ ഭയം കൊണ്ടുവരാൻ ബൗൺസറുകൾക്ക് സാധിക്കും. അഭിഷേകിനെതിരെ സൂപ്പർ ഫോറിൽ എറിഞ്ഞ ബൗൺസർ മോശമായിരുന്നു. അതിന് ശേഷം അഭിഷേകിനെതിരെ ബൗൺസർ എറിഞ്ഞതേ ഇല്ല എന്നും അക്തർ പറഞ്ഞു.
Read More: ഡ്രസ്സിങ് റൂമിൽ സമത്വമുള്ള അന്തരീക്ഷം; അഭിഷേകിനൊപ്പം ഓപ്പണിങ് ആസ്വദിച്ചിരുന്നു: സഞ്ജു സാംസൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us