/indian-express-malayalam/media/media_files/2025/09/07/sanju-samson-asia-cup-2025-2025-09-07-15-36-31.jpg)
Photograph: (Source: X)
Sanju Samson Asia Cup 2025: ബംഗ്ലാദേശിന് എതിരെ സഞ്ജു സാംസണിനെ ബാറ്റിങ്ങിന് ഇറക്കാതെ ഇന്ത്യ. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് ആണ് ഇന്ത്യക്ക് കണ്ടെത്താനായത്. ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് ബാറ്റർമാരിൽ സഞ്ജുവിനെ മാത്രമാണ് ഇന്ത്യ ബാറ്റിങ്ങിന് ഇറക്കാതിരുന്നത്.
പാക്കിസ്ഥാനെതിരായ മത്സരത്തിലെ വെടിക്കെട്ട് ബാറ്റിങ് ബംഗ്ലാദേശിനെതിരേയും അഭിഷേക് പുറത്തെടുത്തതോടെയാണ് ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യക്ക് എത്താനായത്. 37 പന്തിൽ നിന്ന് ആറ് ഫോറും അഞ്ച് സിക്സും പറത്തിയാണ് അഭിഷേക് 75 റൺസ് എടുത്തത്. 29 പന്തിൽ നിന്ന് 38 റൺസ് എടുത്ത ഹർദിക് പാണ്ഡ്യയാണ് അഭിഷേക് കഴിഞ്ഞാൽ പിന്നെ ഇന്ത്യയുടെ ടോപ് സ്കോറർ.
Also Read: ഷഹീൻ അഫ്രീദിയേയും റൗഫിനേയും ബാറ്റ് ചെയ്യാൻ അയക്കൂ; പരിഹസിച്ച് ഷാഹിദ് അഫ്രീദി
19 പന്തിൽ നിന്ന് ശുഭ്മാൻ ഗിൽ 29 റൺസ് നേടി. ശിവം ദുബെയെയാണ് ഇന്ത്യ വൺഡൗണായി ഇറക്കിയത്. മൂന്ന് പന്തിൽ നിന്ന് രണ്ട് റൺസ് നേടി ദുബെ മടങ്ങി. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് അഞ്ച് റൺസ് മാത്രമാണ് കണ്ടെത്താനായത്. തിലക് വർമ അഞ്ച് റൺസിനും മടങ്ങി. സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാതെ ഇന്ത്യ ബെഞ്ചിലിരുത്തുകയാണ് ചെയ്തത്.
Also Read: ക്യാപ്റ്റൻസി എന്താണെന്ന് അറിയാത്ത ക്യാപ്റ്റൻ; എടുത്ത് കളയൂ; നാണക്കേടെന്ന് അക്തർ
പാക്കിസ്ഥാന് എതിരെ സഞ്ജുവിനെ ഇന്ത്യ ബാറ്റിങ്ങിന് ഇറക്കിയെങ്കിലും സഞ്ജുവിന് സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാൻ സാധിച്ചിരുന്നില്ല. ഒമാനെതിരെ സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്കോററും കളിയിലെ താരവും ഇവിടെയും സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റ് ചോദ്യം ചെയ്യപ്പെട്ടു. അഞ്ചാം നമ്പറിൽ സഞ്ജുവിന് ബാറ്റ് ചെയ്ത് അധികം പരിചയം ഇല്ലെന്നുള്ളത് ഇവിടെ മലയാളി താരത്തിന് തിരിച്ചടിയാവുന്നു.
Read More: 13-0, 10-1; ഞങ്ങൾക്കിത് പൂ പറിക്കും പോലെ; പാക്കിസ്ഥാനെ പരിഹസിച്ച് സൂര്യകുമാർ യാദവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us