/indian-express-malayalam/media/media_files/2025/10/16/md-nidheesh-kerala-vs-maharashtra-ranji-trophy-2025-10-16-18-13-59.jpg)
Photograph: (Source: Kerala Cricket Association)
രഞ്ജി ട്രോഫിയിൽ മുൻനിര ബാറ്റർമാരെ വീഴത്തി മഹാരാഷ്ട്രയെ കേരളം സമ്മർദത്തിലാക്കിയിരുന്നു. എന്നാൽ ആദ്യ ദിനം ആദ്യ സെഷനുകളിൽ തകർത്തെറിഞ്ഞ കേരളത്തിന്റെ ബോളർമാർക്ക് പക്ഷേ മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് ടോട്ടൽ 200 കടക്കുന്നതിൽ നിന്ന് പിടിച്ചുകെട്ടാനായില്ല. 239 റൺസിനാണ് മഹാരാഷ്ട്ര ഓൾഔട്ടായത്. എന്നാൽ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 11 ഓവറിലേക്ക് കളി എത്തുമ്പോഴേക്കും തങ്ങളുടെ ആദ്യ മൂന്ന് ബാറ്റർമാരേയും നഷ്ടമായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിലാണ്.
18-5 എന്ന നിലയിൽ നിന്നാണ് സ്കോർ 239ലേക്ക് എത്തിക്കാൻ മഹാരാഷ്ട്രയ്ക്ക് സാധിച്ചത്. ആദ്യ ദിനം 91 റൺസ് എടുത്ത ഋതുരാജ് ഗയ്ക്വാദിന്റേയും 49 റൺസ് എടുത്ത ജലജ് സക്സേനയുടെ ഇന്നിങ്സുമാണ് മഹാരാഷ്ട്രയെ കരകയറ്റിയത്. രണ്ടാം ദിനം വാലറ്റത്ത് വിക്കി ഓസ്വാളും രാമകൃഷ്ണ ഘോഷും നടത്തിയ ചെറുത്തുനില്പാണ് മഹാരാഷ്ട്രയുടെ സ്കോർ 200 കടത്തിയത്.
ഇരുവരും ചേർന്ന് 59 റൺസ് എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. 31 റൺസെടുത്ത രാമകൃഷ്ണ ഘോഷിനെ പുറത്താക്കി അങ്കിത് ശർമ്മയാണ് ഈ കൂട്ടുകെട്ട് തകർത്തത്. പത്ത് റൺസെടുത്ത രജനീഷ് ഗുർബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി.
Also Read: 2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; ആതിഥേയ നഗരമായി അഹമ്മദാബാദ്
മഹാരാഷ്ട്രയ്ക്ക് മേൽ ആധിപത്യം നേടാനായി എന്ന ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് പക്ഷേ നിരാശപ്പെടുത്തുന്ന തുടക്കമാണ് ലഭിച്ചത്. സ്കോർ 23ൽ നിൽക്കെ അക്ഷയ്ചന്ദ്രനെരജനീഷ്ഗുർബാനി വിക്കറ്റിന് മുൻപിൽ കുടുക്കി. 21 പന്തിൽ ഡക്കായാണ് അക്ഷയ് പുറത്തായത്. ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുൻഫ് ഗുർബാനിയുടെ പന്തിൽ ബാബ അപരാജിത്തും മടങ്ങി. ആറ് റൺസെടുത്ത അപരാജിത്തിനെ ഗുർബാനി മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
Also Read: രഞ്ജിയിൽ ആദ്യ ദിനം ഗംഭീരമാക്കി കേരളം; 18-5ലേക്ക് വീണ മഹാരാഷ്ട്ര പൊരുതുന്നു
ഓപ്പണർ രോഹൻ കുന്നുമ്മലിനെ കേരളത്തിന്റെ മുൻ അതിഥി താരം ജലജ് സക്സേനയാണ് മടക്കിയത്. 28 പന്തിൽ നിന്ന് നാല് ഫോറടക്കം 27 റൺസെടുത്ത് നിൽക്കുകയായിരുന്നു രോഹനെ ജലജ് സക്സേന വിക്കറ്റിന് മുൻപിൽ കുടുക്കി. പിന്നാലെ തുടർന്ന് മഴ കാരണം കളി നേരത്തെ നിർത്തിവയ്ക്കേണ്ടി വന്നു. മഴയെ തുടർന്ന് രണ്ട് മണിക്കൂറിലേറെ വൈകിയാണ് രണ്ടാം ദിവസം കളി തുടങ്ങിയത്.
Also Read: ചോറും മീൻ കറിയും നൽകാം; ലിവർപൂൾ ഇതിഹാസ താരത്തെ കൊച്ചിയിലേക്ക് ക്ഷണിച്ച് സഞ്ജു സാംസൺ
കേരളത്തിന്റെ പ്ലേയിങ് ഇലവനിൽ സഞ്ജു സാംസൺ ഉണ്ടെന്നത് ആണ് ആരാധകർക്ക് ആശ്വാസമാകുന്നത്. നിലവിൽ കേരളത്തിന്റെമുൻ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ്ക്രീസിൽ. മൂന്നാം ദിനം ആരാവും സച്ചിൻ ബേബിക്ക് കൂട്ടായി ക്രീസിലേക്ക് എത്തുക? വിക്കറ്റ് കീപ്പർ ബാറ്ററും ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ, കഴിഞ്ഞ സീസണിൽ മികവ്കാണിച്ചസൽമാൻ നിസാർ, പിന്നെസഞ്ജുവുംചേർന്ന് മികച്ച ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് എത്തിക്കുമെന്നാണ് കേരളത്തിന്റെ ആരാധകരുടെ പ്രതീക്ഷ.
Read More: 20 പന്തിനിടയിൽ 4 പേർ ഡക്കായി; കേരള ബോളർമാർ എന്നാ സുമ്മാവാ! സംപൂജ്യരായവരിൽ പൃഥ്വിയും ; Kerala Vs Maharashtra
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.