/indian-express-malayalam/media/media_files/2025/09/22/india-vs-pakistan-asia-cup-afridi-2025-09-22-18-46-54.jpg)
Source: Facebook
india Vs Pakistan Asia Cup 2025: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് മുൻ താരം ഷാഹിദ് അഫ്രീദി. പാക്കിസ്ഥാന്റെ എക്സ് ഫാക്ടർ താരം എന്ന് വിലയിരുത്തപ്പെടുന്ന ബാറ്റർ ഹുസൈൻ താലതിന് പകരം പേസർ ഷഹീൻ അഫ്രീദിയെ ആ സ്ഥാനത്ത് ബാറ്റിങ്ങിന് ഇറക്കണമായിരുന്നു എന്ന് പറഞ്ഞാണ് ഷാഹിദ് അഫ്രീദി പാക്കിസ്ഥാൻ ടീമിനെ പരിഹസിക്കുന്നത്.
"ഇന്ത്യക്കെതിരെ മധ്യ ഓവറുകളിൽ ഷഹീൻ അഫ്രീദിയെ ബാറ്റിങ്ങിന് ഇറക്കാമായിരുന്നു. അല്ലെങ്കിൽ ഹാരിസ് റൗഫിനെ. അതിലൊരു പ്രശ്നമില്ല. വാലറ്റത്തെ ബാറ്റർമാർ ഫോമിലാണ് എങ്കിൽ അവരെ ക്രീസിലേക്ക് അയക്കൂ. താലത് ആദ്യ പന്തിൽ തന്നെ ബിഗ് ഹിറ്റിന് ശ്രമിക്കില്ല എന്ന് നിങ്ങൾക്ക് അറിയാം. നിങ്ങൾക്ക് ഷഹീനോട് ക്രീസിലേക്ക് പോയി സ്കോറിങ്ങിന്റെ വേഗം കൂട്ടാൻ പറയാം. ആ സാഹചര്യങ്ങൾ താലതിന് പറ്റുന്നതായിരുന്നില്ല. താലത് രാജ്യാന്തര ക്രിക്കറ്റ് കളിക്കാൻ പാകത്തിൽ നിലവാരമുള്ള താരമല്ല, പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കി ഷാഹിദ് അഫ്രീദി പറഞ്ഞു.
Also Read: ഒരു കാര്യവുമില്ലാതെ എന്റെ നേരെ വന്നാൽ മിണ്ടാതിരിക്കണോ? റൗഫ്-അഭിഷേക് വാക്പോര്
"ഇന്ത്യ വിജയം അർഹിച്ചിരുന്നു. ഇന്ത്യയുടെ ആറ്റിറ്റ്യൂഡ്, ബാറ്റിങ്, ബോളിങ്-അവരുടെ ഫീൽഡിങ്ങിനെ കുറിച്ച് ഇന്ന് ഞാൻ പറയുന്നില്ല. വമ്പൻ കളിക്കാരുടെ ഭാവമാണ് ഇന്ത്യക്ക്. ഓസ്ട്രേലിയയെ പോലെയുള്ള വമ്പൻ ടീമുകളുടെ മനോഭാവമാണ് അത്. ഇന്ത്യയുടെ സമീപനം നമുക്ക് കാണാം, പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളും മത്സരഫലത്തിൽ നിർണായകമായി. പാക്കിസ്ഥാൻ 200 റൺസ് സ്കോർ ചെയ്തലും ഇന്ത്യ അത് ചെയ്സ് ചെയ്ത് ജയിക്കുമായിരുന്നു."
Also Read: സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ തറപറ്റിച്ച് ടീം ഇന്ത്യ
"ഒരു ഘട്ടത്തിൽ പാക്കിസ്ഥാൻ 190 എന്ന സ്കോറിലേക്ക് എത്തുമെന്ന് എനിക്ക് തോന്നി, എന്നാൽ 14ാം ഓവർ കഴിഞ്ഞതോടെ പിന്നെ 18 പന്തിൽ നിന്ന് അവർ കണ്ടെത്തിയത് 14 റൺസ് ആണ്. അതിലൊരു സിക്സ് ഉണ്ട്. ആശങ്കപ്പെടേണ്ടത് അവിടെയാണ്. താലത് ബാറ്റിങ്ങിന് എത്തിയതിന് ശേഷം 5 ഓവറിൽ നിന്ന് 29 റൺസ് മാത്രമാണ് അവർക്ക് കണ്ടെത്താനായത്."
Also Read: ആദ്യ പന്തിൽ ബൗണ്ടറി; പിന്നെ തീപാറും ബാറ്റിങ്; വൈഭവിന്റെ സൂപ്പർ കാമിയോ
"ഇതുപോലെ ഒരു വലിയ മത്സരത്തിൽ താലത്തിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താൻ പാടില്ലായിരുന്നു. അവിടെയാണ് പാക്കിസ്ഥാന് തെറ്റു പറ്റിയത്. അവിടെയാണ് പാക്കിസ്ഥാൻ തോറ്റത്. 200 എന്ന സ്കോറിലേക്ക് പാക്കിസ്ഥാന് എത്താമായിരുന്നു," ഷാഹിദ് അഫ്രീദി പറഞ്ഞു.
Read More: ഡ്രസ്സിങ് റൂമിൽ സമത്വമുള്ള അന്തരീക്ഷം; അഭിഷേകിനൊപ്പം ഓപ്പണിങ് ആസ്വദിച്ചിരുന്നു: സഞ്ജു സാംസൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us