/indian-express-malayalam/media/media_files/2025/03/19/T9yemLRv9PJNEJKmoam3.jpg)
Sanju Samson, Hetmyer Photograph: (instagram)
Sanju Samson Rajasthan Royals IPL: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനെ പ്രശംസയിൽ മൂടി സഹതാരം ഷിംറോൺ ഹെറ്റ്മെയർ. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് സഞ്ജു എത്തും എന്നാണ് രാജസ്ഥാൻ റോയൽസിന്റെ വെസ്റ്റ് ഇൻഡീസ് താരം ഹെറ്റ്മെയർ പറയുന്നത്. അത്രയും മികച്ച ക്യാപ്റ്റൻ ആണ് സഞ്ജു എന്നാണ് ഹെറ്റ്മെയറിന്റെ വാക്കുകൾ.
"ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജു സാംസണിനെ ഏറെ ഉയരത്തിലാണ് ഞാൻ വിലയിരുത്തുന്നത്. ഒരിക്കൽ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് സഞ്ജുവിന് എത്താനാവും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം സഹതാരങ്ങളെ ശാന്തരായി നിർത്താനും അവർക്ക് വേണ്ട കരുതൽ നൽകാനും സഞ്ജുവിന് സാധിക്കുന്നുണ്ട്," ക്രിക്കറ്റ്.കോമിനോട് ഹെറ്റ്മെയർ പറഞ്ഞു.
61 ഐപിഎൽ മത്സരങ്ങളിലാണ് രാജസ്ഥാൻ റോയൽസിനെ സഞ്ജു സാംസൺ നയിച്ചത്. അതിൽ 31 മത്സരങ്ങളിൽ ടീമിനെ ജയത്തിലേക്ക് എത്തിക്കാൻ താരത്തിന് സാധിച്ചു. ഹെറ്റ്മയറിനെ താര ലേലത്തിന് മുൻപ് രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയിരുന്നു. 11 കോടി രൂപയ്ക്കാണ് വെസ്റ്റ് ഇൻഡീസ് താരത്തെ രാജസ്ഥാൻ ടീമിൽ നിലനിർത്തിയത്.
രാജസ്ഥാന്റെ വിലയേറിയ രണ്ടാമത്തെ താരം
രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് എത്തുന്നതിനെ കുറിച്ചും ഹെറ്റ്മെയർ പ്രതികരിക്കുന്നു. "രാഹുൽ ദ്രാവിഡിനൊപ്പം പ്രവർത്തിക്കാനാവുന്നത് എന്നത് എന്നെ ഏറെ വിസ്മയിപ്പിക്കുന്നു. രാഹുൽ ദ്രാവിഡിനെ കുറിച്ച് നല്ലത് മാത്രമേ ഞാൻ കേട്ടിട്ടുള്ളു. അതിനാൽ ദ്രാവിഡിനൊപ്പം ചേർന്നുള്ള എക്സ്പീരിയൻസ് എങ്ങനെയാവും എന്നറിയാൻ എനിക്ക് അതിയായ ആകാംക്ഷയുണ്ട്," ഹെറ്റ്മെയർ പറഞ്ഞു.
രാജസ്ഥാൻ റോയൽസിന്റെ സീസണിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമാണ് ഹെറ്റ്മെയർ. എന്നാൽ പ്രൈസ് ടാഗിന്റെ സമ്മർദം തനിക്ക് ഇല്ലെന്നും കളിയിൽ മാത്രമാണ് ശ്രദ്ധിക്കുന്നത് എന്നും ഹെറ്റ്മെയർ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.