scorecardresearch

കരുൺ നായർ പുറത്ത്; പടിക്കലും ജഗദീശനും ടീമിൽ; വിന്‍ഡീസിനെതിരായ ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിയമിച്ചു

ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിയമിച്ചു

author-image
Sports Desk
New Update
Devdutt Padikkal Karun Nair

ചിത്രം: എക്സ്

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ ബിസിസിഐ പ്രഖ്യാപിച്ചു. കരുൺ നായരെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. കരുണിന് പകരക്കാരനായി മധ്യനിര ബാറ്റ്സ്മാൻ ദേവ്ദത്ത് പടിക്കൽ ടീമിൽ തിരിച്ചെത്തി.

Advertisment

ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയിലെ മോശം പ്രകടനമാണ് കരുണിന് തിരച്ചടിയായതെന്നാണ് വിവരം. കരുൺ നായരിൽ നിന്ന് കൂടുതൽ പ്രതീക്ഷിച്ചിരുന്നുവെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു. എല്ലാവർക്കും ഒരുപാട് അവസരം നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിനു സാധ്യമല്ലെന്നും ദേവദത്ത് പടിക്കൽ മികച്ച ഫോമിലാണെന്നും, അദ്ദേഹം പറഞ്ഞു.

Advertisment

തമിഴ്‌നാട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എൻ. ജഗദീശനും ടീമിലുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനിടെ റിഷഭ് പന്തിന് പരിക്കറ്റപ്പോള്‍  ജഗദീശന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അതേസമയം, മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാലാം ടെസ്റ്റിനിടെ ഇടതുകാലിന് പരിക്കേറ്റ് വിശ്രമത്തിലുള്ള പന്ത് ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ല.

Also Read: 'സഞ്ജു മോഹൻലാൽ സാംസൺ'; ലാലേട്ടനുമായി താരതമ്യം ചെയ്ത് മാസ് മറുപടി

പന്തിന്റെ അഭാവത്തെ തുടർന്നാണ് രവീന്ദ്ര ജഡേജയെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ധ്രുവ് ജുറൽ ആയിരിക്കും ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. ഓസ്ട്രേലിയ, ഇംഗ്ലണ്ട് പരമ്പരകളിൽ ടീമിലുണ്ടായിരുന്ന ഓപ്പണിംഗ് ബാറ്റ്സ്മാൻ അഭിമന്യു ഈശ്വരനെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു ഹോം പരമ്പരയിൽ മൂന്ന് ഓപ്പണർമാരെ എടുക്കാൻ കഴിയില്ലെന്നാണ് അഭിമന്യുവിനെ ഒഴിവാക്കിയത് വിശദീകരിച്ച് അഗാർക്കർ പറഞ്ഞത്. അതേസമയം, അക്സർ പട്ടേൽ ടീമിൽ ഇടം കണ്ടെത്തി.

Also Read: ഷഹീൻ അഫ്രീദിയേയും റൗഫിനേയും ബാറ്റ് ചെയ്യാൻ അയക്കൂ; പരിഹസിച്ച് ഷാഹിദ് അഫ്രീദി

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിന്നർ മാനവ് സുതാറിന് ടീമിൽ ഇടം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഓസ്ട്രേലിയൻ പരമ്പരയിൽ ഒരു മത്സരം പോലും കളിക്കാൻ കഴിയാതെ ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പുറത്തായ സർഫറാസ് ഖാനും ടീമിൽ സ്ഥാനം കണ്ടെത്താനായില്ല. ഒക്ടോബര്‍ 2 നാണ് ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പരമ്പര ആരംഭിക്കുക. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Also Read: ക്യാപ്റ്റൻസി എന്താണെന്ന് അറിയാത്ത ക്യാപ്റ്റൻ; എടുത്ത് കളയൂ; നാണക്കേടെന്ന് അക്തർ

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), എന്‍. ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

Read More: വീണ്ടും തഴയൽ; ഏഴാമനായി പോലും സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാതെ ഇന്ത്യ

Indian Cricket Team West Indies Karun Nair Devdutt Padikkal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: