/indian-express-malayalam/media/media_files/2024/10/26/KTzfp7FvL3Dlz1TIClLs.jpg)
File Photo
Sanju Samson ODI Selection:ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നതിന് എതിരെ മുൻ താരവും മുൻ സെലക്ഷൻ കമ്മറ്റി തലവനുമായിരുന്ന കെ. ശ്രീകാന്ത്. സഞ്ജുവിന് പകരം ധ്രുവ് ജുറെലിനെ 15 അംഗ സംഘത്തിൽ ഉൾപ്പെടുത്തി ജുറെലിന് ഏകദിന അരങ്ങേറ്റത്തിന് വഴിയൊരുക്കുകയാണ് സെലക്ടർമാർ ചെയ്തത്.
ഋഷഭ് പന്ത് പരുക്കിന്റെ പിടിയിലായതിനെ തുടർന്ന് കെ എൽ രാഹുൽ ആണ് ഇന്ത്യയുടെ ഏകദിനത്തിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ. സെക്കൻഡ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കേണ്ടതായിരുന്നു. എന്നാൽ സഞ്ജുവിനെ അവഗണിച്ച് ജുറെലിന് അവസരം നൽകുകയാണ് അജിത് അഗാർക്കാർ ചെയർമാനായ സെലക്ഷൻ കമ്മറ്റി ചെയ്തത്.
Also Read: എന്തുകൊണ്ട് രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റി? ബിസിസിഐയുടെ വിശദീകരണം
താൻ കളിച്ച അവസാന ഏകദിനത്തിൽ സഞ്ജു സെഞ്ചുറി നേടിയിരുന്നു. 2023ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്പര വിജയിയെ നിർണയിക്കുന്ന മത്സരത്തിലായിരുന്നു അത്. എന്നാൽ ആ സെഞ്ചുറിക്ക് ശേഷം സഞ്ജുവിന് ഇന്ത്യയുടെ ഏകദിന ടീമിൽ അവസരം ലഭിച്ചിട്ടില്ല.
Also Read: ഇത്ര തിടുക്കത്തിൽ ഗില്ലിനെ ക്യാപ്റ്റനാക്കിയിട്ട് എന്താണ് നേട്ടം? രോഹിത്തിനോടുള്ള അനീതി ചൂണ്ടി ഹർഭജൻ
"വീണ്ടും അനിതീ. സഞ്ജുവിന് ഉറപ്പായും ഏകദിന സ്ക്വാഡിൽ ഇടം നൽകേണ്ടിയിരുന്നു. കാരണം താൻ കളിച്ച അവസാന ഏകദിനത്തിൽ സഞ്ജു സെഞ്ചുറി നേടിയതാണ്. ഓരോ ദിവസവും സ്ക്വാഡിലെടുക്കാത്തതിന് ഓരോ കാരണങ്ങൾ മാറി മാറി പറയുന്നു. ഒരു ദിവസം നിങ്ങൾ അവനെ അഞ്ചാമത് ബാറ്റ് ചെയ്യിക്കുന്നു. പിന്നെ ഓപ്പണറാക്കുന്നു. വേറെ ചിലപ്പോൾ ഏഴാമതോ എട്ടാമതോ ഇറക്കുന്നു. ധ്രുവ് ജുറെൽ ഇതിനിടയ്ക്ക് എവിടെ നിന്ന് വന്നു?" ക്രിസ് ശ്രീകാന്ത് യൂട്യൂബ് ചാനലിൽ സംസാരിക്കുമ്പോൾ പറഞ്ഞു.
Also Read: IND vs WI: വിൻഡിസിന്റെ ദയനീയ വീഴ്ച; ഇന്ത്യയുടെ കൂറ്റൻ ജയത്തിന് പ്രത്യേകതകളേറെ
സഞ്ജു സാംസണിന് പകരം ധ്രുവ് ജുറെലിനെ ഏകദിന സ്ക്വാഡിൽ ഉൾപ്പെടുത്തിയത് ബാറ്റിങ് പൊസിഷൻ പരിഗണിച്ചാണ് എന്നാണ് അജിത് അഗാർക്കർ പറഞ്ഞത്. "സഞ്ജു സാംസൺ കൂടുതൽ ടോപ് ഓർഡറിലാണ് ബാറ്റ് ചെയ്യുന്നത്. സഞ്ജു ഏകദിനത്തിൽ സെഞ്ചുറി നേടിയത് മൂന്നാമത് ഇറങ്ങിയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. ജുറെലിനെ ലോവർ ഓർഡറിൽ ബാറ്റിങ്ങിന് ഇറക്കാൻ സാധിക്കും. കെ എൽ രാഹുലിനും ബാറ്റിങ് ഓർഡറിൽ താഴെയായി ബാറ്റ് ചെയ്യാനാവും."
" ധ്രുവ് ജുറെൽ എത്ര നല്ല കളിക്കാരനാണ് എന്ന് നിങ്ങളെല്ലാവരും കണ്ടതാണ്. ടോപ് ഓർഡറിൽ ബാറ്റിങ് പൊസിഷനിൽ ഇനി മറ്റൊരാളെ ഉൾപ്പെടുത്താനാവില്ല. അതിനാൽ ലോവർ ഓർഡറിലും ബാറ്റ് ചെയ്യാൻ സാധിക്കുന്ന കളിക്കാരെയാണ് ഞങ്ങൾ നോക്കുന്നത്. സഞ്ജുവിനെ ലോവർ ഓർഡറിൽ ഇറക്കി പരീക്ഷിച്ചിരുന്നു. പക്ഷേ ഏകദിന ക്രിക്കറ്റിലേക്ക് വരുമ്പോൾ ഇത് കുറച്ച് വ്യത്യസ്തമാണ്. ബാറ്റിങ് പൊസിഷൻ പരിഗണിച്ചായിരുന്നു സെലക്ഷൻ," അജിത് അഗാർക്കർ പറഞ്ഞു.
Read More: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.