/indian-express-malayalam/media/media_files/2025/09/24/shaheen-afridi-and-suryakumar-yadav-2025-09-24-21-18-36.jpg)
Source: Facebook
ജയം എപ്പോഴും ഇന്ത്യക്കൊപ്പം നിൽക്കുന്ന കണക്കുകൾ ചൂണ്ടി ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടങ്ങൾക്ക് മത്സര വീര്യമില്ലെന്ന് പറഞ്ഞ ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് മറുപടിയുമായി പാകിസ്ഥാന്‍ പേസര്‍ ഷഹീൻ അഫ്രീദി. പാക്കിസ്ഥാൻ ടീമിന്റെ നിലവാരത്തെ ചോദ്യം ചെയ്തായിരുന്നു സൂര്യയുടെ വാക്കുകൾ.ചിരവൈരികളുടെ പോരാട്ടം എന്നെല്ലാം അതിനെ ഇനി വിശേഷിപ്പിക്കാനാവില്ലെന്ന് സൂര്യകുമാർ പറഞ്ഞിരുന്നു.
Also Read: ഷഹീൻ അഫ്രീദിയേയും റൗഫിനേയും ബാറ്റ് ചെയ്യാൻ അയക്കൂ; പരിഹസിച്ച് ഷാഹിദ് അഫ്രീദി
വാര്‍ത്താ സമ്മേളനത്തിലാണ് സൂര്യകുമാറിന്‍റെ പരാമര്‍ശത്തിന് ഷഹീന്‍ അഫ്രീദി മറുപടി നൽകിയത്. ഫൈനലില്‍ കാണാം എന്നാണ് സൂര്യകുമാർ യാദവിനോട് ഷഹീൻ അഫ്രീദി പറയുന്നത്. എന്ത്വേണമെങ്കിലും സൂര്യകുമര്‍ യാദവ് പറയട്ടേ. സൂര്യകുമര്‍ യാദവിന് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുണ്ടാകും. നിലവില്‍ പാക്കിസ്ഥാനോ ഇന്ത്യയോ ഫൈനലിലെത്തിയിട്ടില്ല. ഫൈനലില്‍ വീണ്ടും കാണുകയാണെങ്കില്‍ അപ്പോള്‍ അറിയാം എന്താണുള്ളത് എന്നും എന്താണില്ലാത്തത് എന്നും. അതുവരെ കാത്തിരിക്കു. കിരീടം നേടാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. അതിനായി ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നും ഷഹീൻ അഫ്രീദി പറഞ്ഞു.
Also Read: ക്യാപ്റ്റൻസി എന്താണെന്ന് അറിയാത്ത ക്യാപ്റ്റൻ; എടുത്ത് കളയൂ; നാണക്കേടെന്ന് അക്തർ
സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ വീഴ്ത്തിയ ഇന്ത്യക്ക് ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ ഫൈനലുറപ്പിക്കാം. ശ്രീലങ്ക ഫൈനലിലെത്താതെ പുറത്തായി കഴിഞ്ഞു. പാകിസ്ഥാൻ-ബംഗ്ലാദേശ് പോരാട്ടത്തില്‍ ജയിക്കുന്നവര്‍ക്കും ഫൈനലുറപ്പിക്കാം.
Also Read: ഷഹീൻ അഫ്രീദിയേയും റൗഫിനേയും ബാറ്റ് ചെയ്യാൻ അയക്കൂ; പരിഹസിച്ച് ഷാഹിദ് അഫ്രീദി
സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യൻ കളികാർക്ക് നേരെ പ്രകോപനവുമായാണ് പാക്കിസ്ഥാൻ​ താരങ്ങൾ എത്തിയത്. അർധ ശതകം നേടിയ ഫർഹാൻ ബാറ്റ് തോക്കാക്കി വെടിയുതിർക്കുന്നത് പോലെ കാണിച്ചു. റൗഫും ഷഹീൻ അഫ്രീദിയും ഇന്ത്യൻ ബാറ്റർമാരെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. വിമാനം തകർന്ന് വീഴുന്നതും വെടിവയ്ക്കുന്നതുമെല്ലാം കൈകൊണ്ട് പാക് താരങ്ങൾ കാണിച്ചു.
Read More: 13-0, 10-1; ഞങ്ങൾക്കിത് പൂ പറിക്കും പോലെ; പാക്കിസ്ഥാനെ പരിഹസിച്ച് സൂര്യകുമാർ യാദവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.